---
title: "ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാവുന്നു ........?"
english_title: "Aamir Khan is getting married for the third time ........?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11811/aamir-khan-is-getting-married-for-the-third-time"
published_at: "2021-11-20T14:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198bcb7dbf95_ ghaan.jpg"
keywords: []
---

# ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാവുന്നു ........?

> **Lead Summary:** ബോളിവുഡിലെ പ്രിയ താരമാണ് ആമിര്‍ ഖാന്‍ . അഭിനയത്തിന്റെ കാര്യത്തിലും മറ്റെല്ലാ കാര്യങ്ങളിലും ആമിര്‍ വ്യത്യസ്തനാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ആരാധകരെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് കൊണ്ട് താന്‍ വിവാഹമോചിതന്‍ ആവുകയാണെന്നുള്ള കാര്യം താരം വെളിപ്പെടുത്തിയത്.

## Article Content

ബോളിവുഡിലെ പ്രിയ താരമാണ് ആമിര്‍ ഖാന്‍ . അഭിനയത്തിന്റെ കാര്യത്തിലും മറ്റെല്ലാ കാര്യങ്ങളിലും ആമിര്‍ വ്യത്യസ്തനാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ആരാധകരെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് കൊണ്ട് താന്‍ വിവാഹമോചിതന്‍ ആവുകയാണെന്നുള്ള കാര്യം താരം വെളിപ്പെടുത്തിയത്.

സംവിധായികയും ആമിര്‍ ഖാന്റെ രണ്ടാം ഭാര്യയുമായ കിരണ്‍ റാവുവുമായിട്ടുള്ള വിവാഹ ജീവിതത്തിനാണ് താരം അവസാനം കുറിച്ചത്. ഇരുവര്‍ക്കും ഒരു മകന്‍ ഉള്ളത് കൊണ്ട് മുന്നോട്ട് നല്ല സൗഹൃദത്തില്‍ തന്നെ തുടരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അതേ സമയം ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാവാന്‍ പോവുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. കിരണ്‍ റാവുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ താരത്തിന്റെ പ്രണയബന്ധങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ വീണ്ടും സമാനമായ ചില റിപ്പോര്‍ട്ടുകളാണ് പ്രമുഖ മാധ്യമങ്ങളടക്കം പുറത്ത് വിട്ടിരിക്കുന്നത്.

ആദ്യ ഭാര്യ റീന ദത്തയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് ആമിര്‍ ഖാന്‍ ഫിലിം മേക്കറായ കിരണ്‍ റാവുമായി ഇഷ്ടത്തിലാവുന്നത്. 2005 ഡിസംബറില്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മാതൃകാദമ്പതിമാരെ പോലെ ജീവിച്ച് വന്നിരുന്ന താരങ്ങള്‍ക്ക് ആസാദ് എന്ന പേരിലൊരു മകനുമുണ്ട്. ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ എന്ന കാര്യം പോലും പുറത്ത് വരുന്നതിന് മുന്‍പേ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് താരങ്ങള്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത എത്തിയത്.

നിലവില്‍ കരീന കപൂറും നാഗചൈതന്യയ്ക്കുമൊപ്പം ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിന്റെ റിലീസിന് ഒരുങ്ങുകയാണ് ആമിര്‍. ഇതിനിടയിലാണ് ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാവുകയാണെന്ന തരത്തിലുള്ള പരിഹാസങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ആമിര്‍ ഖാന്‍ എപ്പോഴാണ് പങ്കുവെക്കുന്നതെന്നും താരം ഡേറ്റിങ് നടത്തുന്നത് ആരുമായിട്ടാണ് എന്നൊക്കെയുള്ള കണ്ടുപിടുത്തം നടത്തുകയാണ് പാപ്പരാസികള്‍. 

ലാല്‍ സിംഗ് ഛദ്ദ റിലീസ് ചെയ്തതിന് ശേഷമായിരിക്കും ആമിര്‍ ഖാന്‍ തന്റെ വിവാഹത്തെ കുറിച്ചുള്ള പ്രഖ്യാപനവുമായി എത്തുക എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിന് മുന്‍പ് ഇതേ കുറിച്ച് പറഞ്ഞാല്‍ പല വിവാദങ്ങളും വിമര്‍ശനങ്ങളും ചിത്രത്തിന്റെ ബോക്‌സോഫീസ് വിജയത്തെ ബാധിച്ചേക്കുമെന്ന തിരിച്ചറിവിലാണ് കാര്യങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുന്നത്.

ആമിര്‍ ഖാന്‍ തന്റെ സിനിമയില്‍ കൂടെ അഭിനയിച്ച സഹനടിമാരില്‍ ഒരാളെ വിവാഹം കഴിക്കുമെന്ന തരത്തിലാണ് പ്രവചനങ്ങള്‍. ഒരു സഹതാരത്തിന്റെ പേരെടുത്ത് പറയുന്ന തത്തിലുള്ള ലേഖനം പുറത്ത് വന്നിരുന്നു. ഇതോടെ താരവിവാഹത്തെ കുറിച്ചുള്ള കിംവദന്തികള്‍ക്ക് ശക്തി കൂടി.

കിരണ്‍ റാവുവുമായി വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ച ദിവസം മുതല്‍ ദംഗല്‍ സിനിമയിലെ നടി ഫാത്തിമ സന ഷെയിഖും ആമിറും പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരിച്ചിരുന്നു. കിരണുമായുള്ള വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ആമിര്‍ തീരുമാനിച്ചത് ഫാത്തിമ കാരണമാണെന്നും ആരാധകര്‍ ഊഹിച്ചിരുന്നു.

അതേ സമയം പ്രൊഫഷണല്‍ എന്ന നിലയില്‍ ആമിര്‍ ഫാത്തിമ സനയെ ഇഷ്ടപ്പെടുമ്പോള്‍ ഒരു മെന്ററായിട്ടാണ് നടി തിരിച്ച് കാണുന്നതെന്നാണ് മറ്റൊരു വിവരം. ദംഗലിന് ശേഷം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയിലും ഇരുവരും ഒരുമിച്ചിരുന്നു. ഇതോടെയാണ് കിംവദന്തികള്‍ക്ക് ആക്കം കൂട്ടിയത്.

ഒരുമിച്ച് അഭിനയിക്കുന്ന താരങ്ങളുടെ പേരില്‍ ഇത്തരം വാര്‍ത്ത വരുന്നത് സാധാരണമാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്തായാലും വൈകാതെ ആമിര്‍ ഖാനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/11811/aamir-khan-is-getting-married-for-the-third-time)