ചെറിയ തെറ്റുകൾ സംഭവിക്കുമ്പോൾ പോലും മമ്മൂക്ക ആ പയ്യനെ ചീത്ത പറയുമായിരുന്നു; സലിം കുമാര്‍

ചെറിയ തെറ്റുകൾ സംഭവിക്കുമ്പോൾ പോലും മമ്മൂക്ക  ആ പയ്യനെ ചീത്ത പറയുമായിരുന്നു; സലിം കുമാര്‍
2021-11-21T15:32:00 | By Susmitha Surendran

മലയാളികൾക്ക് പ്രിയങ്കരനായ അഭിനേതാവാണ് സലിംകുമാർ. നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. സമ്മാനിച്ച കഥാപാത്രങ്ങളൊക്കെയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് .   മിമിക്രിയിലൂടെ ആണ് താരത്തിൻ്റെ തുടക്കം.ഒരു ഹാസ്യനടനായി അദ്ദേഹം സിനിമയിൽ തുടങ്ങി. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ചു. എന്നാൽ തനിക്ക് ഏതുവേഷവും വഴങ്ങുമെന്ന് പിൽക്കാലത്ത് അദ്ദേഹം തെളിയിച്ചു.

ഇതിന് പിന്നാലെ ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തി. ഇന്ന് മലയാളത്തിലെ മൂല്യമേറിയ കലാകാരന്മാരിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോഴിതാ ഇദ്ദേഹം പറഞ്ഞ അനുഭവം ഏറെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടി നയിച്ച ഒരു അമേരിക്കൻ സ്റ്റേജ് ഷോ യെ കുറിച് ആണ് താരം വിവരിച്ചത്.

മമ്മൂട്ടിയെ കൂടാതെ സലിംകുമാർ, സുകുമാരി, കുഞ്ചൻ, വിനീത്, തുടങ്ങിയ നിരവധി താരങ്ങളും ഉണ്ടായിരുന്നു. ഈ പരിപാടിയിൽ ലൈറ്റ് ഓപ്പറേറ്ററായി എത്തിയത് അമേരിക്കയിൽ പഠിക്കാനെത്തിയ ഒരു പയ്യൻ ആയിരുന്നു.

ടീം അംഗങ്ങളുടെ എണ്ണം കുറവായിരുന്നതുകൊണ്ടാണ് ആ പയ്യനെ ആ ജോലി ഏൽപ്പിച്ചത് എന്ന് സലിംകുമാർ പറയുന്നു. പയ്യൻ ആയിരുന്നെങ്കിലും പ്രകാശ് വിധാനത്തിൻറെ കാര്യത്തിൽ അവൻ അഗ്രഗണ്യനായിരുന്നു. എന്നാലും ചിലപ്പോഴൊക്കെ ഉണ്ടാവുന്ന ചെറിയ തെറ്റുകൾക്ക് മമ്മൂക്ക അവനെ വഴക്കു പറയും.

ഇത് കേൾക്കുമ്പോൾ അവൻറെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കും. തെറ്റുകൾ വരുമ്പോൾ സീനിയേഴ്സ് നമ്മളെ ചീത്ത പറയും അതോർത്തു മോൻ വിഷമിക്കേണ്ട എന്ന് അവനെ സമാധാനിപ്പിക്കാൻ താൻ പറയും.

വലുതാകുമ്പോൾ പ്രസിദ്ധനായ ഒരു ലൈറ്റ് ഓപ്പറേറ്റർ അവൻ ആകും എന്നതിൽ എനിക്ക് സംശയം ഉണ്ടായിരുന്നില്ല. എന്നാൽ തൻറെ ചിന്തകളെ എല്ലാം കാറ്റിൽപറത്തി നാണം കുണുങ്ങിയായ, ചാലു എന്ന് വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്റർ പിന്നീട് ഇന്ത്യൻ സിനിമയിൽ തിളങ്ങുന്ന താരമായി. ഹിന്ദിയിലും, തമിഴിലും, തെലുങ്കിലും മലയാളത്തിലും എല്ലാം നിരവധി ആരാധകരുള്ള ദുൽക്കർ സൽമാൻ ആണ് അത്.

Content Highlight: Now Salim Kumar's experience is getting a lot of attention

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup