---
title: "താലി കൊടുത്തത് ശരിയായില്ല; വിജയ്നെ വഴക്ക് പറഞ്ഞ് ഭാര്യ സം​ഗീത; സംഭവം ഇങ്ങനെ"
english_title: "The thali was not given properly; Wife Sangeeta quarrels with Vijay; This is how it happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119243/the-thali-was-not-given-properly-wife-sangeeta-quarrels-with-vijay-this-is-how-it-happened"
published_at: "2023-06-03T15:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b097500aef_vijay_1.jpg"
keywords: []
---

# താലി കൊടുത്തത് ശരിയായില്ല; വിജയ്നെ വഴക്ക് പറഞ്ഞ് ഭാര്യ സം​ഗീത; സംഭവം ഇങ്ങനെ

> **Lead Summary:** തമിഴകത്തെ സൂപ്പർസ്റ്റാറാണ് വിജയ്. കഴിഞ്ഞ കുറേ നാളുകളായി വിജയുടെ വ്യക്തിജീവിതം വാർത്തകളിൽ നിറയുന്നുണ്ട്. ഭാര്യ സം​ഗീതയുമായി വിജയ് അകൽച്ചയിലാണെന്ന ​ഗോസിപ്പാണ് കേൾക്കുന്നത് . എന്നാൽ പിന്നീട് ഈ ​ഗോസിപ്പ് കെട്ടടങ്ങുകയും ചെയ്തു അച്ഛനും അമ്മയുമായുള്ള പ്രശ്നമാണ് അടുത്തിടെ വിജയുടെ വാർത്തകളിൽ നിറച്ച മറ്റൊരു സംഭവം. അച്ഛൻ എസ്എ ചന്ദ്രശേഖറുമായി വിജയ്ക്ക് നാളുകളായി അകൽച്ചയിലായിരുന്നു . മുമ്പ് അച്ഛനുമായുണ്ടായ പ്രശ്നങ്ങളാണ് ഈ ​ഗോസിപ്പിന്റെ ഉറവിടമായത്.

## Article Content

തമിഴകത്തെ സൂപ്പർസ്റ്റാറാണ് വിജയ്. കഴിഞ്ഞ കുറേ നാളുകളായി വിജയുടെ വ്യക്തിജീവിതം വാർത്തകളിൽ നിറയുന്നുണ്ട്. ഭാര്യ സം​ഗീതയുമായി വിജയ് അകൽച്ചയിലാണെന്ന ​ഗോസിപ്പാണ് കേൾക്കുന്നത് . എന്നാൽ പിന്നീട് ഈ ​ഗോസിപ്പ് കെട്ടടങ്ങുകയും ചെയ്തു അച്ഛനും അമ്മയുമായുള്ള പ്രശ്നമാണ് അടുത്തിടെ വിജയുടെ വാർത്തകളിൽ നിറച്ച മറ്റൊരു സംഭവം. അച്ഛൻ എസ്എ ചന്ദ്രശേഖറുമായി വിജയ്ക്ക് നാളുകളായി അകൽച്ചയിലായിരുന്നു . മുമ്പ് അച്ഛനുമായുണ്ടായ പ്രശ്നങ്ങളാണ് ഈ ​ഗോസിപ്പിന്റെ ഉറവിടമായത്.

വിജയുടെ സമ്മതമില്ലാതെ നടന്റെ പേരിൽ അച്ഛൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതായിരുന്നു അന്നത്തെ പ്രശ്നം. പിതാവിനെതിരെ വിജയ് അന്ന് കേസും കൊടുത്തിരുന്നു . ഈ പ്രശ്നം ഇന്നും അവസാനിച്ചിട്ടില്ലെന്ന് പല മാധ്യമങ്ങളിലും അടുത്തിടെ റിപ്പോർട്ട് വന്നു. വിജയ്ക്കുറിച്ചും ഭാര്യ സം​ഗീതയെക്കുറിച്ചും നടൻ ശന്തനു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹത്തിന് പങ്കെടുക്കാൻ വന്ന വിജയ്നെക്കുറിച്ചുള്ള ഓർമ്മകളാണ് ശന്തനു പങ്കുവെച്ചത്. വിവാഹത്തിൽ പങ്കെടുത്തെന്ന് മാത്രമല്ല നടന് താലി കൈ മാറിയതും വിജയ് ആണത്രെ.

ഇക്കാര്യം വീട്ടിൽ ചെന്ന ശേഷം വിജയ് ഭാര്യ സം​ഗീതയോട് പറയുകയും ഇത് കേട്ട സം​ഗീത ഭർത്താവിനെ വഴക്കു പറയുകയാണുണ്ടായത്. താലി കൈയിൽ കൊടുക്കേണ്ടത് നിങ്ങളല്ല മുതിർന്ന ആരെങ്കിലും ആയിരിക്കണം എന്ന് പറഞ്ഞാണ് സം​ഗീത വഴക്ക് പറഞ്ഞത്. 1999 ആ​ഗസ്റ്റിലാണ് വിജയും സം​ഗീതയും വിവാഹം ചെയ്യുന്നത്.

രണ്ട് മതസ്ഥരാണെങ്കിലും ഇത് വിവാഹ ജീവിതത്തെ ബാധിച്ചില്ല. ശ്രീലങ്കൻ തമിഴ് വ്യവസായിയായ സ്വർണലിം​ഗത്തിന്റെ മകളാണ് സം​ഗീത. യുകെയിലായിരുന്നു കുടുംബത്തോടൊപ്പം സം​ഗീത താമസിച്ചിരുന്നത്. വിജയുടെ സിനിമകൾ കണ്ട് ആരാധന തോന്നിയ സം​ഗീത നടനെ പരിചയപ്പെടാനും മടിച്ചില്ല.

ഈ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. സം​ഗീതയെ വിജയ് ഒരിക്കൽ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചു. തീർത്തും ഔപചാരികമായ ഒരു വിരുന്നായിരുന്നു അന്ന്. സം​ഗീതയെ വിജയ്ക്കിഷ്ടമാണെന്ന് നടന്റെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. എന്നാൽ വീണ്ടും സം​ഗീത വീട്ടിൽ വന്നതോടെ മാതാപിതാക്കൾക്ക് ഇവർ പ്രണയത്തിലാണെന്ന സൂചന ലഭിച്ചു.

വിജയുടെ പിതാവാണ് വിവാഹക്കാര്യം സം​ഗീതയോട് സംസാരിക്കുന്നത്. പിന്നീട് രണ്ട് പേരുടെയും വീട്ടുകാർ കൂടിയാലോചിച്ച് വിവാഹം നടത്തി. മുമ്പൊരിക്കൽ വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറാണ് ഇതേക്കുറിച്ച് സംസാരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/119243/the-thali-was-not-given-properly-wife-sangeeta-quarrels-with-vijay-this-is-how-it-happened)