---
title: "ആദ്യ സിനിമയുടെ സംവിധായകനായ ഒമർ ലുലുവിനെ കുറിച്ച് ചോദിച്ചപ്പോൾ നടി പ്രിയ വാര്യരുടെ പ്രതികരണം ഇങ്ങനെ"
english_title: "When asked about Omar Lulu, the director of the first film, actress Priya Warrier's reaction is as follows"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119447/when-asked-about-omar-lulu-the-director-of-the-first-film-actress-priya-warriers-reaction-is-as-follows"
published_at: "2023-06-04T10:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c20643df04_priya.jpg"
keywords: []
---

# ആദ്യ സിനിമയുടെ സംവിധായകനായ ഒമർ ലുലുവിനെ കുറിച്ച് ചോദിച്ചപ്പോൾ നടി പ്രിയ വാര്യരുടെ പ്രതികരണം ഇങ്ങനെ

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം. ഈ സിനിമയിലേക്ക് ആദ്യം തെരഞ്ഞെടുത്ത കുട്ടി മടങ്ങി പോയതിന് ശേഷമാണ് താൻ ആ കഥാപാത്രത്തിലേക്ക് വന്നത് എന്നാണ്. ഒമർ ലുലു ആണ് ഈ സിനിമ സംവിധാനം ചെയ്തത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം. ഈ സിനിമയിലേക്ക് ആദ്യം തെരഞ്ഞെടുത്ത കുട്ടി മടങ്ങി പോയതിന് ശേഷമാണ് താൻ ആ കഥാപാത്രത്തിലേക്ക് വന്നത് എന്നാണ്. ഒമർ ലുലു ആണ് ഈ സിനിമ സംവിധാനം ചെയ്തത്.

എന്നാൽ ഒമർ ലുലുവും ആയുള്ള കണക്ഷൻ ആ സിനിമയ്ക്ക് ശേഷം അവസാനിച്ചു എന്നും താരം പറയുന്നു. ഒമർ ലുലുവിനെ കുറിച്ച് കൂടുതൽ സംസാരിക്കുവാനും താരം താല്പര്യമൊന്നും തന്നെ കാണിച്ചില്ല. ഒമർ ലുലു ബിഗ് ബോസിൽ പങ്കെടുത്ത കാര്യം അറിഞ്ഞില്ലേ എന്ന് ചോദിച്ചപ്പോൾ ബിഗ് ബോസ് കാണാറില്ല എന്നായിരുന്നു താരം നൽകിയ മറുപടി.

അതേസമയം ഈ സിനിമയ്ക്ക് ശേഷം പ്രിയ വാര്യരെ കുറിച്ച് ഒമർ ലുലുവും വേറെ ഒരു സ്ഥലത്തും പറഞ്ഞു കേട്ടിട്ടില്ല. അതേസമയം താരം ഇപ്പോൾ അന്യഭാഷകളിലും ഒരുപോലെ സജീവമാണ്. തിരക്കഥ തിരഞ്ഞെടുപ്പ് അഭിനയിക്കാനുള്ള അവസരങ്ങൾ ഒന്നും തനിക്കുമ്പോൾ ലഭിക്കാറില്ല എന്നും വരുന്നത് മൂന്ന് സിനിമകൾ ആണെങ്കിൽ അതിൽ നല്ലത് നോക്കി സെലക്ട് ചെയ്യുക ആണ് ചെയ്യുന്നത് എന്നുമാണ് താരം പറയുന്നത്.

അടുത്തിടെ താരം ലൈവ് എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. മുഴുവൻ വിശ്വാസവും വികെ പ്രകാശിൽ ആയിരുന്നു എന്നാണ് താരം പറയുന്നത്. അതേസമയം ആദ്യത്തെ സിനിമയ്ക്ക് ശേഷം വലിയ രീതിയിലുള്ള ട്രോളുകൾ ഏറ്റുവാങ്ങിയ നടിമാരിൽ ഒരാൾ കൂടിയാണ് ഇവർ. ഗാനരംഗം വൈറൽ ആയതോടെ നിരവധി ആളുകൾ ആയിരുന്നു ഇവരെ ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ മലയാളികൾ അവരുടെ തനിസ്വഭാവം പുറത്തെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/119447/when-asked-about-omar-lulu-the-director-of-the-first-film-actress-priya-warriers-reaction-is-as-follows)