---
title: "മോനെ ഇനി നീ ഇല്ലേ... നോവായി അവസാന സെൽഫി, പങ്കുവെച്ച് ടിനി"
english_title: "Tiny has shared an adorable selfie taken with Sudhi."
publisher: "moviemax.in"
canonical_url: "https://moviemax.in/news/119732/tiny-has-shared-an-adorable-selfie-taken-with-sudhi"
published_at: "2023-06-05T10:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d6cafc4c28_binu.jpg"
keywords: []
---

# മോനെ ഇനി നീ ഇല്ലേ... നോവായി അവസാന സെൽഫി, പങ്കുവെച്ച് ടിനി

> **Lead Summary:** കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. പ്രിയ സുഹൃത്തിനെ, സഹപ്രർത്തകനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

## Article Content

കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. പ്രിയ സുഹൃത്തിനെ, സഹപ്രർത്തകനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

ഈ അവസരത്തിൽ നടൻ ടിനി ടോം പങ്കുവെച്ചൊരു സെൽഫിയാണ് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്. സുധിക്കൊപ്പം എടുത്ത അവാസന സെൽഫിയാണ് ടിനി പങ്കുവെച്ചിരിക്കുന്നത്.

> "ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു ...

> ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ..ആദരാഞ്ജലികൾ മുത്തേ", എന്നാണ് ടിനി ടോം ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/119732/tiny-has-shared-an-adorable-selfie-taken-with-sudhi)