ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായായ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും ഇതിനു മുന്പ്ഒന്നിച്ചത്. ശ്യാം പുഷ്കരന് തിരക്കഥ എഴുതുന്ന ചിത്രത്തിന് "ജോജി" എന്നാണ് പേരിട്ടിരിക്കുന്നത്.
ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ദിലീഷ് പോത്തൻ–ശ്യാം പുഷ്കരൻ–ഫഹദ് ഫാസിൽ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന ചിത്രത്തിന്, സംഗീതം നല്ക്കുന്നത് ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസുമാണ് നിര്‍വഹിക്കുനത്. അടുത്ത വര്‍ഷമായിരിക്കും ചിത്രം പ്രേക്ഷകരിലെക്ക് എത്തുക
The film is inspired by Shakespeare's Macbeth