---
title: "എന്റെ സമ്മതമില്ലാതെ അത് നടക്കില്ല; രൺബീറിനോട് ദീപിക; ഒടുവിൽ ചെയ്തത് കണ്ടോ?"
english_title: "It cannot happen without my consent; Deepika to Ranbir; Did you finally see it?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119689/it-cannot-happen-without-my-consent-deepika-to-ranbir-did-you-finally-see-it"
published_at: "2023-06-05T08:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d4deeb1a07_deepika_1.jpg"
keywords: []
---

# എന്റെ സമ്മതമില്ലാതെ അത് നടക്കില്ല; രൺബീറിനോട് ദീപിക; ഒടുവിൽ ചെയ്തത് കണ്ടോ?

> **Lead Summary:** ബോളിവുഡിൽ എപ്പോഴും ചർച്ചാ വിഷയമായ ഒന്നാണ് ദീപിക പദുകോണും രൺബീർ കപൂറും തമ്മിലുണ്ടായിരുന്ന പ്രണയവും വേർപിരിയലും എല്ലാം . കരിയറിലെ തുടക്ക നാളുകളിൽ രൂപപ്പെട്ട പ്രണയമായിരുന്നു ഇത്. ബ്രേക്കപ്പിന് ശേഷം കുറച്ച് നാൾ വൈര്യമുണ്ടായെങ്കിലും പിന്നീട് രണ്ട് പേരും നല്ല സുഹൃത്തുക്കളായി മാറി . ബ്രേക്കപ്പിന് ശേഷ ഇവർ ഒരുമിച്ചഭിനയിച്ച സിനിമകളാണ് യഹ് ജവാനി ഹെ ദീവാനിയും തമാശയും. രണ്ട് സിനിമകളിലും ഇരുവരുടെയും കെമിസ്ട്രി ശ്രദ്ധ നേടി. പ്രണയം ദീപിക ​ഗൗരവമായി എടുത്തു പക്ഷെ രൺബീറിനത് നേരംപോക്ക് മാത്രമായിരുന്നു.

## Article Content

ബോളിവുഡിൽ എപ്പോഴും ചർച്ചാ വിഷയമായ ഒന്നാണ് ദീപിക പദുകോണും രൺബീർ കപൂറും തമ്മിലുണ്ടായിരുന്ന പ്രണയവും വേർപിരിയലും എല്ലാം . കരിയറിലെ തുടക്ക നാളുകളിൽ രൂപപ്പെട്ട പ്രണയമായിരുന്നു ഇത്. ബ്രേക്കപ്പിന് ശേഷം കുറച്ച് നാൾ വൈര്യമുണ്ടായെങ്കിലും പിന്നീട് രണ്ട് പേരും നല്ല സുഹൃത്തുക്കളായി മാറി . ബ്രേക്കപ്പിന് ശേഷ ഇവർ ഒരുമിച്ചഭിനയിച്ച സിനിമകളാണ് യഹ് ജവാനി ഹെ ദീവാനിയും തമാശയും. രണ്ട് സിനിമകളിലും ഇരുവരുടെയും കെമിസ്ട്രി ശ്രദ്ധ നേടി. പ്രണയം ദീപിക ​ഗൗരവമായി എടുത്തു പക്ഷെ രൺബീറിനത് നേരംപോക്ക് മാത്രമായിരുന്നു.

രൺബീർ വഞ്ചിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞിട്ടും ദീപിക കേട്ടില്ല. ഒടുവിൽ രൺബീർ ബന്ധം ഉപേക്ഷിച്ചപ്പോൾ ദീപിക ഏറെ വിഷമത്തിലായി . രൺബീറിനോടുള്ള പ്രണയം മൂലം ശരീരത്തിൽ നടന്റെ പേരിലെ അക്ഷരങ്ങൾ നടി ടാറ്റൂ ചെയ്തിരുന്നു. ദീപികയെ ഉപേക്ഷിച്ച രൺബീർ നടി കത്രീന കൈഫുമായി പ്രണയത്തിലായി. ഇരുവരും ആറ് വർഷത്തോളം പ്രണയിച്ചു. എന്നാൽ ഒരുമിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് മനസ്സിലാക്കിയ ഇവർ ബന്ധം പിരിഞ്ഞു. വിവാഹക്കാര്യം പറയുമ്പോൾ നടൻ ഒഴിഞ്ഞ് മാറുന്നതാണത്രെ പ്രശ്നങ്ങൾക്ക് കാരണമായത്. രണ്ട് ബ്രേക്കപ്പിലും രൺബീറാണ് മാധ്യമങ്ങളിൽ കുറ്റപ്പെടുത്തലുകൾക്ക് ഇരയായത്.

പൊതുവെ സ്ത്രീലമ്പടൻ എന്ന പ്രതിച്ഛായ ബോളിവുഡിൽ രൺബീറിനുണ്ട്. ഇതേക്കുറിച്ച് നടനും അടുത്തിടെ സംസാരിച്ചിരുന്നു. ആരും തന്റെ ഭാ​ഗം കേട്ടിട്ടില്ലെന്ന് അന്ന് നടൻ പറഞ്ഞു. ദീപിക രൺബീറിനെക്കുറിച്ച് മുമ്പ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2015 ൽ തമാശ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. രൺബീറിന്റെ വിവാഹക്കാര്യം അഭിമുഖത്തിൽ ചോദിച്ചപ്പോൾ നടൻ ഉത്തരം നൽകുന്നതിന് മുമ്പേ ദീപിക ഉത്തരം നൽകി.

തന്റെ സമ്മതമില്ലാതെ രൺബീറിന് വിവാഹം കഴിക്കാൻ പറ്റില്ലെന്നാണ് ദീപിക പറഞ്ഞത്. ദീപിക തന്റെ അടുത്ത സുഹൃത്താണെന്നും ദീപികയ്ക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ വീട്ടിലേക്ക് തിരിച്ചു വന്ന തോന്നലാണെന്നും രൺബീർ പറഞ്ഞു. തമാശ എന്ന സിനിമ ചിത്രീകരിക്കുമ്പോൾ കത്രീന കൈഫുമായി പ്രണയത്തിലാണ് രൺബീർ. കത്രീനയുമായി പിരിഞ്ഞ ശേഷം നടി ആലിയ ഭട്ടുമായാണ് രൺബീർ അടുത്തത്. ആലിയയെ രൺബീർ വിവാഹവും ചെയ്തു. അതേസമയം ആലിയ-രൺബീർ വിവാഹ ദിനത്തിൽ ദീപികയ്ക്ക് നേരെ ട്രോൾ വന്നിരുന്നു.

വിവാഹത്തിന് മുമ്പേ ദീപിക മുംബൈയിൽ നിന്നും പോയിരുന്നു. നടി വിഷമം കൊണ്ട് മാറി നിന്നതാണെന്നാണ് അന്ന് വന്ന ട്രോളുകൾ. ഇപ്പോൾ പോലും ദീപികയും രൺബീറും ആരാധകർക്കിടയിൽ ചർച്ചയാവാറുണ്ട്. ഇവരൊരുമിച്ചുള്ള പഴയ ദൃശ്യങ്ങളാണ് ആരാധകർ ചർച്ചയാക്കാറ്. രണ്ട് പേരും തങ്ങളുടെ ഇപ്പോഴത്തെ പങ്കാളികളോടൊപ്പം പഴയത് പോലെ സന്തോഷിച്ച് കാണുന്നില്ല എന്നാണ് ആരാധകർ പറയാറ്.

രൺബീർ പൊതുവിടങ്ങളിൽ എന്തുകൊണ്ടാണ് എപ്പോഴും ​ഗൗരവത്തിൽ കാണുന്നതെന്ന് അടുത്തിടെ മാധ്യമങ്ങളും ചോദിച്ചിരുന്നു. മറുവശത്ത് ഭർത്താവ് രൺവീർ സിം​ഗിനോട് ദീപിക അടുപ്പം കാണിക്കാറില്ലെന്ന് സോഷ്യൽ മീഡിയയിൽ പരാതിയുണ്ട്. എന്നാൽ ഇതിനോടൊന്നും താരങ്ങൾ പ്രതികരിക്കാറില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/119689/it-cannot-happen-without-my-consent-deepika-to-ranbir-did-you-finally-see-it)