---
title: "വാക്കുപാലിച്ച് സുരേഷ് ഗോപി, അക്രമിയെ ഇടിച്ചിട്ട അനഘയെ കാണാൻ വീട്ടിലെത്തി"
english_title: "Keeping his word, Suresh Gopi came home to meet Anagha who had hit the assailant"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118199/keeping-his-word-suresh-gopi-came-home-to-meet-anagha-who-had-hit-the-assailant"
published_at: "2023-05-30T17:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475e8adbbfe8_sursh.jpg"
keywords: []
---

# വാക്കുപാലിച്ച് സുരേഷ് ഗോപി, അക്രമിയെ ഇടിച്ചിട്ട അനഘയെ കാണാൻ വീട്ടിലെത്തി

> **Lead Summary:** നാട്ടിലെ ആക്ഷൻ സ്റ്റാറിന് ആശംസയുമായി സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ കള്ളനെ ഇടിച്ചിട്ട കൊച്ചി ഇരുമ്പനം സ്വദേശി അനഘയെ ആണ് സുരേഷ് ഗോപി വീട്ടിലെത്തി അഭിനന്ദനം അറിയിച്ചത്.

## Article Content

നാട്ടിലെ ആക്ഷൻ സ്റ്റാറിന് ആശംസയുമായി സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ കള്ളനെ ഇടിച്ചിട്ട കൊച്ചി ഇരുമ്പനം സ്വദേശി അനഘയെ ആണ് സുരേഷ് ഗോപി വീട്ടിലെത്തി അഭിനന്ദനം അറിയിച്ചത്.

സ്വയം പ്രതിരോധത്തിനുള്ള കരുത്ത് തെളിയിച്ച അനഘയെ എല്ലാ പെൺകുട്ടികളും മാതൃകയാക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. അനഘയുടെ ധൈര്യം കേട്ടറിഞ്ഞ സുരേഷ് ഗോപി ഫോണിൽ വിളിച്ചപ്പോൾ നൽകിയ വാക്ക് പാലിക്കുകയായിരുന്നു ഇന്ന്.

അടുക്കള വാതിൽ വഴി അപ്രതീക്ഷിതമായി ഒരു അക്രമി മുന്നിലെത്തി കത്തി വീശിയാൽ എന്ത് ചെയ്യാൻ കഴിയും. ബ്ലാക്ക് ബെൽറ്റും ആത്മവിശ്വാസവും ഒപ്പമുള്ള അനഘ അക്രമിയെ ഇടിച്ചിട്ടു. '

കൈയ്യിൽ കിട്ടിയ തേങ്ങ കൊണ്ട് സ്വയം പ്രതിരോധിച്ചു. പതറിയ അക്രമി മതിൽ ചാടി ഓടി രക്ഷപ്പെട്ടു. അനഘയുടെ ധൈര്യം കേട്ടറിഞ്ഞ സുരേഷ് ഗോപി അന്ന് ഫോണിൽ വിളിച്ചപ്പോൾ നൽകിയ വാക്ക് പാലിച്ചു.

നേരിൽ കണ്ട് തന്നെ മിടുമിടുക്കിക്ക് അഭിനന്ദനം അറിയിച്ചു. അനഘ നടനൊപ്പം പ്രഭാതഭക്ഷണവും കഴിച്ചു. താൻ വരച്ച ചിത്രവും സമ്മാനമായി നൽകി. അനഘയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയ പ്രതിയെ ഇത് വരെ പിടികൂടാൻ ഹിൽപാലസ് പൊലീസിന് കഴി‍ഞ്ഞിട്ടില്ല. പ്രതിയെയും തിരിച്ചറിഞ്ഞിട്ടില്ല

### Related Links & Sources
- [Original Story Source](https://moviemax.in/news/118199/keeping-his-word-suresh-gopi-came-home-to-meet-anagha-who-had-hit-the-assailant)