ഷാരൂഖ് അന്യമതസ്ഥയെ വിവാഹം ചെയ്യുന്നു, വീടിന് നേരെ പ്രതിഷേധം; അന്ന് നടന്നത്

ഷാരൂഖ് അന്യമതസ്ഥയെ വിവാഹം ചെയ്യുന്നു, വീടിന് നേരെ പ്രതിഷേധം; അന്ന് നടന്നത്
2023-06-04T10:38:00 | By Susmitha Surendran

ബോളിവുഡിലെ കിം​ഗ് ഖാനാണ് ഷാരൂഖ് ഖാൻ. നാല് വർഷത്തെ ഇടവേള അവസാനിപ്പിച്ച് പഠാൻ എന്ന സിനിമയിലൂടെ ഷാരൂഖ് തിരിച്ചെത്തിയപ്പോൾ കലക്ഷൻ റെക്കോഡ് തന്നെ സൃഷ്ടിക്കാനായി. സിനിമകളുടെ വിജയപരാജയത്തിനപ്പുറമാണ് ഷാരൂഖിന്റെ താരത്തിളക്കം. 

57 കാരനായ ഷാരൂഖ് ഇന്നും ബി​ഗ് സ്ക്രീനിലെ വിസ്മയമാണ്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ഷാരൂഖ് കരിയർ തുടങ്ങുന്നത്. 1992 ൽ ദീവാന എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറി. 


കരിയറിൽ വൻ ഹിറ്റുകളുമായി മുന്നേറിയ ഷാരൂഖിന് പതറിയത് ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങളിലായാണ്. 2019 ൽ സീറോ എന്ന സിനിമ പരാജയപ്പെട്ട ശേഷമാണ് ഷാരൂഖ് നാല് വർഷത്തെ ഇടവേളയെടുക്കുന്നത്. സീറോയ്ക്ക് മുമ്പിറങ്ങിയ ഒരുപിടി സിനിമകളും പരാജയപ്പെട്ടു. സിനിമകളിൽ നിന്ന് കുറച്ച് കാലം മാറി നിന്ന നടൻ കുടുംബത്തോടൊപ്പം ഈ സമയം ചെലവഴിച്ചു.

മുപ്പത് വർഷത്തിലേറെയായി തുടർച്ചയായി അഭിനയിച്ച് കൊണ്ടിരുന്ന തനിക്ക് ഈ ഇടവേള ആവശ്യമായിരുന്നെന്നാണ് ഷാരൂഖ് മുമ്പൊരിക്കൽ പറഞ്ഞത്.​ഗൗരി ഖാനാണ് ഷാരൂഖിന്റെ ഭാര്യ. സുഹാന, ആര്യൻ, അബ്രാം എന്നീ മൂന്ന് മക്കളും ഇവർക്ക് ജനിച്ചു. 26ാം വയസ്സിലാണ് ഷാരൂഖ് വിവാഹം കഴിക്കുന്നത്. ​ഗൗരിക്ക് അന്ന് പ്രായം 21 ഉം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ​വിവാഹത്തിന് തുടക്കത്തിൽ ​ഗൗരിയുടെ കുടുംബം എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു. 

എന്നാൽ അന്ന് ചില മതസംഘടനകളുടെ എതിർപ്പ് ഷാരൂഖിന് നേരിടേണ്ടി വന്നു. മുസ്ലിം മതസ്ഥനായ ഷാരൂഖ് സ്വന്തം മതത്തിന് പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്നതിലായിരുന്നു ഇവർക്ക് എതിർപ്പ്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് സംസാരിച്ചിട്ടുണ്ട്.


ഇരുവരും രഹസ്യമായി വിവാഹം നടത്തിയതിന് കാരണം ഈ പ്രതിഷേധമായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ പോവുന്നെന്ന് അറിഞ്ഞപ്പോൾ തന്നെ മതസംഘടനകൾ പ്രശ്നമുണ്ടാക്കി. വീടിന് പുറത്ത് പ്രതിഷേധം നടന്നു. സ്വന്തം പേരിൽ വീടില്ലാത്തതിനാൽ സുഹൃത്തിന്റെ അഡ്രസാണ് അന്ന് നൽകിയത്. അവന്റെ വീടിന് നേരെയാണ് കല്ലേറ് നടന്നത്. ഇതിനാലാണ് വിവാഹം രഹസ്യമായി നടത്താൻ തീരുമാനിച്ചതെന്ന് അന്ന് ഷാരൂഖ് പറഞ്ഞു. മതം ഒരിക്കലും തങ്ങൾക്കിടയിൽ ചർച്ചയായിട്ടില്ലെന്ന് ​ഗൗരി ഖാനും ഷാരൂഖും നേരത്തെ പറഞ്ഞിട്ടുണ്ട്. 

ബോളിവുഡിലെ മാതൃകാ ദമ്പതികളായി തുടരുകയാണ് ഷാരൂഖും ​ഗൗരി ഖാനും. ഇത്രയും വർഷങ്ങൾക്കിടയിൽ ഒരിക്കൽ മാത്രമാണ് ഇവർക്കിടയിൽ പ്രശ്നം വന്നതെന്നാണ് ബി ടൗൺ മാധ്യമങ്ങളിലെ റിപ്പോർട്ട്. നടി പ്രിയങ്ക ചോപ്രയുമായി ഷാരൂഖ് ഖാൻ അടുത്തതോടെയായിരുന്നു ഇത്.

ഷാരൂഖ് പ്രിയങ്കയുമായി പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ ഒരു കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ബന്ധത്തെക്കുറിച്ച് ​ഗൗരി ഖാൻ അറിയുകയും ചെയ്തത്രെ. വിവാഹ ബന്ധം ഉപേക്ഷിക്കാൻ വരെ ​ഗൗരി തുനിഞ്ഞു. ഒടുവിൽ പ്രിയങ്കയുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നെന്ന് വാക്ക് കൊടുത്ത ഷാരൂഖ് പിന്നീട് പ്രിയങ്കയോടൊപ്പം അഭിനയിക്കുന്നതും നിർത്തി. 

Content Highlight: Shah Rukh Marries Outcast, Protests at Home; It happened that day

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup