തനിക്ക് കാന്‍സര്‍ എന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ചിരഞ്ജീവി

തനിക്ക് കാന്‍സര്‍ എന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ചിരഞ്ജീവി
2023-06-04T12:13:00 | By Athira V

തെലുങ്ക് സിനിമ രംഗത്തെ മെഗാസ്റ്റാറാണ് ചിരഞ്ജീവി. ഭോലാ ശങ്കർ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ചിരഞ്ജീവി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അജിത്ത് നായകനായ വേതാളത്തിന്‍റെ റീമേക്കാണ് ഈ ചിത്രം. അതേ സമയമാണ് അറുപത്തിയേഴുകാരനായ മെഗാസ്റ്റാറിന് കാന്‍സര്‍ ആണെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ട്വിറ്ററിലൂടെ വിശദീകരണവുമായി ചിരഞ്ജീവി തന്നെ രംഗത്ത് എത്തി.

ചിരഞ്ജീവിക്ക് കാന്‍സര്‍ ബാധിച്ചുവെന്ന ചില ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ആശങ്കയിലായിരുന്നു. എന്നാൽ തനിക്ക് ഒരിക്കലും ക്യാൻസർ ബാധിച്ചിട്ടില്ലെന്ന് ചിരഞ്ജീവി ട്വീറ്റിലൂടെ വ്യക്തമാക്കി. താൻ ഇടയ്ക്കിടെയുള്ള പരിശോധനകൾ നടത്തിയിരുന്നതായും അത്തരത്തില്‍ കാന്‍സര്‍ അല്ലാത്ത പോളിപ്‌സ് കണ്ടെത്തിയെന്നും അത് നീക്കം ചെയ്തിട്ടുണ്ടെന്നും ചിരഞ്ജീവി വ്യക്തമാക്കുന്നു.


തെലുങ്കില്‍ ചിരഞ്ജീവി ചെയ്ത ട്വീറ്റില്‍ ഇങ്ങനെ പറയുന്നു, "കുറച്ചു കാലം മുമ്പ് ഒരു കാൻസർ സെന്റർ ഉദ്ഘാടനം ചെയ്യുമ്പോള്‍ കാൻസറിനെ കുറിച്ച് അവബോധം വളർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഞാൻ സംസാരിച്ചു. നിങ്ങൾ പതിവായി മെഡിക്കല്‍ പരിശോധന നടത്തിയാൽ നിങ്ങൾക്ക് കാൻസറിനെ പ്രതിരോധിക്കാം എന്ന് ഞാൻ മുന്നറിയിപ്പ് നൽകി. ഒപ്പം തന്നെ ഞാന്‍ കോളൻ സ്കോപ്പ് ടെസ്റ്റ് നടത്തിയിരുന്നുവെന്നും.

കാന്‍സര്‍ അല്ലാത്ത പോളിപ്സ് കണ്ടെത്തി നീക്കം ചെയ്തുവെന്ന് ഞാൻ പറഞ്ഞു. 'ആദ്യം ടെസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ അത് കാന്‍സറായി മാറുമായിരുന്നു' എന്ന് മാത്രം ഞാൻ പറഞ്ഞു. അതുകൊണ്ട് തന്നെ എല്ലാവരും മുൻകരുതലുകൾ എടുത്ത് മെഡിക്കൽ ടെസ്റ്റ്/സ്‌ക്രീനിംഗ് നടത്തണം എന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. എന്നാൽ ചില മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞത് മനസിലാക്കാതെ 'എനിക്ക് കാൻസർ വന്നു',


'ചികിത്സ കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്' എന്നൊക്കെ പറഞ്ഞ് സ്ക്രോൾ ചെയ്യുകയും ലേഖനങ്ങൾ എഴുതുകയും ചെയ്തു. ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമായി. നിരവധി അഭ്യുദയകാംക്ഷികൾ എന്റെ ആരോഗ്യത്തെക്കുറിച്ച് സന്ദേശങ്ങൾ അയയ്ക്കുന്നു. അവർക്കെല്ലാം വേണ്ടിയാണ് ഈ വ്യക്തത. അത്തരം മാധ്യമങ്ങളോട് ഒരു അഭ്യർത്ഥന കൂടി. വിഷയം മനസ്സിലാക്കാതെ അസംബന്ധങ്ങൾ എഴുതരുത്. ഇക്കാരണത്താൽ, പലരും ഭയപ്പെടുകയും വേദനിക്കുകയും ചെയ്യുന്നുണ്ട്" - ചിരഞ്ജീവി ട്വീറ്റ് അവസാനിപ്പിക്കുന്നു.

Content Highlight: Chiranjeevi reacted sharply against the media who reported that he had cancer

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup