---
title: "ചിത്രീകരണത്തിനിടെ പരിക്കേറ്റു, കുറ്റബോധം പിന്നീട് പ്രണയമായി...! അജിത്‌ മലയാളത്തിന്റെ മരുമകനായ കഥ ഇങ്ങനെ..."
english_title: "Injured during filming, guilt later turned into love ...! Shalini- Ajith love story like this ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/11866/injured-during-filming-guilt-later-turned-into-love-shalini-ajith-love-story-like-this"
published_at: "2021-11-20T21:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61991b72d98a8_ajith.jpg"
keywords: []
---

# ചിത്രീകരണത്തിനിടെ പരിക്കേറ്റു, കുറ്റബോധം പിന്നീട് പ്രണയമായി...! അജിത്‌ മലയാളത്തിന്റെ മരുമകനായ കഥ ഇങ്ങനെ...

> **Lead Summary:** **ത**മിഴകത്തിന് മാത്രമല്ല മലയാളി പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് വലിയൊരു ആരാധക വൃന്ദമുണ്ട് കേരളത്തില്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനിയുടെ വിശേഷങ്ങള്‍ താരത്തിന്റെ സഹോദരി ശ്യാമിലിയുടെ സോഷ്യല്‍മീഡിയ പോജ് വഴിയാണ് ആരാധകര്‍ അറിയാറുള്ളത്.

## Article Content

**ത**മിഴകത്തിന് മാത്രമല്ല മലയാളി പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് വലിയൊരു ആരാധക വൃന്ദമുണ്ട് കേരളത്തില്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനിയുടെ വിശേഷങ്ങള്‍ താരത്തിന്റെ സഹോദരി ശ്യാമിലിയുടെ സോഷ്യല്‍മീഡിയ പോജ് വഴിയാണ് ആരാധകര്‍ അറിയാറുള്ളത്.

ബാലതാരമായിട്ടാണ് ശാലിനി സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമ എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് ആയിരുന്നു. ബാലതാരമായിരുന്നപ്പോള്‍ പോലും അഭിനയത്തില്‍ മുതിര്‍ന്ന വരെ വെല്ലുന്ന പ്രകടനമായിരുന്നു ശാലിനി കാഴ്ചവെച്ചത്. മമ്മൂട്ടി ചിത്രം സന്ദര്‍ഭം അടക്കമുള്ള സിനിമകളിലും ശാലിനി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായിരുന്നപ്പോള്‍ തന്നെ തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും ശാലിനി തിളങ്ങുകയായിരുന്നു. അത്രത്തോളം അഭിനയത്തില്‍ ശാലിനി പ്രേക്ഷകനെ വിസ്മയിപ്പിച്ചിരുന്നു. 1990 ല്‍ ആണ് ബാലതാരമായി അവസാന സിനിമ റിലീസ് ചെയ്തത്. പിന്നീട് ഏഴ് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്നു.

ശേഷം 1997ല്‍ കുഞ്ചാക്കോ ബോബനൊപ്പം അനിയത്തിപ്രാവിവൂടെ നായികയായി വീണ്ടും തിരികെയെത്തി. അനിയത്തിപ്രാവ് വലിയ വിജയമായിരുന്നു ഒപ്പം നായികയും നായകനും. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ വിജയിയുടെ നായകയായി. തമിഴിലും സിനിമ സൂപ്പര്‍ ഹിറ്റായതോടെ ശാലിനിക്ക് അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു.

ഇന്നും ഏത് നായികയാണ് തിരികെ സിനിമയില്‍ സജീവമാകണമെന്ന്‍ ആ​ഗ്രഹിക്കുന്നത് എന്ന് സിനിമാ പ്രേമികളോട് ചോദിച്ചാല്‍ ശാലിനി എന്ന പേര് തീര്‍ച്ചയായും കേള്‍ക്കാന്‍ സാധിക്കും. അനിയത്തിപ്രാവ്, നിറം തുടങ്ങിയ സിനിമകളിലെ കുഞ്ചാക്കോ ബോബന്‍-ശാലിന് കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകളും ​ഗോസിപ്പുകളും വന്നിരുന്നു.

എന്നാല്‍ അപ്പോഴേക്കും ശാലിനി അജിത്തിനെ പ്രണയിച്ച്‌ തുടങ്ങിയിരുന്നു. സിനിമാ കഥകളോട് കിടപിടിക്കുന്നതാണ് അജിത്ത്-ശാലിനി പ്രണയകഥ. 1999ല്‍ അമര്‍ക്കളം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക്‌ കത്തി വീശുന്ന ഒരു ഷോട്ടില്‍ അജിത്‌ അറിയാതെ ശാലിനിയുടെ കൈ മുറിച്ചു.

ആ സംഭവത്തിന് ശേഷമാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. അമര്‍ക്കളത്തിലേക്ക് ശാലിനി അഭിനയിക്കാനെത്തിയത് പോലും ഏറെ നാളത്തെ അണിയറപ്രവര്‍ത്തകരുടെ പരിശ്രമത്തിന് ശേഷമാണ്. ആദ്യം സംവിധായകന്‍ ചെന്നപ്പോള്‍ പഠനത്തിന് പ്രാധാന്യം നല്‍കുകയാണെന്നും പ്ലസ്ടു പരീക്ഷ ഉണ്ടെന്നും പറഞ്ഞ് ശാലിനിയും കുടുംബവും മടക്കി അയച്ചു.

എങ്കിലും ശാലിനിയെ നായികയാക്കണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നതിനാല്‍ താരത്തെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ ശരണ്‍ അജിത്തിനെ അയച്ചു. പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ...ഞങ്ങള്‍ ഷൂട്ടിംങ് നീട്ടിവച്ചോളാം.... അങ്ങനെയാണ് ശാലിനി അഭിനയിക്കാമെന്ന് സമ്മതിച്ചത്.

ശേഷം ചിത്രീകരണത്തിന് എത്തിയ ശാലിനിക്ക് ആക്ഷന്‍ രം​ഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന്റെ കൈയ്യിലിരുന്ന കത്തിമൂലം പരിക്കേറ്റു. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിത്തിനും സങ്കമായി. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീര്‍ന്നതെന്ന് അജിത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

വെറും അഞ്ച് സിനിമകള്‍ മാത്രമാണ് ശാലിനി തമിഴില്‍ ചെയ്തിട്ടുള്ളത് എങ്കിലും വലിയൊരു ആരാധക വൃന്ദം താരത്തിനുണ്ട്. അജിത്തും ശാലിനിയും പ്രണയത്തിലായ ശേഷം 2000ത്തിലേക്ക് ഇരുവരുടേയും വിവാഹം തീരുമാനിച്ചു.

വിവാഹത്തിന് മുന്‍പ് അലൈപായുതേ അടക്കമുള്ള സിനിമകളുടെ ചിത്രീകരണം ശാലിനി പൂര്‍ത്തികരിച്ചിരുന്നു. 21 വര്‍ഷമായി സുഖകരമായ സന്തുഷ്ട ദാമ്ബത്യ ജീവിതം നയിക്കുകയാണ് ഒരുകാലത്ത് സിനിമയിലെ സൂപ്പര്‍ നായികയായിരുന്ന ശാലിനിയും തമിഴകത്തിന്റെ തല അജിത്തും. അനൗഷ്‌ക, ആദ്‌വിക് എന്നിവരാണ് ശാലിനി- അജിത് താരദമ്ബതികളുടെ മക്കള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/11866/injured-during-filming-guilt-later-turned-into-love-shalini-ajith-love-story-like-this)