---
title: "ആ സമയത്ത് താൻ ജനിച്ചിട്ട് പോലുമില്ല; ഷാരൂഖ് ഖാനെ പ്രായവ്യത്യാസം ഓർമിപ്പിച്ച് നടി; സംഭവം ഇങ്ങനെ"
english_title: "At that time he was not even born; Actress reminds Shah Rukh Khan of age difference; This is how it happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119275/at-that-time-he-was-not-even-born-actress-reminds-shah-rukh-khan-of-age-difference-this-is-how-it-happened"
published_at: "2023-06-03T16:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b208ace04a_sharukh_1.jpg"
keywords: []
---

# ആ സമയത്ത് താൻ ജനിച്ചിട്ട് പോലുമില്ല; ഷാരൂഖ് ഖാനെ പ്രായവ്യത്യാസം ഓർമിപ്പിച്ച് നടി; സംഭവം ഇങ്ങനെ

> **Lead Summary:** ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് ദീപിക പദുക്കോൺ. മോഡലിങ്ങിൽ നിന്നാണ് ദീപിക സിനിമയിലേക്ക് എത്തുന്നത്. ഇന്ന് ഹോളിവുഡിലടക്കം സാന്നിധ്യമറിയിച്ചിട്ടുള്ള ദീപികയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഓൺസ്‌ക്രീനിലെ പ്രകടനങ്ങൾക്ക് പുറമെ ഓഫ്സ്ക്രീനിലെ ഇടപെടലുകൾക്കൊണ്ടും ദീപിക പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരിക്കുകയാണ്. കന്നഡ സിനിമയിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. ഐശ്വര്യ ആയിരുന്നു ആദ്യ ചിത്രം.

## Article Content

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് ദീപിക പദുക്കോൺ. മോഡലിങ്ങിൽ നിന്നാണ് ദീപിക സിനിമയിലേക്ക് എത്തുന്നത്. ഇന്ന് ഹോളിവുഡിലടക്കം സാന്നിധ്യമറിയിച്ചിട്ടുള്ള ദീപികയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഓൺസ്‌ക്രീനിലെ പ്രകടനങ്ങൾക്ക് പുറമെ ഓഫ്സ്ക്രീനിലെ ഇടപെടലുകൾക്കൊണ്ടും ദീപിക പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരിക്കുകയാണ്. കന്നഡ സിനിമയിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. ഐശ്വര്യ ആയിരുന്നു ആദ്യ ചിത്രം.

പിന്നീടാണ് ബോളിവുഡിലേക്ക് എത്തുന്നത്. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിൽ നായികയായിട്ടായിരുന്നു ദീപികയുടെ ബോളിവുഡിലെ തുടക്കം. ബോളിവുഡിലെ അരങ്ങേറ്റ ചിത്രം തന്നെ സൂപ്പർഹിറ്റായി മാറി. ഇന്ന് നിര്‍മ്മാതാവ് എന്ന നിലയിലും ബോളിവുഡിൽ തിളങ്ങി നിൽക്കുകയാണ് താരം. അതുപോലെ ആദ്യ സിനിമ മുതൽ വളരെ നല്ല സുഹൃത്തുക്കളാണ് ദീപികയും ഷാരൂഖും. ഓം ശാന്തി ഓമിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പത്താനിലും അതേ കെമിസ്ട്രി നിലനിർത്തിയിട്ടുണ്ട് ഇരുവരും.

അതിനിടെ ഇരുവരും ഒന്നിച്ചുള്ള പഴയൊരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്നോട് ഫ്ലർട്ട് ചെയ്യാൻ ശ്രമിക്കുന്ന ഷാരൂഖിനെ ആ സമയത്ത് താൻ ജനിച്ചിട്ട് പോലുമില്ലെന്ന് ഓർമ്മിപ്പിക്കുന്ന ദീപികയാണ് വീഡിയോയിൽ. ഓം ശാന്തി ഓമിന് ശേഷം നൽകിയ അഭിമുഖമാണ് ഇതെന്നാണ് കരുതുന്നത് . താൻ ബാംഗ്ലൂരിൽ ആയിരുന്നു താമസം. അവിടം വിട്ട് മുംബൈയിലേക്ക് വന്നിട്ട് അഞ്ച് വർഷമേ ആയിട്ടുള്ളു എന്ന് ദീപിക അവതാരകനോട് പറയുന്നിടത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഷാരൂഖ് ഖാനും തന്റെ ചെറുപ്പകാലം അവിടെയാണ് ചെലവഴിച്ചതെന്ന് അവതാരകൻ ദീപികയെ ഓർമിപ്പിക്കുന്നുണ്ട്.

പിന്നാലെ ഒപ്പമുണ്ടായിരുന്ന ഷാരൂഖ് ദീപികയോട് എവിടെയാണ് താമസിച്ചിരുന്നത് എന്ന വിശദാംശങ്ങൾ ചോദിച്ച് അറിയുകയും . ദീപിക സ്ഥലം പറഞ്ഞപ്പോൾ , അതിനടുത്ത് തന്നെ ആയിരുന്നു ഞാനും താമസിച്ചിരുന്നത്. കുട്ടിയായിരുന്നപ്പോൾ താൻ അവിടെ ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടായിരുന്നു. നീ ആയിരുന്നല്ലേ ആ പെൺകുട്ടി എന്ന് ദീപികയോട് ചോദിച്ചു . ഉടനെ ദീപികയുടെ കൗണ്ടർ എത്തി. ആ സമയത്ത് താൻ ജനിച്ചിട്ട് പോലുമില്ലെന്നാണ് ദീപിക പറഞ്ഞത്. നിരവധി പേർ വീഡിയോക്ക് കമന്റ് ചെയ്യുന്നുണ്ട്.

ഇന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ദീപികയും ഷാരൂഖും. അടുത്തിടെ, പത്താന്റെ വിജയഘോഷത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ ദീപിക ഷാരൂഖിനെ പ്രശംസിക്കുകയും ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നൽകിയതിന് നന്ദി പറയുകയും ചെയ്തിരുന്നു.ഷാരൂഖ് ഖാന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ജവാനിൽ ദീപിക ഒരു അതിഥി വേഷത്തിൽ എത്തുന്നതായി വിവരമുണ്ട്. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയാകുന്നത്. ചെന്നൈയിൽ വെച്ച് ചിത്രത്തിലെ ദീപികയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/119275/at-that-time-he-was-not-even-born-actress-reminds-shah-rukh-khan-of-age-difference-this-is-how-it-happened)