---
title: "നവ്യ നായരുടെ ആരോഗ്യസ്ഥിതി വിശദീകരിച്ചുകൊണ്ട് അമ്മ വീണ"
english_title: "Amma Veena explaining Navya Nair's health condition"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118022/amma-veena-explaining-navya-nairs-health-condition"
published_at: "2023-05-29T22:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474dd858415f_NAVYA.jpg"
keywords: []
---

# നവ്യ നായരുടെ ആരോഗ്യസ്ഥിതി വിശദീകരിച്ചുകൊണ്ട് അമ്മ വീണ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. ഇവരെ കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. ഇവരെ കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ നവ്യയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് പറയുകയാണ് ഇപ്പോൾ ഇവരുടെ അമ്മ വീണ. മകൾ സുഖം പ്രാപിച്ചു വരികയാണ് എന്നും ഇവർ കൂട്ടിച്ചേർത്തു.

ഇന്നുതന്നെ ആശുപത്രിവിടും എന്നാണ് നവ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ഫുഡ് പോയിസൺ അടിച്ചതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നവ്യയുടെ സുഹൃത്ത് നിത്യാദാസ് അവരെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.

നിത്യ ദാസ് ആണ് നവ്യാനായരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത്. എന്നാൽ വേഗം സുഖം പ്രാപിക്കട്ടെ എന്ന് മാത്രമായിരുന്നു ഇവർ എഴുതിയത്.

ഇതിനു പിന്നാലെ നടിയുടെ അവസ്ഥ അന്വേഷിച്ചു പോയവർ ആണ് ആരോഗ്യ വിവരം പുറത്തുവിട്ടത്. എന്തായാലും താരത്തിന് ഇപ്പോഴും കുഴപ്പമൊന്നുമില്ല എന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ എല്ലാവരും തന്നെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/118022/amma-veena-explaining-navya-nairs-health-condition)