---
title: " ഈറനണിഞ്ഞു സുന്ദരിയായി താരം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ "
english_title: "Gauri Mathews new photos goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/11946/gauri-mathews-new-photos-goes-viral"
published_at: "2021-11-21T12:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199ec31ac6c5_.jpg"
keywords: []
---

#  ഈറനണിഞ്ഞു സുന്ദരിയായി താരം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ 

> **Lead Summary:** നിരവധി വൈറൽ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയ സെലിബ്രെറ്റി ഫോട്ടോഗ്രാഫറാണ് മിഥുൻ സാർക്കര. മിഥുൻ പകർത്തിയ.ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രശക്ത മോഡലും നടിയുമായ ഗൗരി മാത്യുസ് ആണ് ചിത്രങ്ങളിൽ മോഡലായി എത്തിയിരിക്കുന്നത്.

## Article Content

നിരവധി വൈറൽ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയ സെലിബ്രെറ്റി ഫോട്ടോഗ്രാഫറാണ് മിഥുൻ സാർക്കര. മിഥുൻ പകർത്തിയ.ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രശക്ത മോഡലും നടിയുമായ ഗൗരി മാത്യുസ് ആണ് ചിത്രങ്ങളിൽ മോഡലായി എത്തിയിരിക്കുന്നത്.

കറുപ്പ് മുണ്ടും ബ്ലൗസും അണിഞ്ഞുകൊണ്ട് അതി സുന്ദരിയായി ഗ്ലാമർ ലുക്കിലാണ് ഗൗരി ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞത്.

അരുവിയിൽ ഈറനോടെ ക്യൂട്ട് ലുക്കിലാണ് ഗൗരിയെ ചിത്രങ്ങളിൽ കാണാൻ കഴിയുക.സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ഗൗരി. മോഡൽ എന്നതിലുപരി അഭിനയ രംഗത്തും കഴിവ് തെളിയിച്ച ഗൗരി ഇന്ന് സൈബർ ഇടങ്ങളിലെ സെലിബ്രെറ്റിയായി മാറികഴിഞ്ഞു.

അതു കൊണ്ട് തന്നെ താരത്തിന് സദാചാര വാദികളുടെയും സോഷ്യൽ മീഡിയ അങ്ങളമാരുടെയും വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാൽ അതിനെയെല്ലാം തന്റേടത്തോടെ നേരിട്ട ഗൗരി ഇന്ന് മോഡലിങ് രംഗത്തെ സജീവ സാന്നിധ്യമാണ്. 

വൈശാലിയെയും ഋഷ്യ ശൃംഗനെയും പുനരാവിഷ്കാരിച്ചുകൊണ്ട് താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ  വൈറലായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/11946/gauri-mathews-new-photos-goes-viral)