---
title: "തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വെച്ചു; വിജയ്ക്ക് പിന്നാലെ തൃഷയെക്കുറിച്ചും വിവാദ പരാമർശം നടത്തി ബയിൽവൻ രം​ഗനാഥൻ"
english_title: "Trisha got drunk and made noise on the road; After Vijay, Bailvan Ranganathan made controversial remarks about Trisha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118144/trisha-got-drunk-and-made-noise-on-the-road-after-vijay-bailvan-ranganathan-made-controversial-remarks-about-trisha"
published_at: "2023-05-30T15:04:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475c5ff24dbd_thrisha_1.jpg"
keywords: []
---

# തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വെച്ചു; വിജയ്ക്ക് പിന്നാലെ തൃഷയെക്കുറിച്ചും വിവാദ പരാമർശം നടത്തി ബയിൽവൻ രം​ഗനാഥൻ

> **Lead Summary:** **[ **തമിഴ് സിനിമ രംഗത്ത് കരിയറിലെ മികച്ച സമയത്ത് നിൽക്കുകയാണ് നടി തൃഷ. പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം നിരവധി അവസരങ്ങളാണ് തൃഷയെ തേടി വരുന്നത്. വിജയ പരാജയങ്ങൾ ഒരുപോലെ കണ്ട തൃഷയ്ക്ക് ഇരുപത് വർഷത്തിലേറെയായി സിനിമാ രം​ഗത്ത് മുൻനിരയിൽ തുടരാൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. അതും നായികമാരുടെ മാർക്കറ്റ് വാല്യവിന് ആയുസ് കുറവുള്ള തമിഴകത്ത്. മലയാളത്തിൽ ഹെയ് ജൂഡ് എന്ന സിനിമയിലാണ് നടി ഇതുവരെ അഭിനയിച്ചത്.

## Article Content

**[ **തമിഴ് സിനിമ രംഗത്ത് കരിയറിലെ മികച്ച സമയത്ത് നിൽക്കുകയാണ് നടി തൃഷ. പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം നിരവധി അവസരങ്ങളാണ് തൃഷയെ തേടി വരുന്നത്. വിജയ പരാജയങ്ങൾ ഒരുപോലെ കണ്ട തൃഷയ്ക്ക് ഇരുപത് വർഷത്തിലേറെയായി സിനിമാ രം​ഗത്ത് മുൻനിരയിൽ തുടരാൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. അതും നായികമാരുടെ മാർക്കറ്റ് വാല്യവിന് ആയുസ് കുറവുള്ള തമിഴകത്ത്. മലയാളത്തിൽ ഹെയ് ജൂഡ് എന്ന സിനിമയിലാണ് നടി ഇതുവരെ അഭിനയിച്ചത്.

റാം എന്ന ജീത്തു ജോസഫ് സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. കരിയറിൽ കുതിപ്പ് തുടരുന്ന തൃഷയെക്കുറിച്ച് ​ഗോസിപ്പുകൾക്കും കുറവില്ല. റാണ ദ​ഗുബതിയുമായുള്ള പ്രണയവും ബ്രേക്കപ്പും വ്യവസായി വരുൺ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയത് തുടങ്ങിയതെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു .തൃഷയെക്കുറിച്ച് തമിഴകത്തെ വിവാ​ദ മാധ്യമപ്രവർത്തകൻ ബയിൽവൻ രം​ഗനാഥൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നടി മദ്യപിക്കുന്ന വ്യക്തിയാണെന്ന് ഇയാൾ പറയുന്നു. ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡിൽ കിടന്നാൽ പ്രശ്നമല്ല. ചെന്നെെയിലെ വീട്ടിൽ വെള്ളമടിച്ച് ആടിപാടുകയായിരുന്നെന്നും മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വെച്ചപ്പോൾ പൊലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു . ‌ പൊതുവെ സിനിമാ താരങ്ങളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ബയിൽവൻ രം​ഗനാഥൻ. വിജയ്, സൂര്യ, നയൻതാര തുടങ്ങിയവരെക്കുറിച്ചെല്ലാം വിവാദ പരാമർശങ്ങൾ ബയിൽവൻ രം​ഗനാഥൻ നടത്തുകയും .

ഇവ വിവാദമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും ബയിൽവൻ കാര്യമാക്കാറില്ല. പൊതുവെ വിവാദങ്ങളോടും ​ഗോസിപ്പുകളോടും തൃഷ പ്രതികരിക്കാറില്ല. അടുത്തിടെ തൃഷയെക്കുറിച്ച് മറ്റൊരു വാദവുമായി എഎൽ സൂര്യ എന്ന വ്യക്തിയും എത്തിയിരുന്നു. തൃഷ തന്റെ ഭാര്യയാണെന്നും വിജയ്ക്കൊപ്പം തൃഷ അഭിനയിക്കുന്നതിനോട് എതിർപ്പാണെന്നും തൃഷ സിനിമ ഉപേക്ഷിച്ച് മടങ്ങി വരണമെന്നും ഇയാൾ പറഞ്ഞു.

എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഇയാളെ തമിഴ് മാധ്യമങ്ങൾ ശ്രദ്ധിക്കാതെയായി. ഇതോടെ ഈ സംഭവത്തെക്കുറിച്ചുള്ള ചർച്ചകളും അവസാനിച്ചു. 40ാം വയസ്സിലും തൃഷ അവിവാഹിതയാണ്.ഇതേക്കുറിച്ച് നടി മുമ്പ് സംസാരിച്ചിരുന്നു. ഞാൻ വിവാഹ മോചനത്തിൽ വിശ്വസിക്കുന്നില്ല. തനിക്കറിയാവുന്ന നിരവധി ദമ്പതിമാർ വിവാഹ ബന്ധത്തിൽ നിലനിൽനിൽക്കുന്നത് കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ്. അങ്ങനെയൊരു വിവാഹം എനിക്ക് വേണ്ടെന്നാണ് തൃഷ വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/118144/trisha-got-drunk-and-made-noise-on-the-road-after-vijay-bailvan-ranganathan-made-controversial-remarks-about-trisha)