---
title: "പിറന്നാൾ ദിനത്തിൽ വളർത്തു നായക്ക് 16 ലക്ഷത്തിന്റെ വീട്; വീഡിയോ "
english_title: "16 lakh house for a pet dog on his birthday; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119580/16-lakh-house-for-a-pet-dog-on-his-birthday-video"
published_at: "2023-06-04T17:29:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c7cd29f73f_viral.jpg"
keywords: []
---

# പിറന്നാൾ ദിനത്തിൽ വളർത്തു നായക്ക് 16 ലക്ഷത്തിന്റെ വീട്; വീഡിയോ 

> **Lead Summary:** അരുമയായ് വളർത്തുന്ന മൃഗങ്ങൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട് പലരും. വളർത്തു നായയുടെ ജൻമദിനത്തിൽ 20,000 ഡോളർ(ഏതാണ്ട് 16.4 ലക്ഷം രൂപ) ചെലവഴിച്ച് വീട് ഒരുക്കിയാണ് ഒരാൾ വിസ്മയിപ്പിച്ചിരിക്കുന്നത്.

## Article Content

അരുമയായ് വളർത്തുന്ന മൃഗങ്ങൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട് പലരും. വളർത്തു നായയുടെ ജൻമദിനത്തിൽ 20,000 ഡോളർ(ഏതാണ്ട് 16.4 ലക്ഷം രൂപ) ചെലവഴിച്ച് വീട് ഒരുക്കിയാണ് ഒരാൾ വിസ്മയിപ്പിച്ചിരിക്കുന്നത്.

ബ്രെന്റ് റിവേറ യൂട്യൂബ് ചാനലിലാണ് ഇക്കാര്യം പങ്കുവെച്ചത്.തന്റെ അരുമയായ ചാർലിയുടെ ജൻമദിനമാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിഡിയോ തുടങ്ങുന്നത്.

അവൾക്കായി പ്രത്യേക സമ്മാനമൊരുക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ഒരു കിടപ്പുമുറിയും ലിവിങ് റൂമും ഉൾപ്പെടെയുള്ള വീടൊരുക്കിയതെന്നും പറയുന്നുണ്ട്.

റിവേറയുടെ സുഹൃത്താണ് വീടൊരുക്കിയത്. കിടക്കയിൽ സുഖമായിരുന്ന് ചാർലിക്ക് സിനിമയും വീഡിയോയും കാണാൻ ടെലിവിഷനും ഉണ്ട്. താൻ ജോലിത്തിരക്കിലായിരിക്കുമ്പോൾ ചാർലിക്ക് ഏകാന്തത അനുഭവപ്പെടാതിരിക്കാൻ ഒരു പ്രഫഷനൽ പരിചാരകനെയും ഏർപ്പെടുത്തിയിട്ടുണ്ട് റിവേറ.

ചാർലിയുടെ ജൻമദിനാഘോഷത്തിൽ പ​ങ്കെടുക്കാൻ സുഹൃത്തുക്കളെയും അദ്ദേഹം ക്ഷണിച്ചിരുന്നു. ഏറ്റവും ഒടുവിൽ കളിക്കാനായി ഒരു നായക്കുട്ടിയെ കൂടി സമ്മാനിച്ചാണ് ചാർലിക്കായി ഒരുക്കിയ സർപ്രൈസ് റിവേറ അവസാനിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/119580/16-lakh-house-for-a-pet-dog-on-his-birthday-video)