കഴിഞ്ഞ കുറച്ച് ദിവസമായി ഏറെ ചർച്ച ചെയ്യപ്പെടുന്നതും സോഷ്യൽമീഡിയയിൽ വൈറലാകുന്നതുമായ വിഷയമാണ് തമിഴ് സീരിയൽ താരങ്ങളും ദമ്പതികളുമായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേർപിരിയൽ.വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞു.നിരവധി ആരാധകരുള്ള ജോഡിയുടെ വേർപിരിയൽ പ്രേക്ഷകർക്കും അത്ഭുതമായിരുന്നു. പിരിഞ്ഞശേഷം സംയുക്തയും വിഷ്ണുവും പരസ്പരം ആരോപണങ്ങളുമായി എത്തി.

സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്തയിലുള്ളതെന്നും പലതരം പോൺ വീഡിയോകൾ കൊണ്ട് വന്ന് കാണാൻ ആവശ്യപ്പെടുമെന്നും നിരന്തരമായി ലൈംഗീകമായി ഉപദ്രവിച്ചതിലൂടെ തനിക്ക് സ്വകാര്യ ഭാഗത്ത് അലർജിയുണ്ടായിയെന്നും സംയുക്ത പറയുന്നു. വിവാഹം മുതൽ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തിൽ പറയുന്നു.
പ്രണയിച്ചിരുന്ന സമയത്ത് സിപ്പിക്കുൾ മുത്ത് സീരിയലിലെ കഥാപാത്രം പോലെ നല്ലവനായിരുന്നു വിഷ്ണുകാന്തെന്നും സംയുക്ത പറയുന്നു. 'വിവാഹത്തോടെയാണ് എല്ലാം മാറിയത്. എല്ലാ ദിവസവും അവൻ എന്നെ ശാരീരികമായും മാനസീകമായും ഉപദ്രവിക്കും.' 'ലൈംഗീകതയെക്കുറിച്ച് സംസാരിക്കും വീഡിയോകൾ കാണാൻ നിർബന്ധിക്കും. പോൺ വീഡിയോകൾ കാണാനും അതിൽ കാണുന്നത് പോലെ ചെയ്യാനും വിഷ്ണു എന്നോട് പറയുമായിരുന്നു. എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ നമ്മൾ ചെയ്യുന്നത് വീഡിയോ എടുത്ത് പിന്നീട് കാണാമെന്ന് പറഞ്ഞു. അതിനോടും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല.
ബെഡ്റൂമിൽ ക്യാമറ വെക്കാമെന്ന് വരെ പറഞ്ഞു.' 'സെക്‌സിനിടെ അവൻ എന്നെ മർദ്ദിച്ചു. എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു. വേദന കൊണ്ട് ഞാൻ നിലവിളിച്ചാലും എന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ അവൻ എന്റെ വായ പൊത്തി പിടിച്ച് അവന്റെ സന്തോഷം മാത്രം ആസ്വദിക്കും.' 'ജനനേന്ദ്രിയത്തിൽ അലർജിയുണ്ടായി ആശുപത്രിയിൽ പോയി. അഞ്ച് ദിവസത്തോളം മോഷൻ പോകാതെ ഞാൻ വിഷമിച്ചു.
ഡോക്ടർ ചോദിച്ചപ്പോഴും അവന് പ്രശ്നമുണ്ടാകാതിരിക്കാൻ ഞാൻ എല്ലാം മറച്ചുവെച്ചു. ഞങ്ങളുടെ ആദ്യരാത്രി കഴിഞ്ഞ് അടുത്ത രണ്ട് ദിവസത്തേക്ക് എനിക്ക് പനിയായിരുന്നു. അത്ര പരുഷമായാണ് അവൻ എന്നോട് പെരുമാറിയത്. പനിക്കുമ്പോഴും എന്റെ വേദന അവന് മനസിലായില്ല', സംയുക്ത പറയുന്നു. മാതാപിതാക്കൾ കാണാൻ വരുന്നത് പോലും വിഷ്ണുവിന് ഇഷ്ടമായിരുന്നില്ലെന്നും എല്ലാ കാര്യങ്ങളിലും വിഷ്ണുവായിരുന്നു തീരുമാനം എടുത്തിരുന്നതെന്നും സംയുക്ത പറയുന്നു. അച്ഛൻ വീട്ടിൽ വന്നാൽ പലതും പറഞ്ഞ് നാണംകെടുത്താറുണ്ട് വിഷ്ണുവെന്നും സംയുക്ത പറയുന്നു.
താൻ ഇത്രയേറെ അനുഭവിച്ചിട്ടും പലരും വിഷ്ണു പുറത്ത് വിട്ട തന്റെ പഴയൊരു ഓഡിയ ക്ലിപ്പിലെ കുറ്റങ്ങളാണ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതെന്നും സംയുക്ത പറഞ്ഞു. കാണാൻ ചെല്ലുമ്പോൾ മകൾ കരഞ്ഞ് തളർന്ന് അവശയായി ഇരിക്കുന്നത് കണ്ട് മാറ്റി നിർത്തി ചോദിച്ചിട്ടുണ്ടെന്നും അതും വിഷ്ണുവിന് ഇഷ്ടപ്പെടാതെ മോശമായി സംസാരിച്ചുവെന്നും സംയുക്തയുടെ പിതാവ് പറഞ്ഞു. വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം. ഇരുവരും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചപ്പോൾ മുതൽ നിരവധി ഫാൻപേജുകളും ഇരുവരുടേയും പേരിൽ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. സംയുക്തയുടെ മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് വിഷ്ണുകാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
Vishnu used to tell me to spank if I cry in pain during sex, watch porn videos and do what I see in them;samyuktha