---
title: "അത്തരം സംഭവങ്ങളിൽ സ്റ്റേജിന് പുറകിൽ പോയിരുന്ന കരഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ് ; സംഭവം ഇങ്ങനെ"
english_title: "At such events there have been cries that have gone backstage; Singer Anju Joseph openly; This is how it happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119383/at-such-events-there-have-been-cries-that-have-gone-backstage-singer-anju-joseph-openly-this-is-how-it-happened"
published_at: "2023-06-04T07:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647bea30c7045_anju_1.jpg"
keywords: []
---

# അത്തരം സംഭവങ്ങളിൽ സ്റ്റേജിന് പുറകിൽ പോയിരുന്ന കരഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ് ; സംഭവം ഇങ്ങനെ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അഞ്ചു ജോസഫ്. ഗായിക എന്ന നിലയിലാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാർ സിംഗർ പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത് . യൂട്യൂബിലും താരം വളരെ സജീവമാണ്. നടിയുടെ യാത്രാ വിശേഷങ്ങളും ബ്യൂട്ടി ടിപ്സും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട് . ഇപ്പോൾ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് അഞ്ചു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അഞ്ചു ജോസഫ്. ഗായിക എന്ന നിലയിലാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാർ സിംഗർ പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത് . യൂട്യൂബിലും താരം വളരെ സജീവമാണ്. നടിയുടെ യാത്രാ വിശേഷങ്ങളും ബ്യൂട്ടി ടിപ്സും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട് . ഇപ്പോൾ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് അഞ്ചു.

സംഗീതത്തെ ഗൗരവമായി കാണാൻ തുടങ്ങുന്നത് വളരെ വൈകിയിട്ടാണ് എന്നാണ് താരം പറയുന്നത്. ഈയടുത്ത് താരം അഭിനയത്തിലും അരങ്ങേറിയിട്ടുണ്ട്. എന്നാൽ അഭിനയം തനിക്ക് താല്പര്യം ഇല്ല എന്നാണ് താരം പറയുന്നത്. ഗായകർ എന്നു പറഞ്ഞാൽ ഒരു തരത്തിൽ വോക്കൽ ആക്ടേഴ്സ് ആണ് എന്നാണ് താരം പറയുന്നത്. പരിപാടികൾ ഇല്ലാത്ത സമയത്ത് കൂടുതൽ സമയവും സംഗീതം പ്രാക്ടീസ് ചെയ്തു കൊണ്ടാണ് ചെലവിടാറുള്ളത് എന്നാണ് അഞ്ചു പറയുന്നത്.

ആദ്യത്തെ പാട്ടുപാടുമ്പോൾ എങ്ങനെയാണ് പാടേണ്ടത് എന്ന് അറിയില്ലായിരുന്നു എന്നും എന്നാൽ പാടുമ്പോൾ ആ സിനിമയ്ക്ക് ആവശ്യമുള്ള ഭാവം ഭാവനയിൽ കണ്ടു കൊണ്ടാണ് പാടേണ്ടത് എന്ന് പിന്നീടാണ് മനസ്സിലായത് എന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ കുറച്ചു വേദനിപ്പിക്കുന്ന കാര്യങ്ങളും താരത്തിന് പറയാനുണ്ട്. സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച തുടങ്ങിയ കാലത്താണ് അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്.

പിച്ച് മാറിപ്പോകുന്നത് പോലെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും. ഒരു പരിപാടിയിലെ പ്രധാന പാട്ടുകാരിയായി വിളിച്ചിട്ട് 20 പാട്ട് കഴിഞ്ഞിട്ട് പോലും തന്നെ വിളിക്കാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നുമാണ് താരം ഇപ്പോൾ പറയുന്നത്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിഷമം തോന്നാറുണ്ട് എന്നും സ്റ്റേജിന് പുറകിൽ പോയിരുന്ന കരയാറുണ്ട് എന്നുമാണ് അഞ്ചു പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/119383/at-such-events-there-have-been-cries-that-have-gone-backstage-singer-anju-joseph-openly-this-is-how-it-happened)