കോടിക്കണക്കിന് രൂപയുടെ സ്വത്ത്; ഭാവിയിൽ രേഖയുടെ സമ്പാദ്യമെല്ലാം ആർക്ക്? ഉയർന്ന് വരുന്ന പേര് ഇത്

കോടിക്കണക്കിന് രൂപയുടെ സ്വത്ത്; ഭാവിയിൽ രേഖയുടെ സമ്പാദ്യമെല്ലാം ആർക്ക്? ഉയർന്ന് വരുന്ന പേര് ഇത്
2023-05-29T21:42:00 | By Kavya N

ഹിന്ദി സിനിമാ രം​ഗത്ത് ഇനി എത്ര നടിമാർ വന്നാലും രേഖ എന്ന നടിക്കുള്ള സ്ഥാനം അത് എന്നും സ്പെഷ്യൽ ആണ് . അഭിനയ രം​ഗത്ത് നിന്ന് മാറിയിട്ട് വർഷങ്ങളായെങ്കിലും രേഖയെന്ന പേര് ഇന്നും ഇന്ത്യൻ സിനിമയിൽ മുഴങ്ങി നിൽക്കുന്ന ഒന്നാണ് . പൊതുവെ പഴയ കാല നടിമാരോട് ആ കാലഘട്ടത്തിലെ ജനങ്ങൾക്ക് മാത്രമാണ് ആരാധന തോന്നാറ്. എന്നാൽ 68 കാരിയായ രേഖയ്ക്ക് പുതുതലമുറയിലും ആരാധകരുണ്ടന്നത് കൗതുകകരമാണ്.

യാഥാസ്ഥിതിക ചിന്താ​ഗതികൾക്ക് പുറത്ത് നിൽക്കാൻ മടിക്കാഞ്ഞ രേഖ പഴയ കാലത്ത് കുറ്റപ്പെടുത്തലുകൾക്കും ഇരയായിട്ടുണ്ട്. എന്നാൽ തന്റെ ജീവിതത്തെക്കുറിച്ച് രേഖ അന്ന് അഭിമുഖങ്ങളിൽ പറഞ്ഞ വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ തരം​ഗമാണ്. രേഖയെ കുറേക്കൂടി മനസ്സിലാക്കാൻ പുതുതലമുറയ്ക്ക് കഴിയുന്നു. അമിതാഭ് ബച്ചൻ, ജിതേന്ദ്ര, കിരൺ കുമാർ, വിനോദ് മെഹ്റ തുടങ്ങിയ നിരവധി പേരുമായി ചേർത്ത് രേഖയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ വന്നു.

ഇതിൽ ഒരിക്കലും അവസാനിക്കാത്ത ​ഗോസിപ്പാണ് അമിതാഭ് ബച്ചനുമായുള്ളത്. രേഖ വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും കുറച്ച് കാലം മാത്രമേ ഇതിന് ആയുസുണ്ടായിരുന്നുള്ളൂ. ബിസിനസ്കാരനായ മുകേഷ് അ​ഗർവാളിനെയാണ് രേഖ വിവാഹം ചെയ്തത്. എന്നാൽ ഇദ്ദേഹം ആത്മഹത്യ ചെയ്തു. അതിനും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നത് രേഖയ്ക്കാണ്. എന്നാൽ ഇതെല്ലാം നടി മറികടന്നു. രേഖയെ സംബന്ധിച്ചുള്ള ചർച്ചകളാണ് ബോളിവുഡ് മാധ്യമങ്ങളിപ്പോൾ ചെയ്ത്കൊണ്ടിരിക്കുന്നത് .സിനിമാ കരിയറിലൂടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ രേഖയുണ്ടാക്കിയിട്ടുണ്ട്.

25 കോടിയുടെ ആസ്തി നടിക്കുണ്ടെന്നാണ് വിവരം. ബാന്ദ്രയിലുള്ള നടിയുടെ ബം​ഗ്ലാവിന്റെ വില 13 കോടി രൂപയാണത്രെ. ‌‌ കൂടാതെ മറ്റ് പലയിടത്തും നടിക്ക് പ്രോപ്പർട്ടികളുണ്ട്. ഭർത്താവോ മക്കളോ ഇല്ലാത്ത നടിയുടെ ഈ സ്വത്തുവകകളുടെ അവകാശം ഭാവിയിൽ ആർക്കായിരിക്കുമെന്നാണ് ഉയരുന്ന ചോദ്യം. നടിയുമായി വലിയ ആത്മബന്ധമുള്ള എപ്പോഴും കൂടെയുള്ള മാനേജർ ഫർസാനക്കായിരിക്കുമെന്നാണ് വന്ന റിപ്പോർട്ട്. എന്നാൽ രേഖയും ഫർസാനയും തമ്മിലുള്ള ബന്ധം ഇന്നും ഒരു ചോദ്യചിഹ്നമാണ്. മാനേജർ എന്നതിനപ്പുറം ഇവർക്ക് രേഖയുമായുള്ള ബന്ധമെന്താണെന്ന് ആർക്കും വ്യക്തമായി അറിയില്ല.

ഇതേക്കുറിച്ച് രേഖ അധികമെവിടെയും സംസാരിച്ചിട്ടുമില്ല എന്നതാണ് വാസ്തവം . കഴിഞ്ഞ നാൽപതിലേറെ വർഷമായി ഫർസാന രേഖയ്ക്കൊപ്പമുണ്ട്. കാഴ്ചയിൽ പുരുഷൻമാരുടെ വസ്ത്രധാരണവും ഹെയർസ്റ്റെെലുമാണ് ഫർസാനയ്ക്ക്. ഇത് പല തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർത്തി. സിൽസില എന്ന യാഷ് ചോപ്ര ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് രേഖയും ഫർസാനയും ആദ്യമായി പരിചയപ്പെടുന്നത്. രേഖയുടെ മേക്കപ്പ് ടീമിലേക്ക് ഫർസാന വന്നു. പിന്നീട് ഇരുവരും കൂടതൽ അടുത്തു.

ഫർസാനയുടെ അനുവാദമില്ലാതെ ആർക്കും രേഖയെ കാണാൻ കഴിയാത്ത തരത്തിലേക്ക് ഈ ബന്ധം ശക്തിപ്പെട്ടു. സിനിമാ രം​ഗത്തെയും മറ്റും വാർത്തകളും വിശേഷങ്ങളും രേഖ അറിയുന്നത് ഫർസാനയിലൂടെയാണ്. ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങൾ വന്നപ്പോഴും ഫർസാന രേഖയ്ക്കൊപ്പം അടിയുറച്ച് നിന്നു. അന്തരിച്ച നടൻ ജെമിനി ​ഗണേശന്റെ മകളാണ് രേഖ. രേഖയെ മകളായി ഇദ്ദേഹം അം​ഗീകരിച്ചിരുന്നില്ലത്രെ. അമ്മ പുഷ്പവല്ലി രേഖയ്ക്ക് എല്ലാമായിരുന്നു. അമ്മയുടെ ഓർമ്മകൾ നടി മുമ്പ് പങ്കുവെച്ചിട്ടുണ്ട്.

Content Highlight: Property worth crores of rupees; Who will get all the earnings of Rekha in future? This is the name that comes up

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup