---
title: "അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് നിന്ന് പാമ്പിനെ പിടിച്ചു, മുട്ടകളും കണ്ടെത്തി"
english_title: "The baby python was caught near the house of director Alphonse Putra."
publisher: "moviemax.in"
canonical_url: "https://moviemax.in/news/118137/the-baby-python-was-caught-near-the-house-of-director-alphonse-putra"
published_at: "2023-05-30T14:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475befcd3e9b_alphons.jpg"
keywords: []
---

# അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് നിന്ന് പാമ്പിനെ പിടിച്ചു, മുട്ടകളും കണ്ടെത്തി

> **Lead Summary:** സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീടിന് സമീപത്തുനിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി. 16 കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടത്.

## Article Content

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീടിന് സമീപത്തുനിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി. 16 കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടത്.

പിന്നാലെ ഇവ അല്‍ഫോന്‍സിന്റെ വീട്ട് മുറ്റത്തേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് പാമ്പുപിടിത്ത വിദഗ്ധന്‍ ഷൈന്‍ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇവയെ ചാക്കിലാക്കി വനം വകുപ്പിന് കൈമാറി.

അല്‍ഫോണ്‍സിന്റെ വീടിനരികിലുള്ള ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പൈപ്പുകള്‍ക്കുള്ളിലായിരുന്നു ഇവ വസിച്ചിരുന്നത്. ഈ പൈപ്പില്‍ നിന്നും പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി.

മുട്ടകളും ഉണ്ട്. ഒരു വശം മണ്ണ് മൂടിയ പൈപ്പിനുള്ളില്‍ ആയിരുന്നു ഇവ താമസിച്ചിരുന്നത്. പാമ്പിനെ പിടി കൂടിയതിന് പിന്നാലെ ഈ പൈപ്പ് നാട്ടുകാര്‍ ചേര്‍ന്ന് അടച്ചു. അതേസമയം ഒരു തമിഴ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് അല്‍ഫോന്‍സ് പുത്രന്‍. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതെയുള്ളൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/118137/the-baby-python-was-caught-near-the-house-of-director-alphonse-putra)