---
title: "വടിവേലുവിന്റെ പാട്ട് കേട്ട് പൊട്ടി കരഞ്ഞ് കമല്‍ഹാസന്‍; ചിത്രങ്ങൾ വൈറൽ "
english_title: "Pictures of Kamal Haasan crying while listening to Vadivelu's song are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/119281/pictures-of-kamal-haasan-crying-while-listening-to-vadivelus-song-are-going-viral-on-social-media"
published_at: "2023-06-03T16:50:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b2224e8449_kamalahasan.jpg"
keywords: []
---

# വടിവേലുവിന്റെ പാട്ട് കേട്ട് പൊട്ടി കരഞ്ഞ് കമല്‍ഹാസന്‍; ചിത്രങ്ങൾ വൈറൽ 

> **Lead Summary:** മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമന്നന്‍. വടിവേലു, ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

## Article Content

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമന്നന്‍. വടിവേലു, ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങളുടെ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ ചടങ്ങിനിടെ വടിവേലുവിന്റെ ഗാനം കേട്ട് കരയുന്ന കമല്‍ഹാസന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘മാമന്നനി’ലേതായി ആദ്യം പുറത്തു വന്നത് രാസാക്കണ്ണ് എന്ന ഗാനമായിരുന്നു. വടിവേലു ആലപിച്ച നാടന്‍പാട്ട് ശൈലിയിലുള്ള ഗാനം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഓഡിയോ ലോഞ്ചിനിടെ ഈ ഗാനം വടിവേലുവും എ.ആര്‍. റഹ്മാനും ചേര്‍ന്ന് വേദിയില്‍ ആലപിച്ചിരുന്നു.

വേദിയില്‍ ഉണ്ടായിരുന്ന കമല്‍ഹാസന്‍ ഈ ഗാനം കേട്ട് കരയുകയായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മാരിസെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

[https://youtu.be/3AqeVDETiQA](https://youtu.be/3AqeVDETiQA)

ഉദയ നിധി അവസാനമായി അഭിനയിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് താരം അറിയിച്ചിരുന്നു. എന്നാല്‍ ഓഡിയോ ലോഞ്ചില്‍ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന നിലപാട് താരം മാറ്റിയിരുന്നു. മൂന്ന് വര്‍ഷത്തേക്ക് അഭിനയിക്കില്ലെന്നും തിരികേ വരികയാണെങ്കില്‍ മാരി സെല്‍വരാജ് ചിത്രത്തിലൂടെയായിരിക്കും എന്നും ഉദയനിധി പറഞ്ഞിരുന്നു. ്‌തേസമയം ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/119281/pictures-of-kamal-haasan-crying-while-listening-to-vadivelus-song-are-going-viral-on-social-media)