---
title: "അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത; നടിയെ  ആശുപത്രിയിൽ കാണാൻ ഓടിയെത്തി  നിത്യ ദാസ്"
english_title: "Nitya has shared the picture of her visit to Navya on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117904/nitya-has-shared-the-picture-of-her-visit-to-navya-on-social-media"
published_at: "2023-05-29T12:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474522b72a12_navyanair.jpg"
keywords: []
---

# അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത; നടിയെ  ആശുപത്രിയിൽ കാണാൻ ഓടിയെത്തി  നിത്യ ദാസ്

> **Lead Summary:** മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ . ഇപ്പോൾ താരം ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. അപ്രതീക്ഷിതമായി നടിക്കുണ്ടായ ചില ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

## Article Content

മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ . ഇപ്പോൾ താരം ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. അപ്രതീക്ഷിതമായി നടിക്കുണ്ടായ ചില ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

പേടിക്കാനായി ഒന്നുമില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ ചില ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിലെത്തിയതെന്നും നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. നവ്യ സുഖം പ്രാപിച്ച് വരികയാണ്. അതേസമയം ചികിത്സയിൽ കഴിയുന്ന പ്രിയ സുഹൃത്തിനെ കാണാൻ നടി നി‌ത്യ ദാസ് എത്തി. 

നവ്യയെ സന്ദർശിച്ചതിന്റെ ചിത്രം നിത്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമ ജാനകി ജാനേയുടെ പ്രമോഷൻ തിരക്കുകളിലായിരുന്നു നവ്യ നായർ. 

സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യയ്ക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥതയുണ്ടാകുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാൽ സുൽത്താൻ ബത്തേരിയിൽ എത്തില്ലെന്ന് ഇതോടെ നടി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. അസ്വസ്ഥതകൾ ബേധമാകുന്നതിന് അനുസരിച്ച് നവ്യ വീണ്ടും പ്രമോഷനായി സജീവമായി രം​ഗത്തിറങ്ങും.

### Related Links & Sources
- [Original Story Source](https://moviemax.in/news/117904/nitya-has-shared-the-picture-of-her-visit-to-navya-on-social-media)