---
title: "ഗതാ​ഗതക്കുരുക്കിനിടെ ഉച്ചഭക്ഷണം കഴിച്ച് തീർക്കുന്ന ബസ് ഡ്രൈവർ; വൈറൽ വീഡിയോ കാണാം "
english_title: "A bus driver finishing his lunch during a traffic jam; Watch the viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118296/a-bus-driver-finishing-his-lunch-during-a-traffic-jam-watch-the-viral-video"
published_at: "2023-05-31T09:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476c2ccf3684_driver.jpg"
keywords: []
---

# ഗതാ​ഗതക്കുരുക്കിനിടെ ഉച്ചഭക്ഷണം കഴിച്ച് തീർക്കുന്ന ബസ് ഡ്രൈവർ; വൈറൽ വീഡിയോ കാണാം 

> **Lead Summary:** **[മി**ക്ക ന​ഗരങ്ങളും ഇന്ന് അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ​ഗതാ​ഗതക്കുരുക്ക്. ട്രാഫിക്കിൽ കുരുങ്ങാതെ പ്രധാന ന​ഗരങ്ങളിൽ യാത്ര ചെയ്യുക എന്നത് തീർത്തും അസാധ്യമായിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബം​ഗളൂരു ന​ഗരം.

## Article Content

**[മി**ക്ക ന​ഗരങ്ങളും ഇന്ന് അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ​ഗതാ​ഗതക്കുരുക്ക്. ട്രാഫിക്കിൽ കുരുങ്ങാതെ പ്രധാന ന​ഗരങ്ങളിൽ യാത്ര ചെയ്യുക എന്നത് തീർത്തും അസാധ്യമായിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബം​ഗളൂരു ന​ഗരം.

ദിനംപ്രതി താമസക്കാർ വർധിച്ചു വരുന്ന ന​ഗരമാണ് ഇത്. അതിനാൽ തന്നെ ​ഗതാ​ഗതക്കുരുക്കും ദിനംപ്രതി വർധിച്ച് വരികയാണ്. ബ്ലോക്കിൽ കുടുങ്ങാതെ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നത് ചില ഭാ​ഗങ്ങളിലൊക്കെ അപൂർവമാണ് എന്നും പറയേണ്ടി വരും.

ഏതായാലും അത് തെളിയിക്കുന്നൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ രം​ഗം പകർത്തിയിരിക്കുന്നത് സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നുമാണ്. നേരത്തെ തന്നെ ​ഗതാ​ഗതക്കുരുക്കിന് പേര് കേട്ടിരിക്കുന്ന പ്രദേശമാണ് സിൽക്ക് ബോർഡ് ജം​ഗ്ഷൻ.

സായി ചന്ദ് ബയ്യവരപ്പു എന്നയാളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത്, ബസ് ​ഗതാ​ഗതക്കുരുക്കിൽ പെട്ട് കി‌ടക്കുമ്പോൾ ബസ് ഡ്രൈവർ തന്റെ ലഞ്ച് കഴിക്കുന്നതാണ്.

അയാൾ പാത്രത്തിൽ കരുതിയിരിക്കുന്ന തന്റെ ഭക്ഷണം മുഴുവനും ​ഗതാ​ഗതക്കുരുക്കിൽ പെട്ട് കിടക്കുമ്പോൾ കഴിച്ചു തീർക്കുന്നത് വീഡിയോയിൽ കാണാം. അതിവേ​ഗത്തിലാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

നിരവധി ആളുകൾ വീഡിയോയ്ക്ക് കമന്റിടുകയും വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. ബം​ഗളൂരു ന​ഗരം അഭിമുഖീകരിക്കുന്ന ​ഗതാ​ഗതക്കുരുക്കിന് ഏറ്റവും മികച്ച ഉദാഹരണം എന്നാണ് മിക്കവാറും ആളുകൾ വീഡിയോയെ വിശേഷിപ്പിച്ചത്.

ബം​ഗളൂരു ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിനെ കുറിച്ച് ആളുകൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാനും വീഡിയോ കാരണമായിത്തീർന്നു. ഡ്രൈവർക്ക് ഈ ​ഗതാ​ഗതക്കുരുക്ക് കാരണം ശരിക്കും എവിടെയെങ്കിലും ഇരുന്ന് സമാധാനത്തോടെ തന്റെ ഭക്ഷണം കഴിക്കാൻ പോലും നേരം കിട്ടുന്നില്ല എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/118296/a-bus-driver-finishing-his-lunch-during-a-traffic-jam-watch-the-viral-video)