---
title: "ഫിറോസ് ഖാനും റിയാസ് സലിമും ബിഗ് ബോസ് ഹൗസില്‍; പിന്നാലെ അടി തുടങ്ങി; ചേരിതിരിഞ്ഞ് മത്സരാര്‍ത്ഥികള്‍"
english_title: "Feroze Khan and Riaz Salim in the Bigg Boss house; Then the beating began; Contestants take turns"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118025/feroze-khan-and-riaz-salim-in-the-bigg-boss-house-then-the-beating-began-contestants-take-turns"
published_at: "2023-05-29T23:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474e70cc81da_bigboss_1.jpg"
keywords: []
---

# ഫിറോസ് ഖാനും റിയാസ് സലിമും ബിഗ് ബോസ് ഹൗസില്‍; പിന്നാലെ അടി തുടങ്ങി; ചേരിതിരിഞ്ഞ് മത്സരാര്‍ത്ഥികള്‍

> **Lead Summary:** മലയാളം ബിഗ് ബോസ് സീസണ്‍ 5ന് ഇതുവരെ പ്രേക്ഷകർക്കിടയിൽ വലിയ ഓളം ഒന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഹൗസിലുള്ള എല്ലാ മത്സരാര്‍ത്ഥികളും തമ്മില്‍ ഒത്തൊരുമയോടെ കളിക്കുന്നത് കൊണ്ട് വലിയ ചര്‍ച്ചകളൊ തര്‍ക്കങ്ങളുമെന്നും ഇതുവരെ ഉണ്ടായിട്ടുമില്ല . ഈ കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ പല ശ്രമങ്ങളും ഇതിനിടെ നടത്തിയിരുന്നു. എന്നാൽ ഷോ ഏഷ്യാനെറ്റിന്റെ റേറ്റിങ്ങ് ലിസ്റ്റിലും ഇടം പിടിക്കാത്തത് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് . 

## Article Content

മലയാളം ബിഗ് ബോസ് സീസണ്‍ 5ന് ഇതുവരെ പ്രേക്ഷകർക്കിടയിൽ വലിയ ഓളം ഒന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഹൗസിലുള്ള എല്ലാ മത്സരാര്‍ത്ഥികളും തമ്മില്‍ ഒത്തൊരുമയോടെ കളിക്കുന്നത് കൊണ്ട് വലിയ ചര്‍ച്ചകളൊ തര്‍ക്കങ്ങളുമെന്നും ഇതുവരെ ഉണ്ടായിട്ടുമില്ല . ഈ കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ പല ശ്രമങ്ങളും ഇതിനിടെ നടത്തിയിരുന്നു. എന്നാൽ ഷോ ഏഷ്യാനെറ്റിന്റെ റേറ്റിങ്ങ് ലിസ്റ്റിലും ഇടം പിടിക്കാത്തത് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് . 

അതിന്റെ മുന്നോടിയായി മുന്‍ സീസണുകളിലെ ശ്രദ്ധേയ മത്സരാര്‍ഥികളെ കുറച്ച് ദിവസത്തേക്ക് നിലവിലെ സീസണിലേക്ക് കൊണ്ടുവന്നിരുന്നു. 50 ദിവസത്തിനു ശേഷം റോബിന്‍ രാധാകൃഷ്ണനും രജിത്ത് കുമാറുമായിരുന്നു ഈ സീസണില്‍ ആദ്യം ഹൗസിലേക്ക് എത്തിയത്. എന്നാൽ അവര്‍ക്കും വലിയ ഓളം ഒന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. ഹൗസില്‍ എത്തിയ റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസിനെ തന്നെ വെല്ലുവിളിക്കുന്ന നിലയിലും എത്തിയിരുന്നു. തുടര്‍ന്ന് റോബിനെ ഹൗസില്‍ നിന്നും പിടിച്ച് പുറത്താക്കുന്ന അവസ്ഥയില്‍ വരെ എത്തിയിരുന്നു.

ഇപ്പോൾ വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക് പഴയ രണ്ടും മത്സരാത്ഥികളെ കൂടി എത്തിക്കുകയാണ്. സീസണ്‍ 3 മത്സരാര്‍ഥി ഫിറോസ് ഖാനെയും സീസണ്‍ 4 മത്സരാര്‍ഥി റിയാസ് സലിമിനെയുമാണ് ബിഗ് ബോസ് ഇപ്പോൾ രംഗത്തിറക്കിയിരിക്കുന്നത്. നിലവിലെ മത്സരാര്‍ഥികളെ പ്രകോപിപ്പിക്കല്‍ തന്നെയാണ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്ന ടാകസ്‌ക്. ആദ്യം ‘കോര്‍ക്കല്‍’ അനിയന്‍ മിഥുനോടാണ് ഉണ്ടായിരിക്കുന്നത്. മ്യൂസിക്ക് ഇട്ട് ബിഗ് ബോസ് ഇരുവരെയും ഹൗസിലേക്ക് കയറ്റുമ്പോള്‍ മറ്റു മത്സരാര്‍ഥികള്‍ ആകാംക്ഷാപൂര്‍വ്വം പുറത്ത് വന്ന് നില്‍ക്കുന്നുണ്ട്.

വന്നത് ഇവരാണെന്ന് കാണുമ്പോള്‍ പലരും ഞെട്ടുന്നുമുണ്ട്. ‘അനിയന്‍’ എന്ന് സ്വയം പരിചയപ്പെടുത്തുന്ന മിഥുനോട് ഫിറോസിന്റെ ചോദ്യം ഇപ്പോള്‍ എന്‍ട്രി ആയതാണോ എന്നാണ്. ഞാന്‍ ആദ്യം മുതലേ ഇവിടെ ഉണ്ട് എന്ന് അനിയന്റെ മറുപടി. ആണോ, കണ്ടില്ല അതുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നും ഇനി കാണാമെന്നും പൊളി ഫിറോസ് എന്ന ഫിറോസ് ഖാന്റെ മറുപടി. തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പ്രമോയും ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/118025/feroze-khan-and-riaz-salim-in-the-bigg-boss-house-then-the-beating-began-contestants-take-turns)