---
title: "തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തി നടിയും മോഡലുമായ അമേയ മാത്യു"
english_title: "Actress and model Ameya Mathew revealed her fiance."
publisher: "moviemax.in"
canonical_url: "https://moviemax.in/news/119514/actress-and-model-ameya-mathew-revealed-her-fiance"
published_at: "2023-06-04T13:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c49e7cd6fc_amaya.jpg"
keywords: []
---

# തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തി നടിയും മോഡലുമായ അമേയ മാത്യു

> **Lead Summary:** തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തി നടിയും മോഡലുമായ അമേയ മാത്യു. ഒരാഴ്ച മുമ്പ് നിശ്ചയത്തില്‍ മോതിരം കൈമാറിയതിന്റെ ചിത്രങ്ങള്‍ അമേയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

## Article Content

തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തി നടിയും മോഡലുമായ അമേയ മാത്യു. ഒരാഴ്ച മുമ്പ് നിശ്ചയത്തില്‍ മോതിരം കൈമാറിയതിന്റെ ചിത്രങ്ങള്‍ അമേയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഇതില്‍ പ്രതിശ്രുത വരന്റെ മുഖമോ പേരോ അമേയ വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് വരന്‍ ആരാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്ന്‌നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വരന്റെ ചിത്രം വെളിപ്പെടുത്താതെ ഇരുന്നതിനാല്‍ നിരവധി കമന്റുകളാണ് അമേയയുടെ പോസ്റ്റിന് താഴെ വന്നത്.

എന്നാല്‍, ഇതിനൊന്നും അമേയ മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇന്നാണ് വരന്‍ ആരെന്ന് അമേയ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കീണ്ടിലൂടെയാണ് അവര്‍ വരന്റെ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.

”ഇത്രയും കാലം ആഘോഷിച്ച എന്റെ ബര്‍ത്ത്‌ഡേകളില്‍ ഈ ബര്‍ത്ത്‌ഡേ മാത്രം എനിക്ക് വളരെ സ്‌പെഷ്യല്‍ ആയിരുന്നു. അതിന്റെ കാരണം, ഈ ബര്‍ത്ത്‌ഡേ മുതല്‍ എന്റെ ലൈഫില്‍ മറ്റൊരാള്‍ കൂടി കടന്നു വരുകയാണ്,” എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അമേയ കുറിച്ചത്.

പിറന്നാള്‍ ദിവസം വരനെ പരിചയപ്പെടുത്താന്‍ കാത്തിരിക്കുകയായിരുന്നെന്നാണ് അമേയ പറയുന്നത്. എന്നെ പൂര്‍ണതയിലേക്ക് കൊണ്ടെത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും അമേയ കുറിച്ചു. കിരണ്‍ കട്ടിക്കാരന്‍ ആണ് അമേയയുടെ പ്രിയതമന്‍.

തിരുവനന്തപുരം സ്വദേശിയായ അമേയ ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് ശ്രദ്ധ നേടിയത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഖജുരാഹോ ഡ്രീംസ് ആണ് ഇനി അമേയയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/119514/actress-and-model-ameya-mathew-revealed-her-fiance)