അർണവിന് പുരുഷനുമായി ബന്ധം, ഇവന്റെ കൂടെയാണല്ലോ ഞാൻ ജീവിച്ചത്, പണം കൈക്കലാക്കി'; ​തുറന്നടിച്ച് ദിവ്യ

അർണവിന് പുരുഷനുമായി ബന്ധം, ഇവന്റെ കൂടെയാണല്ലോ ഞാൻ ജീവിച്ചത്, പണം കൈക്കലാക്കി'; ​തുറന്നടിച്ച് ദിവ്യ
2023-06-04T15:19:00 | By Susmitha Surendran

കഴിഞ്ഞ കുറച്ച് നാളുകളായി തമിഴ് ടെലിവിഷൻ രം​ഗത്തുള്ളവർ തുടരെ വിവാദങ്ങളിൽ അകപ്പെട്ട് കൊണ്ടിരിക്കുകയാണ്. സീരിയൽ താരങ്ങളായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വിവാഹ മോചനവും പ്രശ്നങ്ങളും വലിയ വിവാദമായി തുടരുകയാണ്. ഇതിന് മുമ്പ് സീരിയൽ നടൻ അർണവും നടിയും ഭാര്യയുമായ ദിവ്യ ശ്രീധറുമായുള്ള പ്രശ്നമായിരുന്നു വിവാ​​ദം. 

അർണവ് തന്നെ പ്രണയിച്ച് വിവാഹം കഴിക്കുകയും ​ഗർഭിണിയായ ശേഷം ഉപേക്ഷിക്കുകയും ചെയ്തെന്നാണ് ദിവ്യ ശ്രീധർ ഉന്നയിച്ച ആരോപണം. പിന്നാലെ തമിഴ്നാട്ടിൽ വലിയ വിവാദ​മായി ഈ പ്രശ്നം മാറി. അർണവിനെ ഇതിനിടെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പുറത്തിറങ്ങിയ ശേഷം കരിയറിന്റെ തിരക്കുകളിലാണ് അർണവ്. 

ദിവ്യ ഇതിനിടെ പ്രസവിക്കുകയും ചെയ്തു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ഒറ്റയ്ക്ക് കുഞ്ഞിനെ വളർത്തുകയാണ് ദിവ്യ ശ്രീധർ. അർണവിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് ദിവ്യയിപ്പോൾ ഉന്നയിച്ചിരിക്കുന്നത്. തന്തി ടിവി എന്ന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിവ്യ.

അർണവ് സ്ത്രീകളുമായും പുരുഷൻമാരുമായും ബന്ധം വെച്ചെന്നും ഇവരെയെല്ലാം പണത്തിന് വേണ്ടി ഉപയോ​ഗിച്ചെന്നും ദിവ്യ തുറന്നടിച്ചു. പെെലറ്റായ ഒരു യുവാവിനെ അർണവ് പ്രണയം നടിച്ച് വഞ്ചിച്ചെന്നും ഈ ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തെന്നും ദിവ്യ ആരോപിക്കുന്നു. 'ജസ്റ്റിൻ എന്നാണ് ആ പയ്യന്റെ പേര്.

സിം​ഗപ്പൂരിലാണ്. പൈലറ്റായിരുന്നു. ഇവൻ ഇപ്പോൾ ജീവനോടെയില്ല. അതിന് കാരണം അർണവ് ആണ്' തുടക്കത്തിൽ എന്റെ മുന്നിൽ വെച്ചാണ് ഈ മെസേജുകളെല്ലാം അയച്ചിരുന്നത്. നീ എനിക്ക് ജീവനാണ്. നിനക്ക് ശേഷമേ ഭാര്യയും മക്കളുമുള്ളൂ എന്നൊക്കെ അയച്ചെന്ന് പറഞ്ഞ ദിവ്യ ഈ മെസേജുകൾ ക്യാമറയ്ക്ക് മുന്നിൽ കാണിക്കുകയും ചെയ്തു. '2014 ൽ ശക്തി സീരിയൽ ചെയ്യുമ്പോൾ പരിചയപ്പെട്ടതാണ്. വലിയ തുക അവനോട് വാങ്ങി. അവനെ എല്ലാ തരത്തിലും ഉപയോ​ഗിച്ചു'.

'ആ പയ്യന് ഇവനെ വിട്ട് പോവാൻ കഴിഞ്ഞില്ല. ശക്തി സീരിയലിലെ രണ്ട് നടൻമാരുമായി ജസ്റ്റിൻ ചാറ്റ് ചെയ്തു. അതിന്റെ പേരിൽ അർണവ് വഴക്കിട്ടു. ഇതും പറഞ്ഞ് ജസ്റ്റിനെ അർണവ് അവ​ഗണിച്ചു. ഇതിൽ തളർന്ന് പോയ ജസ്റ്റിൻ ആത്മഹത്യ ചെയ്തു. 2015 ലാണ് ആത്മഹത്യ ചെയ്തത്,' ദിവ്യ പറയുന്നു. മരിക്കുന്നതിന് മുമ്പ് ജസ്റ്റിൻ അയച്ച മെസേജുകളും ദിവ്യ കാണിച്ചു. ജസ്റ്റിന്റെ കസിനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി തനിക്ക് മെസേജ് അയച്ചതെന്നും ദിവ്യ തുറന്ന് പറഞ്ഞു 

ഇവൻ കാരണം ഒരാളുടെ ജീവൻ പോയി. ഒരു ജീവന് വിലയില്ലേ. അവൻ പുറത്ത് എത്ര സന്തോഷത്തിലാണ് കഴിയുന്നത്. ഞാൻ കാരണം ഒരു ജീവൻ പോയി എന്ന കുറ്റബോധം അവനില്ല. ഇവന്റെ കൂടെയാണല്ലോ ഞാൻ ജീവിച്ചത്, ദിവ്യ പറയുന്നു. ട്രാൻസ്ജെൻഡറുമായും അർണവ് ബന്ധം വെച്ചു. ഇതിന്റെ തെളിവുകളും മറ്റ് പെൺകുട്ടികളുമായി ചാറ്റ് ചെയ്തതിന്റെ സ്ക്രീൻഷോട്ടുകളും അഭിമുഖത്തിൽ ദിവ്യ പങ്കുവെക്കുന്നുണ്ട്. ഇവരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ദിവ്യ ആരോപിച്ചു. 

'ഇവൻ ആരുടെ കൂടെയെല്ലാം പോയി എന്തൊക്കെയാണ് ചെയ്ത് വന്നത്. ഇക്കാര്യങ്ങളെല്ലാം പുറത്ത് വന്ന ശേഷം എന്റെ അയൽക്കാരെല്ലാം പറയുന്നത് എന്നെ ദൈവം രക്ഷിച്ചതാണെന്നാണ്. ഒരാൾ പറഞ്ഞത് അവൻ പുരുഷ വേശ്യയാണ്, കാശിനായാണ് ഇതെല്ലാം ചെയ്യുന്നത്. നിനക്ക് അവൻ മൂലം അസുഖമൊന്നും വന്നില്ലല്ലോ, അതിന് ദൈവത്തോട് നന്ദി പറയെന്നാണ്,' ദിവ്യ ശ്രീധർ പറഞ്ഞു. 

Content Highlight: Divya revealed that Arnav had relationships with women and men and used them all for money.

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup