---
title: "കെഎസ്ആർടിസി ബസിലെ നഗ്നതാ പ്രദർശനം; ജാമ്യം കിട്ടിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ച്  ആരാധകർ, വീഡിയോ "
english_title: "Now the video of welcoming Savad with garlands is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/119382/now-the-video-of-welcoming-savad-with-garlands-is-going-viral"
published_at: "2023-06-04T06:56:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647be856a6abe_savsd.jpg"
keywords: []
---

# കെഎസ്ആർടിസി ബസിലെ നഗ്നതാ പ്രദർശനം; ജാമ്യം കിട്ടിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ച്  ആരാധകർ, വീഡിയോ 

> **Lead Summary:** കുറച്ചുനാളുകൾക്കു മുൻപായിരുന്നു തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു കെ എസ് ആർ ടി സി ബസ്സിൽ വെച്ച് നടിയും മോഡലുമായ പെൺകുട്ടിക്ക് നേരെ ഒരു യുവാവ് ലൈംഗികാമം നടത്തിയെന്ന പരാതി ഉയർന്നത് .

## Article Content

കുറച്ചുനാളുകൾക്കു മുൻപായിരുന്നു തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു കെ എസ് ആർ ടി സി ബസ്സിൽ വെച്ച് നടിയും മോഡലുമായ പെൺകുട്ടിക്ക് നേരെ ഒരു യുവാവ് ലൈംഗികാമം നടത്തിയെന്ന പരാതി ഉയർന്നത് .

ഈ സംഭവത്തിൽ പെൺകുട്ടി ഇയാൾക്കെതിരെ കേസ് കൊടുക്കുകയും ഇയാളെ പൊലീസ് റിമാൻഡിൽ എടുക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഇപ്പോൾ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്.

അതേസമയം സംഭവത്തിൽ ഇയാൾ നിരപരാധിയാണ് എന്നു പറഞ്ഞുകൊണ്ട് ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയിരുന്നു. പെൺകുട്ടി ഇയാളെ ഹണി ട്രാപ്പിൽ പെടുത്തിയതാണ് എന്നൊക്കെയാണ് ഇവർ പറയുന്നത്. പെൺകുട്ടിയുടെ വസ്ത്രധാരണത്തെയും മറ്റും ചോദ്യം ചെയ്തുകൊണ്ട് നിരവധി ആളുകൾ ആയിരുന്നു രംഗത്തെത്തിയത്.

ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയ പ്രതിക്ക് ഗംഭീര സ്വീകരണം ഒരുക്കിയിരിക്കുകയാണ് ഇവർ. ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന് പേരുള്ള ഒരു സംഘടനയുടെ നേതൃത്വത്തിൽ ആണ് പ്രതിക്ക് ഗംഭീര സ്വീകരണം ഒരുക്കിയത്.

[**https://www.facebook.com/mollywoodconnect/videos/150190028051956/?t=457**](https://www.facebook.com/mollywoodconnect/videos/150190028051956/?t=457)

ആലുവ സബ്ജയിൽ നിന്നും പുറത്തേക്ക് വരുന്ന പ്രതിയെ പൂമാലയിട്ടു സ്വീകരിക്കുകയാണ് ഒരുകൂട്ടം ആരാധകർ. ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് സവാദ് അവിടെ നിന്നും കാറിൽ മടങ്ങിയത്. അതേസമയം ഞങ്ങൾ കൂടെയുണ്ട് എന്ന് പ്രതിക്ക് ഓൾ കേരള മെയിൻ അസോസിയേഷൻ ഭാരവാഹികൾ ഉറപ്പു നൽകുകയും ചെയ്തു. ഇപ്പോൾ സവാദിനെ പൂമാലയിട്ട് സ്വീകരിക്കുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത് .

കോഴിക്കോട് സ്വദേശി ആണ് സവാദ്. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണ് എന്നാണ് നിരവധി പെൺകുട്ടികൾ തന്നെ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. ഇയാൾ ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ ആയതുകൊണ്ട് കൂടി നിരവധി ആളുകൾ ആണ് ഇയാളെ സപ്പോർട്ട് ചെയ്തു കൊണ്ട് ആദ്യദിവസം മുതൽ രംഗത്തുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/119382/now-the-video-of-welcoming-savad-with-garlands-is-going-viral)