ബച്ചനെ അപമാനിച്ച് ഷാരൂഖ്..! ജയ ഒപ്പമുണ്ടായിരുന്നെങ്കിൽ ഷാരൂഖിന് കിട്ടേണ്ട മറുപടി കിട്ടിയേനെയെന്ന് ആരാധകർ

ബച്ചനെ അപമാനിച്ച് ഷാരൂഖ്..! ജയ ഒപ്പമുണ്ടായിരുന്നെങ്കിൽ ഷാരൂഖിന് കിട്ടേണ്ട മറുപടി കിട്ടിയേനെയെന്ന് ആരാധകർ
2023-06-04T18:28:00 | By Nourin Minara KM

(moviemax.in)ന്ത്യൻ സിനിമയിലെ അതികായനാണ് നടൻ അമിതാഭ് ബച്ചൻ. ഇന്ത്യൻ സിനിമയുടെ അന്നും ഇന്നും കണ്ട ബച്ചന് ബഹുമാന്യ സ്ഥാനം സിനിമാ ലോകവും ആരാധകരും നൽകുന്നു. ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായി ഒരു കാലത്ത് അറിയപ്പെട്ട ബച്ചനെ 'ആം​ഗ്രി യംങ് മാൻ' എന്നാണ് ആരാധകർ വിശേഷിപ്പിച്ചിരുന്നത്. ബി​ഗ് സ്ക്രീനിലെ 'ആം​ഗ്രി മാൻ' പക്ഷെ ജീവിതത്തിൽ വിനീതനാണ്.


അനാവശ്യമായ വിവാ​ദങ്ങളോ പ്രസ്താവനകളോ ബച്ചന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാവാറില്ല. സോഷ്യൽ മീഡിയയുടെ കാലത്ത് പഴയ പല താരങ്ങളും വിവാദ പരാമർശങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടപ്പോൾ ബച്ചൻ ഇത്തരം പ്രശ്നങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിച്ചു. സിനിമാ ലോകത്തെ മാറ്റങ്ങൾ അം​ഗീകരിച്ച് കൊണ്ടാണ് ബച്ചൻ കരിയറിൽ ഇന്നും മുന്നേറുന്നത്. 80 കാരനായ ബച്ചൻ ഇപ്പോഴും സിനിമകളിൽ സാന്നിധ്യമറിയിക്കുന്നുണ്ട്.

പ്രൊജക്ട് കെയാണ് ബച്ചൻ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിൽ പ്രഭാസാണ് നായകൻ. ബച്ചനും നടൻ ഷാരൂഖ് ഖാനും തമ്മിൽ മുമ്പൊരിക്കൽ നടന്ന രസകരമായ സംഭാഷണമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. 2005 ൽ കോഫി വിത്ത് കരൺ എന്ന ടോക് ഷോയിൽ ബച്ചനും ഷാരൂഖും ഒരുമിച്ചെത്തിയിരുന്നു. തനിക്കുള്ളതും ഷാരൂഖിനില്ലാത്തതുമായ ഒരു കാര്യം പറയാൻ ഷോയിലെ റാപിഡ് ഫയർ റൗണ്ടിൽ ചോദ്യം വന്നു. ബച്ചൻ മടിക്കാതെ ഇതിന് മറുപടിയും നൽകി. തന്റെ ഉയരം ഷാരൂഖിനില്ലെന്നാണ് ബച്ചൻ പറഞ്ഞത്.


ഇത് കേട്ട ഷാരൂഖും വിട്ടുകൊടുത്തില്ല. ഇതേ ചോദ്യം തനിക്ക് നേരെ വന്നപ്പോൾ ഉടനടി നടനും മറുപടി നൽകി. തനിക്ക് ഉയരമുള്ള ഭാര്യയുണ്ടെന്നും ബച്ചനതില്ലെന്നും ഷാരൂഖ് പറഞ്ഞു. ഇത് കേട്ട് കരൺ ഒന്ന് അമ്പരന്നു. ബച്ചനേക്കാൾ വളരെ ഉയരം കുറവാണ് ഭാര്യ ജയ ബച്ചന്. പൊതുവെ തനിക്ക് നേരെ വരുന്ന തമാശകൾക്ക് ഷാരൂഖ് തക്ക മറുപടി നൽകാറുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോക്ക് താഴെ നിരവധി പേർ കമന്റുകളുമായെത്തുന്നുണ്ട്.

ബച്ചനെ അപമാനിക്കുകയാണ് ഷാരൂഖ് ചെയ്തത്, അദ്ദേഹമായത് കൊണ്ട് തമാശയായെടുത്തു. ഭാര്യ ജയ ഒപ്പമുണ്ടായിരുന്നെങ്കിൽ ഷാരൂഖിന് കിട്ടേണ്ട മറുപടി കിട്ടിയേനെയെന്ന് കമന്റുകൾ വന്നു. പൊതുവെ അനാവശ്യ തമാശകൾക്കൊന്നും ജയ ബച്ചൻ നിന്ന് കൊടുക്കാറില്ല. തനിക്കിഷ്ടപ്പെടാത്ത കാര്യം തുറന്നടിക്കാനും ജയ ബച്ചൻ മടിക്കാറില്ല. ഷാരൂഖിനോട് ജയ തുറന്നടിച്ച് സംസാരിച്ചിട്ടുണ്ട്.


ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയർ എന്ന സിനിമയെ ജയ ബച്ചൻ വിമർശിച്ചിട്ടുണ്ട്. ഇതുപോലെ സാമാന്യ ബുദ്ധിക്ക് നിരക്കാത്തൊരു സിനിമ താൻ കണ്ടിട്ടില്ലെന്നാണ് ജയ ബച്ചൻ പറഞ്ഞത്. നടിയുടെ മകൻ അഭിഷേക് ബച്ചനും ഈ സിനിമയിൽ അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും 50ാം വിവാഹ വാർഷിക ദിനം ആഘോഷിച്ചത്. മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും പങ്കുവെച്ച മാതാപിതാക്കളുടെ പഴയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.

നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായെത്തിയത്. 1973 ജൂൺ മൂന്നിനാണ് അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹം കഴിക്കുന്നത്. കരിയറിനൊപ്പം കുടുംബത്തിനും എന്നും പ്രാധാന്യം നൽകിയ ബച്ചനും ജയയും ബോളിവുഡിൽ മാതൃകാ ദമ്പതികളായി അറിയപ്പെടുന്നു. സിനിമാ രം​ഗത്ത് നിന്ന് മാറി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കൊടുത്ത ജയ ബച്ചൻ ഇടവേള അവസാനിപ്പിച്ച് വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് എത്താൻ പോവുകയാണ്. റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിലാണ് നടി അഭിനയിച്ചിരിക്കുന്നത്. സിനിമ ഈ വർഷം റിലീസ് ചെയ്യും.

Content Highlight: Shah Rukh insulted Bachchan

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup