---
title: "വിവാഹം കഴിക്കാത്തതിന് കാരണം ഇത് ;തുറന്ന് പറഞ്ഞ് ഗോവിന്ദ് പത്മസൂര്യ"
english_title: "This is the reason for not getting married, says Govind Padmasurya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119575/this-is-the-reason-for-not-getting-married-says-govind-padmasurya"
published_at: "2023-06-04T17:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c79b1c0f04_g_p_1.jpg"
keywords: []
---

# വിവാഹം കഴിക്കാത്തതിന് കാരണം ഇത് ;തുറന്ന് പറഞ്ഞ് ഗോവിന്ദ് പത്മസൂര്യ

> **Lead Summary:** ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ​ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. നിരവധി ഷോകളിൽ അവതാരകനായി എത്തിയ ജിപി ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെട്ട താരമായിട്ടും സിനിമാ മോഹം ഉണ്ടായിട്ടും ​ജിപിയെ മലയാളം സിനിമകളിൽ അധികം കണ്ടിട്ടില്ല. പ്രേതം എന്ന സിനിമ കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷം നീരജ എന്ന പുതിയ സിനിമയിലൂടെ നടൻ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മലയാളത്തിൽ നിന്ന് ഇടവേള വന്നെങ്കിലും നടൻ തെലുങ്ക് സിനിമാ രം​ഗത്ത് സജീവമാണ്.

## Article Content

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ​ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. നിരവധി ഷോകളിൽ അവതാരകനായി എത്തിയ ജിപി ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെട്ട താരമായിട്ടും സിനിമാ മോഹം ഉണ്ടായിട്ടും ​ജിപിയെ മലയാളം സിനിമകളിൽ അധികം കണ്ടിട്ടില്ല. പ്രേതം എന്ന സിനിമ കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷം നീരജ എന്ന പുതിയ സിനിമയിലൂടെ നടൻ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മലയാളത്തിൽ നിന്ന് ഇടവേള വന്നെങ്കിലും നടൻ തെലുങ്ക് സിനിമാ രം​ഗത്ത് സജീവമാണ്.

നിരവധി തെലുങ്ക് സിനിമകളിൽ ഇതിനോടകം ജിപി അഭിനയിച്ചു. ശ്രുതി രാമചന്ദ്രൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നീരജ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. മലയാള സിനിമാ രം​ഗത്ത് നിന്ന് വന്ന ഇടവേളയെക്കുറിച്ചും തന്റെ വിവാഹം വൈകുന്നതിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ജിപി. ഇപ്പോൾ .പ്രേതത്തിന് ശേഷം ചെയ്തത് തെലുങ്ക് സിനിമകളാണ്. അതിന് കാരണം ആ​ഗ്രഹിച്ച മലയാള സിനിമകൾ വരാഞ്ഞതും ആ​ഗ്രഹിച്ചതിനേക്കാൾ നല്ല തെലുങ്ക് സിനിമകൾ വന്നതുമാണ്.

അല്ലു അർജുൻ, നാ​ഗാർജുന, നാനി പോലുള്ള താരങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളിൽ ലീഡ് റോൾ ചെയ്യുന്ന സ്പേസിലേക്ക് ഇപ്പോൾ തെലുങ്കിൽ എത്തി. മലയാളത്തിൽ ചെയ്യുമ്പോൾ നായകനായോ വലിയ സിനിമയുടെ ഭാ​ഗമാവാനോ ആണ് ആ​ഗ്രഹിച്ചിരുന്നതെന്നും ജിപി പറയുന്നു. തന്റെ കല്യാണം കഴിഞ്ഞെന്ന വ്യാജ വാർത്തകൾ അടുത്തിടെ വന്നെന്നാണ് ജിപി പറയുന്നത് . മഹിമ നമ്പ്യാറും ദിവ്യ പിള്ളയുമായിട്ട് കല്യാണം കഴിഞ്ഞെന്നായിരുന്നു വാർത്തകൾ വന്നിരുന്നത് .

ഫോട്ടോഷൂട്ടിലെയും ചാനൽ ഷോയിലെയും ഫോട്ടോകളാണ് പ്രചരിച്ചത്. കൂടാതെ അതിൽ രണ്ടിലും മാലയിടലുമുണ്ടായിരുന്നു. വീട്ടിലേക്ക് വിളിച്ച് മോന്റെ കല്യാണം ആയില്ലേയെന്ന് ചോദിച്ച് വിളിക്കുമ്പോൾ ഇതിലാരാണെന്ന കൺഫ്യൂഷനാണ് അമ്മയ്ക്ക്. കല്യാണത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നു. ഇത്രയും കാലം അതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. പ്രയോറിറ്റി എന്നും കരിയറിനായിരുന്നു. ഞാൻ റിലേഷൻഷിപ്പിലല്ല. പ്രണയിച്ചിരുന്നെങ്കിൽ കുറച്ച് കൂടി ഈസിയായിരുന്നു.

വീട്ടിലെപ്പോഴും പറയാറുണ്ട്. ​ഗോസിപ്പ് വന്നവരെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ജിപി പറഞ്ഞു.പക്ഷെ ഇപ്പോൾ സെറ്റിൽഡ് ആവാനായെന്ന് തോന്നുന്നു. വീട്ടിൽ നിന്നും സമ്മർദ്ദമുണ്ടെന്നും ജിപി കൂട്ടിച്ചേർത്തു . നേരത്തെ പേളി മാണി, മിയ ജോർജ് തുടങ്ങിയവരുമായി ജിപി പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇവർ ജിപിയുടെ അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ പേളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ജിപി സംസാരിച്ചിരുന്നു. ​

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജിപിയും പേളിയും തമ്മിലുള്ള സൗഹൃദം ഉടലെടുക്കുന്നത്. ഷോയിലെ ഹിറ്റ് കോംബോയായിരുന്നു ഇരുവരും. മിയയുമായും അടുത്ത സൗഹൃദം ജിപിക്കുണ്ട്. കല്യാണക്കാര്യം പറയുമ്പോൾ ജിപി ഒഴിഞ്ഞ് മാറുകയാണെന്നും പലരും ജിപിയുടെ വിവാഹം നടക്കാത്തതിനെക്കുറിച്ച് ചോദിക്കാറുണ്ടെന്ന് മിയ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/119575/this-is-the-reason-for-not-getting-married-says-govind-padmasurya)