---
title: "തന്നെ ചുംബിച്ച യുവതിയെ തിരിച്ച് ഉമ്മ വെച്ച് പാമ്പ്; അമ്പരപ്പിക്കുന്ന വീഡിയോ "
english_title: "The snake kissed the girl who kissed him back; Amazing video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118961/the-snake-kissed-the-girl-who-kissed-him-back-amazing-video"
published_at: "2023-06-02T14:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479b059d16f8_viral.jpg"
keywords: []
---

# തന്നെ ചുംബിച്ച യുവതിയെ തിരിച്ച് ഉമ്മ വെച്ച് പാമ്പ്; അമ്പരപ്പിക്കുന്ന വീഡിയോ 

> **Lead Summary:** **ഒ**ട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജന്തുക്കളുടെയും വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഒരു കൗതുകമുണ്ട്. ഇവിടെയിതാ തന്നെ ചുംബിക്കാൻ ശ്രമിച്ച യുവതിയെ ആക്രമിക്കുന്ന ഒരു പാമ്പിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

**ഒ**ട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജന്തുക്കളുടെയും വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഒരു കൗതുകമുണ്ട്. ഇവിടെയിതാ തന്നെ ചുംബിക്കാൻ ശ്രമിച്ച യുവതിയെ ആക്രമിക്കുന്ന ഒരു പാമ്പിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മലമ്പാമ്പിനെ ആണ് യുവതി ചുംബിച്ചത്. ഒരു യുവാവിന്‍റെ കയ്യില്‍ ഇരുന്ന പാമ്പിന്‍റെ മുഖത്ത് ചുംബിക്കാൻ ശ്രമിക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. ഞൊടിയിടയില്‍ തന്നെ അത് യുവതിയുടെ മുഖത്ത് കടിച്ചുപിടിക്കുകയായിരുന്നു. അത് പിടി വിടാതെ കിടക്കുന്നതാണ് വീഡിയോയില്‍ അവസാനം കാണുന്നത്.

പാമ്പിന്‍റെ ആക്രമണത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടോ എന്ന് പോലും അറിയാന്‍ കഴിയാതെ വീഡിയോ അവസാനിക്കുകയായിരുന്നു. ഇത് എവിടെ എന്ന് നടന്ന സംഭവം ആണെന്ന് വ്യക്തമല്ല. ഏഴ് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്.

'പാമ്പിനെ ചുംബിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 3.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. യുവതിക്ക് എന്തു സംഭവിച്ചു എന്നാണ് പലരും കമന്‍റ് ബോക്സില്‍ ചോദിക്കുന്നത്. ഇത് പഴയ വീഡിയോ ആയിരിക്കാം എന്നും ചിലര്‍ കമന്‍റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/118961/the-snake-kissed-the-girl-who-kissed-him-back-amazing-video)