---
title: "യുബിസിയില്‍ നിന്ന് ബിരുദം നേടിയ  സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ, അഭിനന്ദനവുമായി ആരാധകര്‍"
english_title: "Now Bhagya Suresh has shared photos of his graduation from UBC."
publisher: "moviemax.in"
canonical_url: "https://moviemax.in/news/119274/now-bhagya-suresh-has-shared-photos-of-his-graduation-from-ubc"
published_at: "2023-06-03T16:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b1f1cab8f8_bagya.jpg"
keywords: []
---

# യുബിസിയില്‍ നിന്ന് ബിരുദം നേടിയ  സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ, അഭിനന്ദനവുമായി ആരാധകര്‍

> **Lead Summary:** മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപിയുടെ മകളാണ് ഭാഗ്യ. യുബിസിയില്‍ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഭാഗ്യ സുരേഷ്.

## Article Content

മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപിയുടെ മകളാണ് ഭാഗ്യ. യുബിസിയില്‍ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഭാഗ്യ സുരേഷ്.

ഭാഗ്യ പങ്കുവെച്ച ബിരുദദാന ചടങ്ങിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയുമാണ്. കേരള സാരി ധരിച്ചാണ് ബിരുദദാന ചടങ്ങിന് ഭാഗ്യ എത്തിയത്.

പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കള്‍.

[**https://www.instagram.com/bhagya_suresh/?utm_source=ig_embed&ig_rid=eb876d2d-76fc-40c0-9fa8-2f7c027c2082**](https://www.instagram.com/bhagya_suresh/?utm_source=ig_embed&ig_rid=eb876d2d-76fc-40c0-9fa8-2f7c027c2082)

സുരേഷ് ഗോപിയുടെ മകൻ മാധവും സിനിമയിലേക്ക് 'കുമ്മാട്ടികളി'യിലൂടെ എത്തുകയാണ്. സുരേഷ് ഗോപിയുടേതായി 'ഗരുഡൻ' എന്ന ചിത്രമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബിജു മേനോനും ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/119274/now-bhagya-suresh-has-shared-photos-of-his-graduation-from-ubc)