---
title: "കാമുകന്റെ നഗ്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മലൈക; പോസ്റ്റ് വൈറൽ  "
english_title: "Malaika shared a nude picture of boyfriend and actor Arjun Kapoor on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117946/malaika-shared-a-nude-picture-of-boyfriend-and-actor-arjun-kapoor-on-social-media"
published_at: "2023-05-29T15:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64747ad8c73a3_MALAIKA.jpg"
keywords: []
---

# കാമുകന്റെ നഗ്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മലൈക; പോസ്റ്റ് വൈറൽ  

> **Lead Summary:** ബോളിവുഡ് സിനിമ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് മലൈക അറോറ. നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിത താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

## Article Content

ബോളിവുഡ് സിനിമ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് മലൈക അറോറ. നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിത താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

കാമുകനും നടനുമായ അര്‍ജുന്‍ കപൂറിന്റെ നഗ്‌നചിത്രം ആണ് മലൈക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.’എന്റെ സ്വന്തം മടിയനായ കുട്ടി. #IYKYK എന്നാണ് ഇതിന് മലൈക ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ചിത്രം അര്‍ജുന്‍ കപൂര്‍ ഒരു ലൌ ഇമോജിയോടെ ഇത് റീഷെയര്‍ ചെയ്തിട്ടുണ്ട്.

മോണോക്രോം ചിത്രത്തില്‍ അര്‍ജുന്‍ പൂര്‍ണ്ണനഗ്‌നനെപ്പോലെയാണ് കാണപ്പെടുന്നത്. ഒരു കുഷ്യന്‍ വെച്ചാണ് അര്‍ജുന്‍ നഗ്‌നത മറയ്ക്കുന്നത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് ഈ ചിത്രത്തിനോട് പ്രതികരിച്ച് എത്തുന്നത്. ഇരുവരുടെയും ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തു.

എന്നാല്‍ ചില ആരാധകര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഒരു മകനില്ലേ, അവന്‍ ഇത് കാണില്ലെയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്തായാലും വൈറലായി കഴിഞ്ഞു ഈ ചിത്രം. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച പ്രണയബന്ധമാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയുടേതും അര്‍ജുന്‍ കപൂറിന്റേതും.

ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ഏറെയും വിവാദങ്ങളിലേക്ക് നയിച്ചത്. മലൈകയ്ക്ക് ഇപ്പോള്‍ നാല്പത്തിയൊമ്പതും അര്‍ജുന്‍ മുപ്പത്തിയേഴും വയസാണ്. 2019ലാണ് തങ്ങളുടെ പ്രണയബന്ധത്തെ കുറിച്ച് ഇരുവരും പരസ്യമാക്കുന്നത്.

നേരത്തെ നടന്‍ അര്‍ബാസ് ഖാനുമായി വിവാഹം കഴിഞ്ഞ മലൈകയ്ക്ക് ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ട്. ഇവര്‍ 2017ലാണ് ബന്ധം വേര്‍പിരിയുന്നത്. പിന്നീട് അര്‍ജുന്റെ പേരിനൊപ്പം മലൈകയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും വിവാദങ്ങള്‍ പതിവാവുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ ബന്ധം പരസ്യമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117946/malaika-shared-a-nude-picture-of-boyfriend-and-actor-arjun-kapoor-on-social-media)