---
title: "രണ്ടാം വിവാഹം ഗംഭീരമാക്കി  ആസിഫ് അലിയും ഭാര്യ സമയും, വീഡിയോ "
english_title: "Asif Ali and wife Samay got married again on their 10th wedding anniversary"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118104/asif-ali-and-wife-samay-got-married-again-on-their-10th-wedding-anniversary"
published_at: "2023-05-30T11:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647594e1583b0_asifalai.jpg"
keywords: []
---

# രണ്ടാം വിവാഹം ഗംഭീരമാക്കി  ആസിഫ് അലിയും ഭാര്യ സമയും, വീഡിയോ 

> **Lead Summary:**  നിരവധി സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ആസിഫ് അലി . ഇപ്പോഴിതാ നടന്റെയും കുടുംബത്തിന്റെയും പുതിയ വീഡിയോയാണ് വൈറലാകുന്നത് . പത്താം വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടും വിവാഹിതരായിരിക്കുകയാണ് ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ആസിഫ് അലി രണ്ടാം വിവാഹം ഗംഭീരമാക്കി മാറ്റിയത്.

## Article Content

 നിരവധി സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ആസിഫ് അലി . ഇപ്പോഴിതാ നടന്റെയും കുടുംബത്തിന്റെയും പുതിയ വീഡിയോയാണ് വൈറലാകുന്നത് . പത്താം വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടും വിവാഹിതരായിരിക്കുകയാണ് ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ആസിഫ് അലി രണ്ടാം വിവാഹം ഗംഭീരമാക്കി മാറ്റിയത്.

ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന ക്യാപ്ഷനോടെയാണ് വിവാഹാഘോഷ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ആസിഫ് അലി കറുത്ത സ്യൂട്ട് അണിഞ്ഞപ്പോള്‍ ബേയ്ജ് നിറത്തിലുള്ള ഗൗണ്‍ ആണ് സമ ധരിച്ചത്.

മക്കളായ ആദമിനെയും ഹയയെയും വീഡിയോയില്‍ കാണാം. ആസിഫിന്റെ സുഹൃത്തും താരങ്ങളുമായ ഗണപതിയും ബാലു വര്‍ഗീസും സഹോദരന്‍ അസ്‌ക്കര്‍ അലിയും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ‘പൊളിച്ചടുക്കി തലയും കുത്തി നിന്ന് ‘ എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വീഡിയോ പങ്കുവച്ചത്.

തലശ്ശേരിയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് വിവാഹവാര്‍ഷികാഘോഷ പാര്‍ട്ടി സംഘടിപ്പിച്ചത്. ജോമോന്‍ ടി. ജോണ്‍ ആണ് ആസിഫിന്റെയും കുടുംബത്തിന്റെയും മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 2013ല്‍ ആയിരുന്നു സമ മസ്‌റീനെ ആസിഫ് വിവാഹം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/118104/asif-ali-and-wife-samay-got-married-again-on-their-10th-wedding-anniversary)