---
title: "'ഗെറ്റിങ് സ്​ട്രോങ്ങർ' 'വർക്കിങ്ങ്​ പ്രോഗ്രസ്'​"
english_title: "'Getting Stronger' 'Working Progress'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1181/getting-stronger-working-progress"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f4e15261eb6f_prithi jim.jpg"
keywords: []
---

# 'ഗെറ്റിങ് സ്​ട്രോങ്ങർ' 'വർക്കിങ്ങ്​ പ്രോഗ്രസ്'​

> **Lead Summary:** നടൻ പൃഥ്വിരാജ്​ മികച്ച ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കുന്നതിന്​ പേരുകേട്ടയാളാണ്​. മസിൽ കൂട്ടിയും കുറച്ചുമൊക്കെ ഇദ്ദേഹം സിനിമകളില പ്രത്യക്ഷപ്പെടാറുമുണ്ട്​. അടുത്ത കാലത്ത്​ ബ്ലെസ്സിയുടെ ആടുജീവിതത്തിനായി നടൻ ശരീരഭാരം വല്ലാതെ കുറച്ചിരുന്നു.

## Article Content

നടൻ പൃഥ്വിരാജ്​ മികച്ച ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കുന്നതിന്​ പേരുകേട്ടയാളാണ്​. മസിൽ കൂട്ടിയും കുറച്ചുമൊക്കെ ഇദ്ദേഹം സിനിമകളില പ്രത്യക്ഷപ്പെടാറുമുണ്ട്​. അടുത്ത കാലത്ത്​ ബ്ലെസ്സിയുടെ ആടുജീവിതത്തിനായി നടൻ ശരീരഭാരം വല്ലാതെ കുറച്ചിരുന്നു.

വിദേശത്ത്​ നടന്ന ഷൂട്ടിനുശേഷം തിരികെയെത്തിയ ഇദ്ദേഹം പഴയപോലെ മികച്ച ശരീരം സ്വന്തമാക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു.

ലോക്​ഡൗൺ കാലത്ത്​ ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ്​ ഇപ്പോൾ വൈറലായിരിക്കുന്നത്​.

ജിമ്മിൽ നിൽക്കുന്ന പൃഥ്വി 130 കിലോ ഭാരം ഉയർത്തുന്നതാണ്​ വീഡിയോയിൽ കാണുന്നത്​..വെയ്​റ്റ്​ ലിഫ്​റ്റിങ്ങി​ലെ ഡെഡ്​ ലിഫ്​റ്റ്​ രീതിയിലാണ്​ ഭാരം ഉയർത്തുന്നത്​. ഇരു കൈകളും ഉപയോഗിച്ച്​ ഭാരം വലിച്ചുയർത്തുന്നതാണ്​ ഡെഡ്​ലിഫ്​റ്റിലെ രീതി.

'ഗെറ്റിങ് സ്​ട്രോങ്ങർ' എന്നും 'വർക്കിങ്ങ്​ പ്രോഗ്രസ്'​ എന്നും പോസ്​റ്റിൽ കുറിച്ചിട്ടുണ്ട്​. പോസ്​റ്റ്​ ആരാധകൾ ഏറ്റെടുത്തതോടെ വൈറലായി മാറി.

[https://www.instagram.com/p/CEdtdhugU1w/?igshid=fto985cp71l](https://www.instagram.com/p/CEdtdhugU1w/?igshid=fto985cp71l)

### Related Links & Sources
- [Original Story Source](https://moviemax.in/news/1181/getting-stronger-working-progress)