---
title: "സീതയും രാമനുമായി പ്രഭാസും കൃതിയും, 'ആദിപുരുഷ്' വീഡിയോ ഗാനം പുറത്ത് "
english_title: " 'Adipurush' video song out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117935/adipurush-video-song-out"
published_at: "2023-05-29T14:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64746e4ce68cb_ADHIPURUSH.jpg"
keywords: []
---

# സീതയും രാമനുമായി പ്രഭാസും കൃതിയും, 'ആദിപുരുഷ്' വീഡിയോ ഗാനം പുറത്ത് 

> **Lead Summary:** പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്റെ റിലീസ് ജൂണ്‍ 16 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

## Article Content

പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്റെ റിലീസ് ജൂണ്‍ 16 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

‘റാം സീതാ റാം’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള ഗാനവും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ എത്തിയിട്ടുണ്ട്.

മനോജ് മുംതാഷിറിന്റെ വരികള്‍ക്ക് സംഗീത ജോഡിയായ സച്ചേത്- പറമ്പാറയാണ് സംഗീതം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത്. രാമനും സീതയും തമ്മിലുള്ള ആത്മബന്ധമാണ് ഈ ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രണയവും ഭക്തിയും ആദരവും ഒരുപോലെ ഇതില്‍ തെളിഞ്ഞു കാണുന്നു.

[**https://youtu.be/ztwfztQV6vo**](https://youtu.be/ztwfztQV6vo)

ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന 3ഡി ചിത്രം.

ഛായാഗ്രഹണം – ഭുവന്‍ ഗൗഡ, സംഗീത സംവിധാനം – രവി ബസ്രുര്‍, എഡിറ്റിംഗ് – അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

### Related Links & Sources
- [Original Story Source](https://moviemax.in/news/117935/adipurush-video-song-out)