---
title: "ഞാന്‍ ഒരു കോഫി ചോദിച്ച് ചെന്നതാണ്; വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ"
english_title: "I asked for a coffee; Shine Tom Chacko about being in the cockpit of an airplane"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117940/i-asked-for-a-coffee-shine-tom-chacko-about-being-in-the-cockpit-of-an-airplane"
published_at: "2023-05-29T14:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474707910824_SHINETOM.jpg"
keywords: []
---

# ഞാന്‍ ഒരു കോഫി ചോദിച്ച് ചെന്നതാണ്; വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

> **Lead Summary:** സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. മലയാളത്തിലും തമിഴിലുമായി തിരക്കില്‍ നില്‍ക്കുന്ന താരത്തിന് നിരവധി ആരാധകരുമുണ്ട്. പലപ്പോഴും വിചിത്രമായ രീതിയിലാകും താരത്തിന്റെ പെരുമാറ്റം. ഇത് പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങാറുണ്ട്. അത്തരത്തില്‍ വിമര്‍ശനം നേടിയ പെരുമാറ്റമായിരുന്നു വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ ശ്രമിച്ച സംഭവം.

## Article Content

സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. മലയാളത്തിലും തമിഴിലുമായി തിരക്കില്‍ നില്‍ക്കുന്ന താരത്തിന് നിരവധി ആരാധകരുമുണ്ട്. പലപ്പോഴും വിചിത്രമായ രീതിയിലാകും താരത്തിന്റെ പെരുമാറ്റം. ഇത് പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങാറുണ്ട്. അത്തരത്തില്‍ വിമര്‍ശനം നേടിയ പെരുമാറ്റമായിരുന്നു വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ ശ്രമിച്ച സംഭവം.

വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ ശ്രമിച്ചതിന് ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഷൈനിനെ തടഞ്ഞുവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വാര്‍ത്താപ്രാധാന്യം നേടിയ ഈ സംഭവം നടന്നത്. എന്തിനാണ് അന്ന് കോക്പിറ്റില്‍ കയറിയത് എന്ന് പിന്നീട് താരത്തിനോട് ചോദിച്ചപ്പോള്‍ സ്വതസിദ്ധമായ നര്‍മ്മത്തോടെയായിരുന്നു ഇതേക്കുറിച്ചുള്ള ഷൈനിന്റെ പ്രതികരണം.

കോക്ക്പിറ്റ് എന്താണെന്ന് നോക്കാന്‍ പോയതാണെന്നും ഇത് പൊന്തിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് വലിയ ഉറപ്പില്ലെന്നുമൊക്കെ ഷൈന്‍ പറഞ്ഞു. ഇപ്പോഴിതാ വിഷയത്തില്‍ മറ്റൊരു കാരണം പറഞ്ഞ് എത്തിയിരിക്കുകയാണ് ഷൈന്‍.ഏഷ്യാനെറ്റിന്റെ കുക്ക് വിത്ത് കോമഡി പരിപാടിയില്‍ പങ്കെടുക്കവെയാണ് ഷൈന്‍ മറ്റൊരു കാരണം പറഞ്ഞത്.

എന്തിനാണ് കോക്പിറ്റില്‍ കയറിയത് എന്ന ചോദ്യം അവതാരകയായ മീര നന്ദന്‍ ചോദിച്ചു, ഇതിന് മറുപടിയായിട്ടായിരുന്നു ഷൈനിന്റെ പ്രതികരണം. ‘ഫ്‌ലൈറ്റില്‍ ആകെക്കൂടി ബാത്ത്‌റൂം, ഇരിക്കാനുള്ള സ്ഥലം, കോക്ക്പിറ്റ് ഇങ്ങനെ മൂന്ന് സ്ഥലങ്ങളേ ഉള്ളൂ.

ഇതിന്റെ വാതിലൊക്കെ ഏകദേശം ഒരേപോലെ ഇരിക്കും. ഞാന്‍ ഒരു കോഫി ചോദിച്ച് ചെന്നതാണ്. അവിടെ ചെന്നപ്പോള്‍ കോഫി മെഷീന്‍ ഒന്നുമില്ല. അപ്പോള്‍ ഞാന്‍ ഒരു ഡോര്‍ തുറന്ന് കോഫി ഉണ്ടോ എന്ന് ചോദിച്ചു. യൂ മസ്റ്റ് റിക്വസ്റ്റ് എന്നായിരുന്നു അവരുടെ പ്രതികരണം. പുറത്ത് ആരെയും കണ്ടില്ല, അതുകൊണ്ടാണ് അകത്ത് കയറി ചോദിക്കാമെന്ന് കരുതിയതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അകത്തേക്ക് വരാമോ എന്നും ചോദിച്ചു’, ഷൈന്‍ ടോം ചാക്കോ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117940/i-asked-for-a-coffee-shine-tom-chacko-about-being-in-the-cockpit-of-an-airplane)