---
title: "നിറത്തിന്റെ പേരില്‍ തനിക്ക് കടുത്ത വിവേചനം; വെളിപ്പെടുത്തലുമായി അഭിരാമി"
english_title: "He was severely discriminated against because of his colour; Abhirami with disclosure"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119164/he-was-severely-discriminated-against-because-of-his-colour-abhirami-with-disclosure"
published_at: "2023-06-03T11:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ad2af98d24_abhirami.jpg"
keywords: []
---

# നിറത്തിന്റെ പേരില്‍ തനിക്ക് കടുത്ത വിവേചനം; വെളിപ്പെടുത്തലുമായി അഭിരാമി

> **Lead Summary:** ** സൗ**ത്ത് ഇന്ത്യയില്‍ ഏറേ ശ്രദ്ധിക്കപ്പെട്ട നടിമാരില്‍ ഒരാളാണ് അഭിരാമി. മലയാളത്തിലും തമിഴിലുമായി ഹിറ്റ് ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ള താരം വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഗരുഡന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിരാമി മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതിനിടയില്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിന് ഇടയില്‍ താരം നടത്തിയ തുറന്ന് പറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

## Article Content

** സൗ**ത്ത് ഇന്ത്യയില്‍ ഏറേ ശ്രദ്ധിക്കപ്പെട്ട നടിമാരില്‍ ഒരാളാണ് അഭിരാമി. മലയാളത്തിലും തമിഴിലുമായി ഹിറ്റ് ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ള താരം വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഗരുഡന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിരാമി മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതിനിടയില്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിന് ഇടയില്‍ താരം നടത്തിയ തുറന്ന് പറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

നിറത്തിന്റെ പേരില്‍ തനിക്ക് കടുത്ത വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി അഭിരാമി പറയുന്നത്. നിറത്തിന്റെ പേരില്‍ തനിക്ക് കടുത്ത വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ നിന്നുമല്ല തനിക്ക് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായതെന്നാണ് അഭിരാമി പറയുന്നത്. വര്‍ഷങ്ങളായി അമേരിക്കയില്‍ ആയിരുന്നു താന്‍ താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് എനിക്ക് ഈ ദുരനുഭവം ഉണ്ടായത് എന്നാണ് നടി പറയുന്നത്. വിദേശത്ത് താമസിച്ചിരുന്ന കാലത്തായിരുന്നു മോശം അനുഭവം.

അവിടുള്ള ആളുകളുടെ നിറവുമായി നോക്കുന്നമ്പോള്‍ തനിക്ക് ഇരുണ്ട നിറമാണ്, ഇതിന്റെ പേരില്‍ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ട്. ഇതോടെ താന്‍ ആ വ്യക്തിയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും താരം പറയുന്നു.താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ-

”നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്‌പെക്ട്രം വച്ച് നോക്കുമ്പോള്‍ ഞാന് കുറച്ച് ഫെയര്‍ ആയിട്ടുള്ള ആളാകാം. പക്ഷെ ഞാന്‍ പതിനേഴ് വര്‍ഷം അമേരിക്കയിലായിരുന്നു. അവിടെ ഞാന്‍ ഇരുണ്ട നിറമുള്ള ആളാണ്. അതിന്റെ പേരില്‍ കുറേ അനുഭവങ്ങളുണ്ടായിട്ടുണ്ട്” എന്നാണ് അഭിരാമി പറയുന്നത്. വ്യക്തിപരമായൊരു അനുഭവമായിരുന്നു. വണ്‍ ഓണ്‍ വണ്‍ ഇന്ററാക്ഷനായിരുന്നു ഇതെന്നും താരം പറയുന്നു. അവരുടെ മനസിലിരുപ്പ് ഇങ്ങനെയാണ് എന്ന് മനസിലായപ്പോള്‍ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്നാണ് അവര്‍ അഭിമുഖത്തില്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/119164/he-was-severely-discriminated-against-because-of-his-colour-abhirami-with-disclosure)