(moviemax.in) തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് സിനിമകൾ ഉള്ള നടിയാണ് തമന്ന. പിന്നാലെ ബോളിവുഡിലും സജീവമായി മാറിയിരിക്കുകയാണ് തമന്നഇപ്പോൾ . ജന്മം കൊണ്ട് മുംബൈക്കാരിയായ തമന്ന കരിയറില്‍ വിജയം കാണുന്നത് തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. ഇപ്പോഴിതാ തമന്നയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകന്‍ ബയില്‍വാന്‍ രംഗനാഥന്‍ എത്തിയിരിക്കുകയാണ്. തമന്നയ്ക്ക് പണത്തിനോട് ആര്‍ത്തിയാണെന്നുമാണ് രംഗനാഥന്റെ വിമര്‍ശനം. വിവാദ പ്രസ്തവാനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് ബയില്‍വാന്‍ രംഗനാഥന്‍. നടിമാര്‍ക്ക് ഒരു ഘട്ടത്തില്‍ മെച്യൂരിറ്റി വരണം. ഗ്ലാമര്‍ ചിത്രങ്ങളിലെ നായികയാണ് തമന്ന.
ഇപ്പോള്‍ ജയിലര്‍ എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ ജോഡിയായി അഭിനയിക്കുകയാണ് . അതേസമയം തന്നെ സുന്ദര്‍ സിയുടെ അരണ്‍മനൈയില്‍ സന്തോഷ് പ്രതാപിന്റേയും നായികയാണ് തമന്ന. തമന്നയ്ക്ക് വേണമെങ്കില്‍ പറയാമായിരുന്നു, എന്റെ നായകനായി ഒരു ചെറിയ നടനെയാണോ വച്ചിരിക്കുന്നത് എന്ന്. എന്നാല്‍ തമന്ന ഒന്നും മിണ്ടിയല്ല. കാരണം തമന്നയ്ക്ക് വലുത് പണമാണെന്നും അദ്ദേഹം ആരോപിക്കുന്നു. സുന്ദര്‍ സി നേരത്തെ വിജയ് സേതുപതിയെ നായകനാക്കാന്‍ നോക്കിയതാണ്. പക്ഷെ സുന്ദര്‍ സിയ്ക്ക് മാര്‍ക്കറ്റ് ഇല്ലാതാത്തതിനാല്‍ അയ്യാ ഞാനില്ല എന്ന് കൈകൂപ്പി പറഞ്ഞ് സേതുപതി ഒഴിവായി. സുന്ദര്‍ സിയുടെ നായികയായി അഭിനയിക്കുന്നത് റാഷി ഖന്നയാണ്.
യുവനടന്‍ സന്തോഷ് പ്രതാപിന്റെ ജോഡിയായിട്ടാണ് തമന്ന അഭിനയിക്കുന്നത്. എന്നാല്‍ തമന്ന ഒരു പടി കൂടി മുകളിലേക്ക് പോയി. ഉത്തരേന്ത്യന്‍ നടന്‍ വിജയ് വര്‍മയെ ഉമ്മ വെക്കുന്ന പടം പുറത്തു വന്നു. ഇരുവരും വിവാഹം കഴിക്കുകയാണെന്നും ഇപ്പോള്‍ ലിവിംഗ് ടുഗദറിലാണെന്നും വാര്‍ത്ത വന്നുവെന്നും രംഗനാഥന്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ടെന്നും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് തമന്ന പറയുന്നത്.
തമന്നയെ പോലെ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്ന നായികയുടെ കൂടെ അഭിനയിക്കുന്നത് രജനീകാന്തിന്റെ പെരുമയ്ക്ക് കോട്ടം വരുത്തുമെന്നും രംഗനാഥന്‍ പറയുന്നുണ്ട്. ജയിലര്‍ ആണ് തമന്നയുടെ പുതിയ സിനിമ. രജനീകാന്ത് നായകനായ സിനിമയുടെ സംവിധാനം നെല്‍സണ്‍ ദിലീപ് കുമാറാണ്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. പിന്നാലെ അരണ്‍മനൈ 4, ദിസ് ഈസ് മഹാലക്ഷ്മി, ബോലെ ചൂഡിയാന്‍ എന്നീ സിനിമകളും അണിയറയിലുണ്ട്. മലയാളത്തിലും അരങ്ങേറാനിരിക്കുകയാണ് തമന്ന. ദിലീപ് നായകനായ ബാന്ദ്രയിലൂടെയാണ് തമന്നയുടെ എന്‍ട്രി. ബിഗ് സ്‌ക്രീനിലെന്നത് പോലെ ഒടിടി ലോകത്തും തമന്ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Content Highlight: Bailwan Ranganathan opens up about Tamannaah's money-hungry living together news
































