---
title: "വിവാഹ സമ്മാന കിറ്റിൽ കോണ്ടവും ഗർഭ നിരോധന ഗുളികകളും; സംഭവം വൈറലാകുന്നു "
english_title: "Government of Madhya Pradesh wedding gift kit including condoms and birth control pills."
publisher: "moviemax.in"
canonical_url: "https://moviemax.in/news/118215/government-of-madhya-pradesh-wedding-gift-kit-including-condoms-and-birth-control-pills"
published_at: "2023-05-30T19:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475fedce6228_viral.jpg"
keywords: []
---

# വിവാഹ സമ്മാന കിറ്റിൽ കോണ്ടവും ഗർഭ നിരോധന ഗുളികകളും; സംഭവം വൈറലാകുന്നു 

> **Lead Summary:** കോണ്ടവും ഗർഭ നിരോധന ഗുളികകളും ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാരിന്റെ വിവാഹ സമ്മാന കിറ്റ്. ജാബുവ ജില്ലയില്‍ നടന്ന സമൂഹ വിവാഹ ചടങ്ങില്‍ നവവധുക്കൾക്കായി വിതരണം ചെയ്ത കിറ്റുകളിലാണ് ഗർഭ നിരോധന ഗുളികകൾ നല്‍കിയത്. ദമ്പതികൾക്ക് വിതരണം ചെയ്ത കിറ്റുകളില്‍ മേക്കപ്പ് ബോക്സിനുള്ളിലാണ് കോണ്ടം പാക്കറ്റുകൾ വെച്ചത്.

## Article Content

കോണ്ടവും ഗർഭ നിരോധന ഗുളികകളും ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാരിന്റെ വിവാഹ സമ്മാന കിറ്റ്. ജാബുവ ജില്ലയില്‍ നടന്ന സമൂഹ വിവാഹ ചടങ്ങില്‍ നവവധുക്കൾക്കായി വിതരണം ചെയ്ത കിറ്റുകളിലാണ് ഗർഭ നിരോധന ഗുളികകൾ നല്‍കിയത്. ദമ്പതികൾക്ക് വിതരണം ചെയ്ത കിറ്റുകളില്‍ മേക്കപ്പ് ബോക്സിനുള്ളിലാണ് കോണ്ടം പാക്കറ്റുകൾ വെച്ചത്.

അതേ സമയം കുടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിതരണം ചെയ്തതാണ് ഇവയെന്ന് വിശദീകരണവുമായി മധ്യപ്രദേശ് സർക്കാരും രംഗത്തെത്തിട്ടുണ്ട്. സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിലും ചർച്ചാ വിഷയമായിക്കഴിഞ്ഞു.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മുഖ്യമന്ത്രി കന്യ വിവാഹ് നിക്കാഹ് യോജന പ്രകാരമാണ് സമൂഹ വിവാഹം നടന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ 2006 ഏപ്രിലിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/118215/government-of-madhya-pradesh-wedding-gift-kit-including-condoms-and-birth-control-pills)