---
title: "രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം; സമരത്തിന് പിന്തുണയുമായി ഹരീഷ് പേരടി"
english_title: "Harish Peradi supports the struggle of wrestlers in search of justice"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118305/harish-peradi-supports-the-struggle-of-wrestlers-in-search-of-justice"
published_at: "2023-05-31T10:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476ce732e43c_hraeessh_peradi.jpg"
keywords: []
---

# രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം; സമരത്തിന് പിന്തുണയുമായി ഹരീഷ് പേരടി

> **Lead Summary:** നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ഹരീഷ് പേരടി. അനീതികള്‍ക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സില്‍ ഇല്ല എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്.

## Article Content

നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ഹരീഷ് പേരടി. അനീതികള്‍ക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സില്‍ ഇല്ല എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്.

**ഹരീഷ് പേരടിയുടെ കുറിപ്പ്:****

രാജ്യത്തിന്റെ അഭിമാനം കാത്ത കായിക താരങ്ങള്‍ നീതിക്ക് വേണ്ടി തെരുവില്‍.. ഭഗവത്ഗീത പോലും സ്വന്തം ഭാഷയില്‍ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാര്‍ നിയമ നിര്‍മ്മാണ സഭയില്‍…

മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനു പകരം കഞ്ചാവുമടിച്ച് ഹിമാലയത്തില്‍ പോയാല്‍ മതിയായിരുന്നു എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകാം…

അങ്ങനെ തോന്നാന്‍ പാടില്ല… കാരണം ഒരു പണിയുമെടുത്ത് ജീവിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കുള്ളതാണ് സന്യാസ, പുരോഹിത, ഉസ്താദ് കപട വേഷങ്ങള്‍.. അനീതികള്‍ക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സില്‍ ഇല്ല… രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം.

അതേസമയം, ലൈംഗീകാരോപണത്തില്‍ ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കാത്തതില്‍ നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ സമരത്തില്‍ അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐഒസി) യുണൈറ്റഡ് വേള്‍ റെസ്ലിങും (യുഡബ്ല്യൂഡബ്ല്യൂ) ഇടപെട്ടു.

പ്രതിഷേധത്തിന്റെ ഭാഗമായി മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള താരങ്ങളുടെ കടുത്ത നടപടി വരെ ഗുസ്തി താരങ്ങള്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര സംഘടനകള്‍ സമരത്തില്‍ പ്രതികരണവുമായെത്തിയത്. ഗുസ്തി താരങ്ങളെ സംരക്ഷിക്കണമെന്നാണ് സംഘടനകളുടെ പ്രതികരണം.
**

### Related Links & Sources
- [Original Story Source](https://moviemax.in/news/118305/harish-peradi-supports-the-struggle-of-wrestlers-in-search-of-justice)