---
title: "ഗോപിചന്ദുമായുള്ള പ്രണയകഥകൾ പുറത്ത്; വില്ലനായത് ഡ്രെെവർ, ദേഷ്യം വന്ന നടി ചെയ്തത്"
english_title: "Love stories with Gopichand are out; The villain is played by Drever and the angry actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118936/love-stories-with-gopichand-are-out-the-villain-is-played-by-drever-and-the-angry-actress"
published_at: "2023-06-02T13:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479a388dcb40_anushka2.jpg"
keywords: []
---

# ഗോപിചന്ദുമായുള്ള പ്രണയകഥകൾ പുറത്ത്; വില്ലനായത് ഡ്രെെവർ, ദേഷ്യം വന്ന നടി ചെയ്തത്

> **Lead Summary:** **തെ**ന്നിന്ത്യൻ സിനിമകളിൽ വൻ ആരാധകവൃന്ദമുള്ള നടിയാണ് അനുഷ്ക ഷെട്ടി. അനുഷ്കയെ പോലെ സിനിമാ രം​ഗത്ത് ദീർഘകാലം നിലനിൽക്കാൻ കഴിഞ്ഞ നായിക നടിമാർ തെലുങ്കിലും തമിഴിലും കുറവാണ്. തെലുങ്കിലാണ് നടി കൂടുതൽ സിനിമകൾ ചെയ്തത്. തമിഴിൽ വിജയ്, അജിത്ത്, സൂര്യ, രജിനകാന്ത് തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം അനുഷ്ക ഷെട്ടി അഭിനയിച്ചു. അന്ന് സൂപ്പർ സ്റ്റാർ സിനിമകളിലെ നായിക നടി മാത്രമായി ചുരുങ്ങിപ്പോവുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല.

## Article Content

**തെ**ന്നിന്ത്യൻ സിനിമകളിൽ വൻ ആരാധകവൃന്ദമുള്ള നടിയാണ് അനുഷ്ക ഷെട്ടി. അനുഷ്കയെ പോലെ സിനിമാ രം​ഗത്ത് ദീർഘകാലം നിലനിൽക്കാൻ കഴിഞ്ഞ നായിക നടിമാർ തെലുങ്കിലും തമിഴിലും കുറവാണ്. തെലുങ്കിലാണ് നടി കൂടുതൽ സിനിമകൾ ചെയ്തത്. തമിഴിൽ വിജയ്, അജിത്ത്, സൂര്യ, രജിനകാന്ത് തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം അനുഷ്ക ഷെട്ടി അഭിനയിച്ചു. അന്ന് സൂപ്പർ സ്റ്റാർ സിനിമകളിലെ നായിക നടി മാത്രമായി ചുരുങ്ങിപ്പോവുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല.

2009 ൽ പുറത്തിറങ്ങിയ അരുന്ധതി എന്ന സിനിമയിൽ ഏവരെയും അമ്പരപ്പിച്ച പ്രകടനം നടി കാഴ്ച വെച്ചു. അനുഷ്ക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ വൻ വിജയമായിരുന്നു. പിന്നീട് ബാഹുബലി എന്ന സിനിമയാണ് അനുഷ്കയുടെ കരിയറിലെ വൻ ഹിറ്റായത്. പ്രഭാസ് നായകനായ സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അനുഷ്ക ഷെട്ടി അവതരിപ്പിച്ചത്. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമ നടിയുടെ കരിയറിൽ വഴിത്തിരാകുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാൽ ബാഹുബലിക്ക് ശേഷം ചുരുക്കം സിനിമകളിലേ അനുഷ്ക അഭിനയിച്ചിട്ടുള്ളൂ. അനുഷ്ക ഷെട്ടിയെക്കുറിച്ചുള്ള പഴയൊരു ​ഗോസിപ്പാണ് തെലുങ്ക് മാധ്യമങ്ങളിൽ ഇന്ന് ചർച്ച. പ്രഭാസ്, ​ഗോപിചന്ദ് എന്നീ നടൻമാരുമായി അനുഷ്കയ്ക്ക് പ്രണയമുണ്ടായിരുന്നെന്ന് നേരത്തെ ​ഗോസിപ്പുണ്ടായിരുന്നു. കരിയറിന്റെ തുടക്ക വർഷങ്ങളിലായിരുന്നു ഗോപിചന്ദുമായി ചേർത്ത് ​ഗോസിപ്പ് വന്നത്. ലക്ഷ്യം, ശൗര്യം എന്നീ സിനിമകളിലാണ് ​ഗോപിചന്ദും അനുഷ്ക ഷെട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ലക്ഷ്യം എന്ന സിനിമയ്ക്കിടെയാണ് അനുഷ്ക ​ഗോപിചന്ദുമായി അടുക്കുന്നത്.

ഈ വാർത്ത പെട്ടെന്ന് തന്നെ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. അനുഷ്കയും ​ഗോപിചന്ദുമായുള്ള ​കൂടിക്കാഴ്ചകൾ വരെ വാർത്തകളിൽ വന്നതോടെ അനുഷ്കയ്ക്ക് സംശയം തോന്നിത്തുടങ്ങി. എവിടെ പോയാലും തന്റെ പിന്നാലെ ക്യാമറക്കണ്ണുകൾ എത്തുന്നതെങ്ങനെയെന്ന് അനുഷ്ക ചിന്തിച്ചു. ഇതേപറ്റി അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ അനുഷ്കയ്ക്ക് മനസ്സിലായത്. അനുഷ്കയുടെ ഡ്രെെവറായിരുന്നത്രെ ഇതിന് പിന്നിൽ. തന്നെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുന്ന ഡ്രെെവറാണെന്ന് മനസ്സിലാക്കിയതോടെ അനുഷ്ക ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.​

ഗോപിചന്ദുമായുള്ള പ്രണയ ​ഗോസിപ്പുകൾ പക്ഷെ കുറച്ച് കാലത്തിനുള്ളിൽ അവസാനിച്ചു. പിന്നീടാണ് പ്രഭാസ് അനുഷ്കയുടെ കാമുകനാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ബില്ല, മിർച്ചി, ബാഹുബലി തുടങ്ങിയ സിനിമകളിൽ പ്രഭാസും അനുഷ്കയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഏവർക്കും ഇഷ്ടമാണ്. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നെന്നും എന്നാൽ ഒരു മുതിർന്ന നടനുമായി അനുഷ്ക അടുത്തതോടെയാണ് പ്രഭാസ് അനുഷ്കയിൽ നിന്ന് അകന്നെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് താരങ്ങൾ പ്രതികരിച്ചില്ല.

41 കാരിയായ അനുഷ്ക ഷെട്ടി ഇതുവരെ വിവാഹം ചെയ്തിട്ടില്ല. 43 കാരനായ പ്രഭാസും അവിവാഹിതനാണ്. പലരുമായി ചേർത്ത് ​ഗോസിപ്പുകൾ വന്നെങ്കിലും ഇവരൊന്നും രണ്ട് പേരുടെയും ജീവിതത്തിലേക്ക് കടന്ന് വന്നില്ല. പ്രഭാസുമായി തനിക്ക് പ്രണയമില്ലെന്ന് അനുഷ്ക മുമ്പ് പറഞ്ഞിട്ടുണ്ട്. മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടിയാണ് അനുഷ്ക ഷെട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. പ്രഭാസിന്റെ ഒന്നിലേറെ ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. ആദിപുരുഷാണ് ഇതിൽ ആദ്യം റിലീസ് ചെയ്യുന്ന സിനിമ. സലാർ, പ്രൊജക്ട് കെ എന്നീ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. കരിയറിൽ അനുഷ്കയ്ക്കും പ്രഭാസിനും ശക്തമായൊരു തിരിച്ച് വരവ് അനിവാര്യമായിരിക്കുകയാണ്. രണ്ട് പേരുടെയും അടുത്തിടെയിറങ്ങിയ സിനിമകൾ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/118936/love-stories-with-gopichand-are-out-the-villain-is-played-by-drever-and-the-angry-actress)