---
title: "ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായ കഴിവുള്ള നടിയാണ് കീര്‍ത്തി സുരേഷ്..; നടിയെ ശ്രീദേവിയുമായി ബന്ധപ്പെടുത്തി ബോണി കപൂർ "
english_title: "Boney Kapoor linked Keerthy Suresh with Sridevi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119283/boney-kapoor-linked-keerthy-suresh-with-sridevi"
published_at: "2023-06-03T16:55:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b244d95933_KEERTHIF.jpg"
keywords: []
---

# ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായ കഴിവുള്ള നടിയാണ് കീര്‍ത്തി സുരേഷ്..; നടിയെ ശ്രീദേവിയുമായി ബന്ധപ്പെടുത്തി ബോണി കപൂർ 

> **Lead Summary:** **സി**നിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റേതായൊരു സ്ഥാനം നേടിയ ആളാണ് കീർത്തി സുരേഷ്. മലയാളിയാണെങ്കിലും ടോളിവുഡിൽ ആണ് കീർത്തി കൂടുതലും തിളങ്ങിയത്. വിക്രം ഉൾപ്പടെയുള്ള മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ച് കയ്യടി നേടി. ഈ അവസരത്തിൽ കീർത്തിയെ കുറിച്ച് നിർമാതാവ് ബോണി കപൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അന്തരിച്ച നടി ശ്രീദേവിയുമായി ബന്ധപ്പെടുത്തി ആണ് ബോണിയുടെ പരാമര്‍ശം.

## Article Content

**സി**നിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റേതായൊരു സ്ഥാനം നേടിയ ആളാണ് കീർത്തി സുരേഷ്. മലയാളിയാണെങ്കിലും ടോളിവുഡിൽ ആണ് കീർത്തി കൂടുതലും തിളങ്ങിയത്. വിക്രം ഉൾപ്പടെയുള്ള മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ച് കയ്യടി നേടി. ഈ അവസരത്തിൽ കീർത്തിയെ കുറിച്ച് നിർമാതാവ് ബോണി കപൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അന്തരിച്ച നടി ശ്രീദേവിയുമായി ബന്ധപ്പെടുത്തി ആണ് ബോണിയുടെ പരാമര്‍ശം.

തന്റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണെന്ന് ബോണി കപൂര്‍ പറയുന്നു. മാമന്നന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആണ് ബോണി കപൂര്‍ തന്റെ സൗന്ദര്യ സങ്കല്‍പ്പത്തെ കുറിച്ച് പറഞ്ഞത്. രണ്ട് ദിവസം മുന്‍പായിരുന്നു ബോണിയുടെയും ശ്രീദേവിയുടെയും വിവാഹ വാര്‍ഷികം. ബോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ച വിവാഹങ്ങളിൽ ഒന്നായിരുന്നു ഇരുവരുടേതും.

ഉദയനിധി സ്റ്റാലില്‍ നായകനായി എത്തുന്ന ചിത്രമാണ് മാമന്നൻ. പ്രധാനപ്പെട്ട കഥാപാത്രമായി ഫഹദും വടിവേലുവും ചിത്രത്തിൽ ഉണ്ട്. 'മാമന്നൻ' ജൂണ്‍ 29ന് പ്രദര്‍ശനത്തിനെത്തിക്കാൻ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരിക്കുന്നത്. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്തിടെ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചത് റെഡ് ജിയാന്റ് മൂവീസാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/119283/boney-kapoor-linked-keerthy-suresh-with-sridevi)