---
title: "പവൻ കല്യാണ്‍ ചിത്രത്തിന്റെ സെറ്റില്‍ വൻ തീപിടുത്തം"
english_title: "A huge fire broke out on the sets of Pawan Kalyan's film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117991/a-huge-fire-broke-out-on-the-sets-of-pawan-kalyans-film"
published_at: "2023-05-29T19:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474b17aca4f5_pavankalyani.jpg"
keywords: []
---

# പവൻ കല്യാണ്‍ ചിത്രത്തിന്റെ സെറ്റില്‍ വൻ തീപിടുത്തം

> **Lead Summary:** പവൻ കല്യാണ്‍ നായകനാകുന്ന പുതിയ ചിത്രമായ 'ഹരി ഹര വീര മല്ലു'. കൃഷ്‍ ജഗര്‍ലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്‍ ജഗര്‍ലമുഡിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും.

## Article Content

പവൻ കല്യാണ്‍ നായകനാകുന്ന പുതിയ ചിത്രമായ 'ഹരി ഹര വീര മല്ലു'. കൃഷ്‍ ജഗര്‍ലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്‍ ജഗര്‍ലമുഡിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും.

ചിത്രത്തിന്റെ സെറ്റില്‍ വൻ തീപിടുത്തമുണ്ടായിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്ത് ചിത്രത്തിനായി തയ്യാറാക്കിയ സെറ്റിലാണ് തീപിടിത്തുമുണ്ടായത്.

സെറ്റില്‍ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ അപകടത്തില്‍ ഷൂട്ടിംഗ് സെറ്റിന്റെ ഭൂരിഭാഗവും നശിച്ചതിനാല്‍ വലിയ നാശനഷ്‍ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡുണ്ടിഗല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ സെറ്റ് നിര്‍മിക്കേണ്ടിവരുന്നതിനാല്‍ ചിത്രീകരണം വൈകുമെന്നുമാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117991/a-huge-fire-broke-out-on-the-sets-of-pawan-kalyans-film)