---
title: "സ്‌നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞ് ജനിച്ചു, ആശംസകളുമായി ആരാധകര്‍"
english_title: "Sneha and Sreekumar's baby is born, fans wish them well"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118925/sneha-and-sreekumars-baby-is-born-fans-wish-them-well"
published_at: "2023-06-02T12:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64799a4133dc8_sneha_sreekumar_3.jpg"
keywords: []
---

# സ്‌നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞ് ജനിച്ചു, ആശംസകളുമായി ആരാധകര്‍

> **Lead Summary:** ടെലിവിഷന്‍ കോമഡി പരമ്പരകളിലൂടെ പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. കുറച്ച്‌ നാളായി കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഇരുവര്‍ക്കും ആണ്‍കുട്ടി ജനിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തുന്നത്.

## Article Content

ടെലിവിഷന്‍ കോമഡി പരമ്പരകളിലൂടെ പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. കുറച്ച്‌ നാളായി കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഇരുവര്‍ക്കും ആണ്‍കുട്ടി ജനിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തുന്നത്.

ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയതാരങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും ഗര്‍ഭകാല വിശേഷങ്ങളെല്ലാം പങ്കുവക്കുന്ന സ്‌നേഹയും ശ്രീകുമാറും കഴിഞ്ഞ ദിവസം നിറവയറിലുള്ള ഒരു മ്യൂസിക്കല്‍ വിഡിയോ ആരാധകരുമായി പങ്കുവച്ചിരുന്നു.

. ‘പൊന്നൂഞ്ഞാലി’ എന്ന ഗാനത്തിന്റെ ദൃശ്യവിഷ്‌കാരമാണ് ഇത്തവണ ഇരുവരും പ്രേക്ഷകര്‍ക്കായി ഒരുക്കിവച്ചത്. സ്‌നേഹത്തോടെ കുഞ്ഞിനെ കാത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും സന്തോഷമാണ് വിഡിയോയിലുടനീളം. ഭാര്യയെ സ്‌നേഹത്തോടെ താലോലിക്കുന്ന ശ്രീകുമാറും സ്‌നേഹയുടെ നൃത്തച്ചുവടുകളുമെല്ലാം മനസ്സിന് കുളിര്‍മയേകുന്ന കാഴ്ചയാണ്. വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.അബ്ബാദ് റാം മോഹനാണ് വിഡിയോ സംവിധാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/118925/sneha-and-sreekumars-baby-is-born-fans-wish-them-well)