---
title: "തനിക്ക് രണ്ട് കുട്ടികളെ വേണമെന്ന് അഭിഷേക് ബച്ചന്‍; ആരാധകര്‍ക്കിടയില്‍ വൈറലായി വീഡിയോ "
english_title: "Abhishek Bachchan wants two children; Video goes viral among fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11861/abhishek-bachchan-wants-two-children-video-goes-viral-among-fans"
published_at: "2021-11-20T20:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199147be601e_abhishek .jpg"
keywords: []
---

# തനിക്ക് രണ്ട് കുട്ടികളെ വേണമെന്ന് അഭിഷേക് ബച്ചന്‍; ആരാധകര്‍ക്കിടയില്‍ വൈറലായി വീഡിയോ 

> **Lead Summary:** **ഇ**ന്ത്യ ഒട്ടാകെ ആരാധകരുള്ള താര സുന്ദരിയാണ് മുൻ ലോക സുന്ദരി ഐശ്വര്യ റായ്. ഇന്ത്യ ഒട്ടാകെ എല്ലാ ഭാഷയിലും ഒരുപാട് ഹിറ്റ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് താരം. അഭിനയ ജീവിതത്തിൽ സജീവമായപ്പോൾ ആണ് ഐശ്വര്യ മറ്റൊരു സൂപ്പർ താരമായ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്.

## Article Content

**ഇ**ന്ത്യ ഒട്ടാകെ ആരാധകരുള്ള താര സുന്ദരിയാണ് മുൻ ലോക സുന്ദരി ഐശ്വര്യ റായ്. ഇന്ത്യ ഒട്ടാകെ എല്ലാ ഭാഷയിലും ഒരുപാട് ഹിറ്റ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് താരം. അഭിനയ ജീവിതത്തിൽ സജീവമായപ്പോൾ ആണ് ഐശ്വര്യ മറ്റൊരു സൂപ്പർ താരമായ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്.

വിവാഹ ശേഷവും രണ്ടുപേരും സിനിമയിൽ സജീവമായി തന്നെ ഉണ്ടായിരിന്നു. ഇപ്പോൾ ഇരുവർക്കും ആരാധ്യ എന്നൊരു മകളുമുണ്ട്. 2007 ലാണ് രണ്ടുപേരും വിവാഹം കഴിക്കുന്നത് ശേഷം 2011ലാണ് രണ്ടുപേർക്കും മകൾ ജനിക്കുന്നത്.

എന്നാൽ മകൾ ജനിച്ചതോട് കൂടി ഐശ്വര്യ അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ വർഷങ്ങൾക്ക്‌ ശേഷം ഇപ്പോൾ ഇതാ താരം വീണ്ടും അഭിനയ ജീവിതത്തിൽ സജീവമാവാൻ ഒരുങ്ങുകയാണ്. പ്രശസ്ത സംവിധായകൻ മണി രക്ത്നത്തിന്റെ സിനിമയിൽ കൂടിയാണ് താരം വീണ്ടും എത്തുന്നത്.

സിനിമയിൽ ഡബിൾ റോളിലാണ് താരമെത്തുന്നത് എന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. അഭിനയ ജീവിതത്തിൽ ഇല്ലെങ്കിൽ പോലും ഐശ്വര്യ ഫാഷൻ ഷോകളുമായി സജീവമായി തന്നെ ഉണ്ടായിയുന്നു. വിവാഹ ശേഷം ഇരുവരെയും പറ്റി ഒരുപാട് ഗോസിപ്പുകൾ ഉണ്ടായിയുന്നു. അതിൽ കൂടുതൽ ചർച്ചയായത് ഇവരുടെ വിവാഹ മോചനത്തെ കുറിച്ചുള്ള ഗോസിപ്പായിരുന്നു.

എന്നാൽ ഇത്തരത്തിലുള്ള ഗോസ്സിപ്പുകളോട് ഒന്നും താരങ്ങൾ പ്രതികരിക്കാറില്ല. മകൾ വലുതായതിന് ശേഷമാണ് ഐശ്വര്യ വീണ്ടും അഭിനയ ജീവിതത്തിൽ എത്തുന്നത്. ഇപ്പോൾ ഇതാ അഭിഷേക് ബച്ചന്റെ ഒരു പഴയ ഇന്റർവ്യൂയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്.

അതിൽ താരം പറയുന്നത് ഇങ്ങനെ. തനിക്ക് രണ്ട് കുട്ടികളെ വേണം എന്നാണ് ആഗ്രഹം അതിന്റെ കരണം ബച്ചൻ പറഞ്ഞത് തനിക്ക് ഒരു സഹോദരിയുണ്ട് അതുകൊണ്ട് തന്നെ എനിക്കും രണ്ട് മക്കൾ വേണം എന്നുള്ള ആഗ്രഹം ഉണ്ടായത്. ഭാര്യ ഐശ്വര്യയുടെ പ്രസവത്തിന് മുൻപാണ് ബച്ചൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. അതിന് ശേഷം വർഷങ്ങൾ കഴിഞ്ഞാണ് ആ ഇന്റർവ്യൂ വീണ്ടും വൈറലായിരിക്കുന്നത്.

ഇതേസമയം ഐശ്വര്യവീണ്ടും പ്രെഗ്നന്റ് എന്നുള്ള വാർത്തയും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ടായിരുന്നു. അതിന് കാരണം താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആയിരന്നു. ചിത്രത്തിൽ ഗർഭിണി എന്ന് തോന്നുന്ന രീതിയിൽ ആയിരന്നു താരം എത്തിയത്. ചിത്രം വൈറലായതോട് കൂടിയാണ് ഗർഭിണി ആണോ എന്നുള്ള വാർത്തകൾ പ്രചരിച്ചത്

### Related Links & Sources
- [Original Story Source](https://moviemax.in/news/11861/abhishek-bachchan-wants-two-children-video-goes-viral-among-fans)