സിനിമാ-സീരിയൽ രംഗത്ത് പേരെടുത്ത ആളാണ് നടൻ വിജയകുമാറിന്റെ കുടുംബം. എന്നാൽ നടന് വലിയ തോതിൽ പേരു ദോഷമുണ്ടായത് മകൾ വനിത വിജയകുമാറിലൂടെയാണ്. എപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന വനിത കുടുംബാംഗങ്ങളുടെ കണ്ണിലെ കരടുമാണ്. ഒപ്പം വനിതയുമായി തങ്ങൾക്കൊരു ബന്ധവുമില്ലെന്ന് വിജയുമാറും ഭാര്യ മഞ്ജുളയും പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. വീട്ടിൽ നിന്നും തന്നെ ഇറക്കി വിട്ടെന്നാണ് വനിത പറയുന്നത്.
അന്തരിച്ച അമ്മയുടെ കോടിക്കണക്കിന് സ്വത്തുക്കൾ കുടുംബം തനിക്ക് തരാതെ കൈക്കലാക്കി വെച്ചിരിക്കുകയാണെന്നും വനിത നേരത്തെ ആരോപിച്ചിരുന്നു .അച്ഛനും അമ്മയും സഹോദരങ്ങൾക്കും പുറമെ നടിയുടെ ഭർത്താക്കൻമാരും വനിതയെ തള്ളിപ്പറഞ്ഞു. മൂന്ന് വിവാഹമാണ് വനിതയുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത് എന്നാൽ ഈ മൂന്ന് ബന്ധവും പരാജയപ്പെട്ടു. മൂന്നാമത്തെ ഭർത്താവ് പീറ്റർ പോൾ അടുത്തിടെയാണ് മരിച്ചത്. കടുത്ത മദ്യപാനായിരുന്നു പീറ്റർ പോൾ. നടൻ ആകാശാണ് വനിതയുടെ ആദ്യ ഭർത്താവ് . എന്നാൽ ഈ വിവാഹം ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായി .
ഇരുവരും ബന്ധം അവസാനിപ്പിച്ചു. പിന്നീട് അനന്ദ് രാജ് എന്ന ബിസിനസ്കാരനെയാണ് വനിത വിവാഹം ചെയ്തത് . എന്നാൽ അതും വേർപിരിയലിൽ അവസാനിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ റോബർട്ട് എന്ന കൊറിയോഗ്രാഫറുമായി നടി പ്രണയത്തിലായി. ഈ ബന്ധം ബ്രേക്കപ്പായ ശേഷമാണ് പീറ്റർ പോളിനെ വനിത വിവാഹം ചെയ്യുന്നത്. പീറ്റർ പോളിന്റെ ആദ്യ ഭാര്യ ഭർത്താവിന്റെ രണ്ടാം വിവാഹത്തിനെതിരെ വന്നതോടെ സംഭവം വിവാദമാവുകയായിരുന്നു . ഇതൊന്ന് അടങ്ങി വരുമ്പോഴേക്കും പീറ്റർ പോളിനും വനിതയ്ക്കുമിടയിൽ പ്രശ്നങ്ങൾ വന്നു. നാല് മാസം മാത്രമാണ് ഈ വിവാഹ ബന്ധം നിലനിന്നത്.
പീറ്റർ പോളിന്റെ മദ്യപാനമാണ് വനിതയെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ വനിത പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് . താൻ നാലാമതൊരു ബന്ധത്തിന് താൽപര്യപ്പെടുന്നെന്നാണ് വനിത വിജയകുമാർ വ്യക്തമാക്കിയത്. ദൈവത്തിന്റെ കൃപയാൽ തനിക്കാരെയും സ്നേഹിക്കാം. അങ്ങനെ സംഭവിച്ചാൽ ഉചിതമായ തീരുമാനം എടുക്കുമെന്നും വനിത വ്യക്തമാക്കി. നാലാം വിവാഹത്തിന് തയ്യാറാണെന്നാണോ വനിത വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ ചോദ്യം.
വിവാഹ ബന്ധത്തിന്റെ മൂല്യത്തിൽ താൻ വിശ്വസിക്കുന്നെന്നാണ് അന്ന് വനിത നൽകിയ മറുപടി. ആദ്യ വിവാഹ ബന്ധങ്ങളിലായി മൂന്ന് മക്കളാണ് വനിതയ്ക്കുള്ളത്. രൺ പെൺകുട്ടികളും ഒരു മകനും. ഇതിൽ രണ്ട് പെൺമക്കൾ വനിതയ്ക്കൊപ്പം താമസിക്കുന്നു. മകൻ അമ്മയുമായി ഏറെ നാളായി അകൽച്ചയിലാണ്. വനിതയുടെ വീട്ടുകാർക്കൊപ്പമാണ് മകൻ കഴിയുന്നത്. മകൻ തന്നെ വെറുത്തതിനെക്കുറിച്ച് വനിത മുമ്പ് സംസാരിച്ചിട്ടുണ്ട്. ആൺമക്കളെ സംബന്ധിച്ച് അമ്മയെന്നാൽ അവരുടെ എല്ലമാണ്. അമ്മ ഒരു പങ്കാളിയുടെ കൂടെ മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്നത് അവർക്ക് സഹിക്കില്ലെന്നും വനിത അഭിപ്രായപ്പെട്ടു.
Content Highlight: Days since the death of the ex-husband; Actress Vanitha is getting ready for her fourth marriage

































