---
title: "കുടുംബവിളക്ക് താരത്തിന്റെ  പ്രണയം പുറത്ത്  "
english_title: "kudumbavilakk  star's love is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11807/kudumbavilakk-stars-love-is-out"
published_at: "2021-11-20T14:04:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198b421cff40_saraswathi ammma.jpg"
keywords: []
---

# കുടുംബവിളക്ക് താരത്തിന്റെ  പ്രണയം പുറത്ത്  

> **Lead Summary:**  പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. റേറ്റിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന സീരിയലിന് കാഴ്ചക്കാരും ഏറെയാണ്. ആരാധകര്‍ ആകാംക്ഷയോടെ കാണുന്ന പരമ്പര കൂടിയാണിത് . സംഭവബഹുലമായ കഥയിലൂടെയാണ് കുടുംബ വിളക്ക് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. സുമിത്ര സിദ്ധാര്‍ത്ഥ് ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങളും ,പിന്നാലെയുള്ള വിവാഹമോചനം ഇതെല്ലാം ആണ് സീരിയല്‍ പറയുന്നത്.

## Article Content

 പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. റേറ്റിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന സീരിയലിന് കാഴ്ചക്കാരും ഏറെയാണ്. ആരാധകര്‍ ആകാംക്ഷയോടെ കാണുന്ന പരമ്പര കൂടിയാണിത് . സംഭവബഹുലമായ കഥയിലൂടെയാണ് കുടുംബ വിളക്ക് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. സുമിത്ര സിദ്ധാര്‍ത്ഥ് ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങളും ,പിന്നാലെയുള്ള വിവാഹമോചനം ഇതെല്ലാം ആണ് സീരിയല്‍ പറയുന്നത്.

ഇതിലെ കഥാപാത്രങ്ങളെല്ലാം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണ്. പരമ്പരയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നവര്‍ക്ക് പോലും ആരാധകരേറെയാണ്. വേദികയും സ്വരസ്വതി അമ്മയെല്ലാം ഗംഭീരമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

കുടുംബവിളക്കിലെ സരസ്വതി അമ്മയെ കാണുമ്പോള്‍ ആരുമൊന്ന് ഈ കഥാപാത്രത്തെ വെറുത്തു പോകും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സരസ്വതിഅമ്മ ഇങ്ങനെയൊന്നുമല്ല.

നടി ദേവി മേനോന്‍ ആണ് സരസ്വതി അമ്മയായി എത്തുന്നത്. സീരിയലില്‍ വില്ലത്തി ആണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പാവമാണ് ആണ് ദേവി. ഇപ്പോഴിതാ കുടുംബ വിളക്കിലെ മറ്റൊരു താരമായ ആനന്ദ് നാരായണിനൊപ്പം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

ഇതിനിടെ തന്റെ പ്രണയത്തെ കുറിച്ചും ദേവി തുറന്നു പറഞ്ഞു. ഇന്‍ ഹരിഹര്‍ നഗറിലെ പോലെ രസകരമായ ഒരു പ്രണയത്തിനൊടുവിലാണ് താനും ഭര്‍ത്താവും ഒന്നിച്ചതെന്ന് നടി പറഞ്ഞു. താന്‍ എന്നും ഓഫീസില്‍ പോകുമ്പോള്‍ പുള്ളിക്കാരന്‍ അവിടെ നിന്ന് വായി നോക്കി നില്‍ക്കുമായിരുന്നു.

അദ്ദേഹം നോക്കുന്നത് എനിക്കറിയാമായിരുന്നു , അതിനാല്‍ കുറച്ച് സ്‌റ്റൈലില്‍ ഒക്കെ ആയിരുന്നു ഞാനും പോകാറുള്ളത് . അങ്ങനെ ഒരു ദിവസം തന്റെ എടുത്തു വന്ന് ചോദിച്ചു ,കുട്ടിയെ എനിക്ക് ഇഷ്ടമാണ് കല്യാണം കഴിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് .

എന്നാല്‍ പുള്ളി ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ എനിക്ക് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ദേവി പറയുന്നു. വീട്ടില്‍ സമ്മതിച്ചാല്‍ കുഴപ്പമില്ല എന്ന് അറിയിച്ചു. അങ്ങനെ ആളുടെ വീട്ടുകാര്‍ വന്നു എന്റെ വീട്ടുകാരോട് സംസാരിക്കുകയും, ഒടുവില്‍ വിവാഹ നിശ്ചയം കഴിയുകയും ചെയ്തു. ശേഷം ആറുമാസത്തോളം തങ്ങള്‍ പ്രണയിച്ചു നടന്നു എന്നും പിന്നീട് വിവാഹം കഴിച്ചു എന്നും ദേവി പറയുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/11807/kudumbavilakk-stars-love-is-out)