---
title: "കട്ട് ത്രൂ മാക്‌സി ഡ്രസ് ധരിച്ച് താരം; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം"
english_title: "Now, Urfi Javed's dress is being discussed again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/11956/now-urfi-javeds-dress-is-being-discussed-again"
published_at: "2021-11-21T12:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199f30440d41_urfi.jpg"
keywords: []
---

# കട്ട് ത്രൂ മാക്‌സി ഡ്രസ് ധരിച്ച് താരം; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

> **Lead Summary:** നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ഉര്‍ഫി ജാവേദ് വസ്ത്രധാരണം കൊണ്ടാണ് വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. ഇപ്പോഴിതാ, താരത്തിന്റെ വസ്ത്രധാരണം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മുംബൈയിലെ ഒരു പരിപാടിക്ക് കട്ട് ത്രൂ മാക്‌സി ഡ്രസ് ധരിച്ചാണ് ഉര്‍ഫി എത്തിയത്.

## Article Content

നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ഉര്‍ഫി ജാവേദ് വസ്ത്രധാരണം കൊണ്ടാണ് വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. ഇപ്പോഴിതാ, താരത്തിന്റെ വസ്ത്രധാരണം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മുംബൈയിലെ ഒരു പരിപാടിക്ക് കട്ട് ത്രൂ മാക്‌സി ഡ്രസ് ധരിച്ചാണ് ഉര്‍ഫി എത്തിയത്.

കറുപ്പ് നിറത്തിലുള്ള ഈ ഡ്രസ് അമേരിക്കന്‍ മോഡല്‍ കെന്‍ഡല്‍ ജെന്നറില്‍ നിന്നും പകര്‍ത്തിയതാണ് എന്ന വാദമാണ് ചര്‍ച്ചകളില്‍ ഇടം നേടുന്നത്. കെന്‍ഡല്‍ ജെന്നര്‍ തന്റെ സുഹൃത്ത് ലോറന്‍ പെരസിന്റെ വിവാഹ പാര്‍ട്ടിക്ക് ധരിച്ചത് ഇതേ മോഡലിലുള്ള വസ്ത്രമായിരുന്നു. നവംബര്‍ 11ന് ആയിരുന്നു ഈ വിവാഹം.

ഈ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ ഉര്‍ഫി പങ്കുവച്ചതോടെ ജെന്നറിന്റെ സ്‌റ്റൈല്‍ കോപ്പി അടിച്ചുവെന്ന നിരവധി കമന്റുകളാണ് എത്തുന്നത്.

എന്നാല്‍ ഇത് മോശം വസ്ത്രമാണ് എന്നായിരുന്നു ചിലരുടെ അഭിപ്രായം. ഈ വസ്ത്രം ധരിച്ച കെന്‍ഡല്‍ ജെന്നറിന് നേരെയും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സുഹൃത്തിന്റെ വിവാഹദിനത്തില്‍ എല്ലാ ശ്രദ്ധയും തന്നിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചത് ശരിയായില്ല എന്നായിരുന്നു ചിലരുടെ വാദം.

### Related Links & Sources
- [Original Story Source](https://moviemax.in/news/11956/now-urfi-javeds-dress-is-being-discussed-again)