---
title: "സെറീനയെ മുണ്ടു പൊക്കി കാണിച്ചു അഖിൽ മാരാർ, പ്രമോ വീഡിയോ വൈറൽ "
english_title: "Akhil Marar showed off Serena's torso, the promo video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118241/akhil-marar-showed-off-serenas-torso-the-promo-video-went-viral"
published_at: "2023-05-30T20:55:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647615855f316_bb.jpg"
keywords: []
---

# സെറീനയെ മുണ്ടു പൊക്കി കാണിച്ചു അഖിൽ മാരാർ, പ്രമോ വീഡിയോ വൈറൽ 

> **Lead Summary:** ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അഖിൽ മാരാർ മാത്രമാണ് ഒരു ഗെയിം സ്പിരിറ്റ് ആയിട്ട് കളിക്കുന്നത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. പക്ഷേ പലപ്പോഴും തരംതാണ സ്വഭാവത്തിൽ ആണ് അഖിൽ പെരുമാറുന്നത് എന്നാണ് ഒരു വിമർശനം.

## Article Content

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അഖിൽ മാരാർ മാത്രമാണ് ഒരു ഗെയിം സ്പിരിറ്റ് ആയിട്ട് കളിക്കുന്നത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. പക്ഷേ പലപ്പോഴും തരംതാണ സ്വഭാവത്തിൽ ആണ് അഖിൽ പെരുമാറുന്നത് എന്നാണ് ഒരു വിമർശനം.

ഇപ്പോൾ പുതിയ പ്രമോ ആണ് പുറത്തു വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് തന്നെ യൂട്യൂബ് ചാനലിൽ ആണ് പ്രമോ പുറത്തുവന്നിരിക്കുന്നത്. സെറീനയെ മുണ്ട് പൊക്കി കാണിച്ച് അഖിൽ മാരാർ എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. വീഡിയോയിൽ അഖിൽ മാരാർ മുണ്ട് പൊക്കി കാണിക്കുന്നതും കാണാം.

കുറച്ചു മത്സരാർത്ഥികൾ ചുറ്റും കൂടിയിരുന്നു എന്തോ സംസാരിക്കുകയാണ്. ഇതിനിടയിലാണ് അഖിൽ മാരാർ ദേഷ്യപ്പെട്ടു കൊണ്ട് മുണ്ടു പൊക്കി കാണിച്ചത്. ഇതിനുശേഷം അഖിൽ അതിനെ ന്യായീകരിക്കുന്നതും കാണാം. ജുനൈസ് ആണ് ഈ സംഭവത്തിൽ ഏറ്റവും കൂടുതൽ പൊട്ടിത്തെറിച്ചത്. നല്ല രീതിയിൽ നാദിറയും പ്രതികരിക്കുന്നുണ്ട്.

[**https://www.youtube.com/watch?v=_raAFJ4xSFA**](https://www.youtube.com/watch?v=_raAFJ4xSFA)

അതേസമയം എന്ത് കാരണത്തിനാണ് അഖിൽ ഇങ്ങനെ ചെയ്തത് എന്നത് വ്യക്തമല്ല. ഇന്നത്തെ എപ്പിസോഡ് കണ്ടു കഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കുകയുള്ളൂ. എന്തായാലും നിരവധി ആളുകൾ ആണ് ഇപ്പോൾ അഖിലിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. അതേസമയം മിഥുന് ഷഡ്ഡി മാത്രം ഇട്ടു നടക്കാമെങ്കിൽ അഖിൽ കാണിച്ചതിൽ ഒരു തെറ്റുമില്ല എന്നാണ് അഖിൽ മാരാർ ആരാധകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/118241/akhil-marar-showed-off-serenas-torso-the-promo-video-went-viral)