---
title: "പ്രേക്ഷകരുടെ പ്രിയ ഗായിക, ചിത്രത്തിൽ കാണുന്ന  ഈ കൊച്ചുമിടുക്കിയെ മനസിലായോ?"
english_title: "Now the discussion among the audience is a picture shared by Sithara on Instagram."
publisher: "moviemax.in"
canonical_url: "https://moviemax.in/news/119574/now-the-discussion-among-the-audience-is-a-picture-shared-by-sithara-on-instagram"
published_at: "2023-06-04T17:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c7811f166d_anusithara.jpg"
keywords: []
---

# പ്രേക്ഷകരുടെ പ്രിയ ഗായിക, ചിത്രത്തിൽ കാണുന്ന  ഈ കൊച്ചുമിടുക്കിയെ മനസിലായോ?

> **Lead Summary:** വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമാണ് സിത്താര.

## Article Content

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമാണ് സിത്താര.

തന്റെ സംഗീത വിശേഷങ്ങൾക്കൊപ്പം സ്വകാര്യ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് സിത്താര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ്.

തന്റെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. 'എനിക്ക് അവളെ പോലെയെന്നും സന്തോഷവതിയായി ഇരിക്കണം' എന്ന അടിക്കുറിപ്പോടെയാണ് ബാല്യകാലത്തെ ചിത്രം പോസ്റ്റ് ചെയ്തത്.

സിത്താരയുടെ കുറിപ്പും ചിത്രവും വൈറലായിട്ടുണ്ട് .റിയാലിറ്റി ഷോയിലൂടെയാണ് സിത്താര പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. അതിശയൻ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് എത്തുന്നത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഗായിക എന്നതിൽ ഉപരി നർത്തകി കൂടിയാണ് സിത്താര കൃഷ്ണ കുമാർ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/119574/now-the-discussion-among-the-audience-is-a-picture-shared-by-sithara-on-instagram)